IPL 2021: രണ്ടാം പാദം എപ്പോള്‍ നടത്താം? ബിസിസിഐയ്ക്കു മുന്നില്‍ മൂന്ന് ഓപ്ഷനുകള്‍

മഹാമാരിയെത്തുടര്‍ന്നു നിര്‍ത്തിവയ്ക്കപ്പെട്ട ഐപിഎല്ലിന്റെ 14ാം സീസണിലെ മല്‍സരങ്ങള്‍ അനുകൂല സാഹചര്യമുണ്ടായാല്‍ ഉറപ്പായും നടക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇത് എപ്പോഴാവുമെന്ന കാര്യത്തില്‍ ബിസിസിഐയ്ക്കു ഇപ്പോഴും ഒരു നിശ്ചയവുമില്ല. ടൂര്‍ണമെന്റ് ഉപക്ഷിച്ചിട്ടില്ല, മറിച്ച് മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നു കഴിഞ്ഞ ദിവസം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞിരുന്നു.

ഞായറാഴ്ചത്തെ ഡബിള്‍ ഹെഡ്ഡറിനു ശേഷമാണ് മല്‍സരങ്ങള്‍ നിര്‍ത്തിവച്ചത്. സീസണില്‍ ഇനിയും 31 മല്‍സരങ്ങള്‍ ബാക്കിയുണ്ട്. ഇവ നടത്താന്‍ ബിസിസിഐയ്ക്കു മുന്നിലുള്ള ചില ഓപ്ഷനുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ടി20 ലോകകപ്പിനു ശേഷം യുഎഇയില്‍

ടി20 ലോകകപ്പിനു ശേഷം യുഎഇയില്‍

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനു ആതിഥേയത്വം വഹിച്ചത് യുഎഇയായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റിനും ബാക്കപ്പ് വേദിയായി യുഎഇ പരിഗണിക്കപ്പെട്ടിരുന്നു. പക്ഷെ ഇന്ത്യയില്‍ തന്നെ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പിന്നീട് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

ഒക്ടോബര്‍- നവംബര്‍ മാസങ്ങളായി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും യുഎഇയിലേക്കു മാറ്റുമെന്നാണ് പുതിയ സൂചനകള്‍. അങ്ങനെയെങ്കില്‍ ലോകകപ്പിനു ശേഷം യുഎഇയില്‍ തന്നെ ബിസിസിഐയ്ക്കു ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഭൂരിഭാഗം താരങ്ങളും ഇവിടെയുണ്ടാവുമെന്നതിനാല്‍ ഫ്രാഞ്ചൈസികള്‍ക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.

നവംബര്‍ 15ഓടെയായിരിക്കും ടി20 ലോകകപ്പിന്റെ ഫൈനല്‍. അങ്ങനെയെങ്കില്‍ 10 ദിവസത്തിനു ശേഷം 25ന് ഐപിഎല്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് ബിസിസിഐയ്ക്കു ആലോചിക്കാവുന്നതാണ്. കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ഉള്‍പ്പെടുത്തിയാല്‍ 15 ദിവസങ്ങള്‍ക്കം ടൂര്‍ണമെന്റ് തീര്‍ക്കുകയും ചെയ്യാം.

 സപ്തംബറില്‍ പുനരാരംഭിക്കാം

സപ്തംബറില്‍ പുനരാരംഭിക്കാം

ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലാണ് ഇന്ത്യ അടുത്തതായി പങ്കെടുക്കുന്നത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാണ് മല്‍സരം. അതിനു ശേഷം അവിടെ തുടരുന്ന വിരാട് കോലിയും സംഘവും ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ കളിക്കും. സപ്തംബര്‍ 14നാണ് പരമ്പര അവസാനിക്കുക. അതിനു ശേഷം ടി20 ലോകകപ്പിനിടെ ഒരു മാസത്തെ ബ്രേക്ക് ഇന്ത്യക്കുണ്ട്. ഈ സമയത്തു ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ ബിസിസിഐയ്ക്കു സംഘടിപ്പിക്കാവുന്നതാണ്.

 അടുത്ത ജനുവരിയില്‍

അടുത്ത ജനുവരിയില്‍

ബിസിസിഐയ്ക്കു മുന്നിലുള്ള മറ്റൊര വിന്‍ഡോ അടുത്ത വര്‍ഷം ജനുവരിയാണ്. ഡിസംബറില്‍ ഇന്ത്യ ദക്ഷിണാഫഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. ഈ പര്യടനം ജനുവരി ആദ്യവാരമോ, രണ്ടാം വാരമോ അവസാനിക്കുന്ന തരത്തില്‍ പ്ലാന്‍ ചെയ്യുന്നതിനെക്കുറിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്കയുമായി ബിസിസിഐയ്ക്കു ആലോചിക്കാവുന്നതാണ്. നിലവില്‍ 2022 ഫെബ്രുവരിയില്‍ ഇന്ത്യക്കു പരമ്പരകളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ജനുവരി മധ്യത്തോടെ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനനിക്കുന്ന തരത്തില്‍ ഐപിഎഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ നടത്താനുള്ള സാധ്യതകളും ബിസിസിഐയ്ക്കു പരിശോധിക്കാവുന്നതാണ്.

പക്ഷെ ഈ വിന്‍ഡോ ആദ്യത്തെ രണ്ടിനെയും അപേക്ഷിച്ച് കൂടുതല്‍ റിസ്‌ക്കുള്ളതാണ്. കാരണം ഈ വിന്‍ഡോയില്‍ ഐപിഎല്‍ നടത്തിയാല്‍ 20122 ലെ മെഗാ താരലേലം അവതാളത്തിലാവും. 2022 ഏപ്രിലില്‍ പുതിയ സീസണും നടക്കാനുള്ളതിനാല്‍ ഫ്രാഞ്ചൈസികള്‍ക്കു ഗെയിം പ്ലാന്‍ തയ്യാറാക്കാന്‍ വേണ്ടത്ര സമയവും ലഭിക്കില്ല. സപ്തംബറിലോ, നവംബറിലോ മല്‍സരങ്ങള്‍ നടത്തുക അസാധ്യമാണെങ്കില്‍ മാത്രമേ അവസാന ശ്രമമായി ബിസിസിഐ ഈ വിന്‍ഡോ പരിഗണിക്കാന്‍ സാധ്യതയുള്ളൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, May 6, 2021, 11:40 [IST]
Other articles published on May 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X