വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അശ്വിന്‍- മോര്‍ഗന്‍ വാക്‌പോരിന് കാരണമെന്ത്? വെളിപ്പെടുത്തി കാര്‍ത്തിക്

ഡിസിയുടെ ഇന്നിങ്‌സിനിടെയായിരുന്നു സംഭവം

1

ഐപിഎല്ലില്‍ വൈകീട്ട് നടന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലുള്ള മല്‍സരത്തിനിടെ ഡിസിയുടെ ആര്‍ അശ്വിനും കെകെആര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനും തമ്മില്‍ കളിക്കളത്തില്‍ രൂക്ഷമായ വാക്‌പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇരുടീമുകളിലെയും താരങ്ങള്‍ ഇടപെട്ടായിരുന്നു സ്ഥിതി കൂടുതല്‍ വഷളാവാതെ ശാന്തമാക്കിയത്. ഡിസിയുടെ ഇന്നിങ്‌സിനിടെ അശ്വിന്‍ പുറത്തായി ക്രീസ് വിടവെയായിരുന്നു നാടകീയ രംഗങ്ങള്‍. പിന്നീട് കെകെആറിന്റെ റണ്‍ചേസില്‍ മോര്‍ഗനെ പൂജ്യത്തിനു പുറത്താക്കി അശ്വിന്‍ ഇതിനു പകരം ചോദിക്കുകയും ചെയ്തിരുന്നു. എന്തായിരുന്നു അശ്വിനും മോര്‍ഗനും തമ്മിലുള്ള വാക്‌പോരിലേക്കു നയിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

ടിം സൗത്തിയെറിഞ്ഞ അവസാന ഓവറിലെ ആദ്യ ബോളില്‍ അശ്വിന്‍ പുറത്തായി മടങ്ങവെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സൗത്തി അശ്വിനോട് എന്തോ പറയുന്നതായി കാണാമായിരുന്നു. ക്രീസില്‍ തിരിച്ചുനടക്കവെ അവിടെ നിന്ന അശ്വിന്‍ തിരിച്ചുവരികയും സൗത്തിയോടു കയര്‍ക്കുകയുമായിരുന്നു. ഇതിന മുഖംകൊടുക്കാതെ സൗത്തി ഒഴിഞ്ഞുമാറിയെങ്കിലും അശ്വിന്‍ വിട്ടില്ല. വീണ്ടും പലരും രോഷത്തോടെ അദ്ദേഹം സംസാരിക്കവെയാണ് മോര്‍ഗന്‍ ഇടപെടുന്നത്. ഇതോടെ അശ്വിനും മോര്‍ഗനും തമ്മിലായി ഏറ്റുമുട്ടല്‍. ഉടന്‍ തന്നെ കാര്‍ത്തികും കെകെആര്‍ ടീമിലെ ചില താരങ്ങളും ഇടപെടുകയും അശ്വിനെ ശാന്തനാക്കി പവലിയനിലേക്കു മടക്കുകുമായിരുന്നു.

യഥാര്‍ഥത്തില്‍ സൗത്തി പറഞ്ഞ കാര്യമല്ല അശ്വിനും മോര്‍ഗമും തമ്മിലുള്ള ചൂടേറിയ വാക്‌പോരിനു കാരണം. തൊട്ടുമുമ്പത്തെ ഓവറിലെ അവസാന ബോളില്‍ അശ്വിനും ക്യാപ്റ്റന്‍ റിഷഭ് പന്തും ചേര്‍ന്നെടുത്ത ഡബിളായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കമെന്നു കാര്‍ത്തിക് പറയുന്നു.

രാഹുല്‍ ത്രിപാഠിയുടെ ത്രോ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് അശ്വിന്‍ രണ്ടാമത്തെ റണ്‍സിനായി ഓടാന്‍ റിഷഭിനെ ക്ഷണിക്കുകയും അവര്‍ അതു പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ പ്രവര്‍ത്തിയെ ഒയ്ന്‍ മോര്‍ഗന്‍ അഭിനന്ദിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അദ്ദേഹം ക്രിക്കറ്റിന്റെ യഥാര്‍ഥ സ്പിരിറ്റിനായി എതിരായി പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിയാണ്. റണ്ണിനായി ഓടവെ ബോള്‍ ബാറ്റ്‌സ്മാന്റെ ദേഹത്തോ പാഡിലോ തട്ടിത്തെറിക്കുകയാണെങ്കില്‍ അവസരം മുതലെടുത്ത് വീണ്ടുമൊരു റണ്ണെടുക്കുന്നതിനോടു അദ്ദേഹം യോജിക്കുന്നില്ല. ഇതു വളരെ ഇരുണ്ട ഏരിയയും താല്‍പ്പര്യമുണര്‍ത്തുന്ന വിഷയവുമാണ്. ഇക്കാര്യത്തില്‍ എനിക്ക് സ്വന്തമായി അഭിപ്രായമുണ്ട്. എന്നാല്‍ അശ്വിനും മോര്‍ഗനുമിടയില്‍ സമാധാനം കൊണ്ടു വരാന്‍ വേണ്ടി പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്നു മാത്രമേ ഈ സന്ദര്‍ഭത്തില്‍ എനിക്കു പറയാനുള്ളൂ. ഇപ്പോള്‍ കാര്യങ്ങള്‍ നല്ല നിലയിലാണെന്നും കാര്‍ത്തിക് വിശദമാക്കി.

എന്നാല്‍ ഈ വിവാദത്തെ വലുതാക്കി കാണിക്കേണ്ട കാര്യമില്ലെന്നു രണ്ടു താരങ്ങളും ടീമിന്റെ വിജയത്തിനു വേണ്ടി ശ്രമിക്കുകയാണ് ചെയ്തതെന്നുമാണ് മല്‍സരശേഷം ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് പ്രതികരിച്ചത്. ഇതെല്ലാം കളിയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളാണ്. ഇരുടീമുകളും വിജയത്തിനു വേണ്ടി കഠിനമായി ശ്രമിച്ചു, അതിന്റെ ഭാഗമായി ചില കാര്യങ്ങളൊക്കെ സംഭവിക്കുകയും ചെയ്തു. ക്രിക്കറ്റിന്റെ സ്പിരിറ്റായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അതില്‍ക്കൂടുതലായി ഒന്നും തന്നെയില്ല. കാരണം ഇതിന്റെ അവസാനം നോക്കിയാല്‍ അശ്വിനും മോര്‍ഗനും സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ വേണ്ടിയാണ് ശ്രമിച്ചത്. അതിനിടയില്‍ തെറ്റായ ചില ആശയവിനിമയങ്ങള്‍ ഉണ്ടായേക്കാമെന്നും റിഷഭ് അഭിപ്രായപ്പെട്ടു.

അതേസമയം, മല്‍സരത്തില്‍ മൂന്നു വിക്കറ്റിനാണ് മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത ഡല്‍ഹിയെ തോല്‍പ്പിച്ചത്. ഈ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനും കെകെആറിനായിരുന്നു. തുടര്‍ച്ചയായ നാലു വിജയങ്ങള്‍ക്കു ശേഷം ഡിസിക്കു നേരിട്ട ആദ്യ പരാജയം കൂടിയായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത ഡിസി നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 127 റണ്‍സാണ് നേടിയത്. മറുപടിയില്‍ 18.2 ഓവറില്‍ ഏഴു വിക്കറ്റിന് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു.

Story first published: Wednesday, September 29, 2021, 0:13 [IST]
Other articles published on Sep 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X