വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹാര്‍ദിക്കിന് സംഭവിച്ചതെന്ത്, മുംബൈയ്ക്കായി എന്നു കളിക്കും? തിരിച്ചുവരവ് ഉടനില്ല!

സിഎസ്‌കെയ്‌ക്കെതിരേ താരം കളിച്ചിരുന്നില്ല

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ കട്ട ഫാന്‍സിന്റെ മനസ്സില്‍ ഒരു ചോദ്യമാണുള്ളത്. ടീമിന്റെ തുറുപ്പുചീട്ടും ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയെക്കുറിച്ചാണിത്. ഹാര്‍ദിക് എവിടെ പോയി, എന്താണ് സംഭവിച്ചത്, എന്ന് ടീമില്‍ തിരിച്ചെത്തും എന്നിവയാണ് അവരുടെ സംശയങ്ങള്‍. ഞായറാഴ്ച യുഎഇയില്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇറങ്ങിയപ്പോള്‍ രണ്ടു പ്രമുഖര്‍ ടീമില്‍ ഇല്ലായിരുന്നു. ഒന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നെങ്കില്‍ മറ്റൊന്ന് ഹാര്‍ദിക്കായിരുന്നു.

പരിക്കിനെ തുടര്‍ന്നാണ് രോഹിത്തിന് പുറത്തിരിക്കേണ്ടി വന്നതെന്ന് വൈകാതെ എല്ലാവകുമറിഞ്ഞപ്പോള്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ ദുരൂഹത തുടര്‍ന്നു. ഇന്ത്യയിലെ ആദ്യപാദത്തിലെ മോശം ഫോാ കാരണം ഹാര്‍ദിക്കിനെ മുംബൈ ഒഴിവാക്കിയതാണോയെന്നു പോലും പലരും സംശയിച്ചു.

 ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു കാരണം

ഹാര്‍ദിക്കിന്റെ പിന്‍മാറ്റത്തിനു കാരണം

ഹാര്‍ദിക്കിനെ മുംബൈ തഴഞ്ഞതല്ലെന്നും പരിശീലനത്തിനിടെ അദ്ദേഹത്തിന് ചില ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതായും ഇതു കാരണമാണ് സിഎസ്‌കെയ്‌ക്കെതിരേ വിശ്രമം നല്‍കിയതെന്നുമാണ് ഇപ്പേള്‍ പുറത്തുവന്നിരിക്കുന്നത്.
മുംബൈ കോച്ച് മഹേല ജയവര്‍ധനെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഹാര്‍ദിക് ടീമിനൊപ്പം പരിശീലനം നടത്തി വരികയായിരുന്നു. പക്ഷെ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. അതുകൊണ്ടാണ് ഒരു മുന്‍കരുതലെന്ന രീതിയില്‍ കുറച്ചു ദിവസത്തേക്കു അവന് വിശ്രമം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. സീരിയസായി ഒന്നും തന്നെയില്ലെന്നും ജര്‍വര്‍ധനെ വ്യക്തമാക്കിയിരുന്നു.

 കെകെആറിനെതിരേ കളിക്കുമോ?

കെകെആറിനെതിരേ കളിക്കുമോ?

വ്യാഴാഴ്ച ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌ഴ്‌സുമായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മല്‍സരം. ഈ കൡയില്‍ ഹാര്‍ദിക് മുംബൈ നിരയില്‍ തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പക്ഷെ അക്കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലെന്നതാണ് യാഥാര്‍ഥ്യം.
പൂര്‍ണ ഫിറ്റ്‌നസില്ലെന്നതാണ് ഹാര്‍ദിക്കിന് വിനയാവുന്നതെന്നാണ് വിവരം. ഇതുകാരണം ഇനിയുള്ള മല്‍സരങ്ങളില്‍ അദ്ദേഹം ബൗള്‍ ചെയ്യാനുള്ള സാധ്യതയും കുറവാണ്. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യരപാദത്തില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് ഹാര്‍ദിക് ഒരോവര്‍ പോലും ബൗള്‍ ചെയ്തിരുന്നില്ല.
സിഎസ്‌കെയോട് പരാജയപ്പെട്ടതിനാല്‍ കെകെആറിനെതിരായ അടുത്ത മല്‍സരം മുംബൈയ്ക്കു നിര്‍ണായകമാണ്. പോയിന്റ് പട്ടികയില്‍ നാലാമതുള്ള മുംബൈയ്ക്കു പ്ലേഓഫ് സാധ്യത കാക്കാന്‍ കെകെആറിനെതിരേ വിജയം അനിവാര്യമാണ്.

 മുംബൈയുടെ നിര്‍ണായക താരം

മുംബൈയുടെ നിര്‍ണായക താരം

മുംബൈയെ സംബന്ധിച്ച് ഏറെ നിര്‍ണായക താരം തന്നെയാണ് ഹാര്‍ദിക്. ക്യാപ്റ്റന്‍ രോഹിത്തിനെക്കൂടാതെ സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഹാര്‍ദിക് എന്നിവരാണ് മുംബൈയുടെ മാച്ച് വിന്നര്‍മാര്‍. ഇവരെ ആശ്രയിച്ചാണ് ടീമിന്റെ മുന്നോട്ടുള്ള പ്രയാണം. അതുകൊണ്ടു തന്നെ ഹാര്‍ദിക്കില്ലെങ്കില്‍ അതു മുംബൈയ്ക്കു വലിയ ക്ഷീണമായി മാറും.
2020ലെ കഴിഞ്ഞ ഐപിഎല്‍ യുഎഇയില്‍ നടന്നപ്പോള്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ആറാം കിരീടമെന്ന മുംബൈയുടെ മോഹം ഇത്തവണ പൂവണമിയെങ്കില്‍ ഹാര്‍ദിക്കിന്റെ സേവനം കൂടിയേ തീരൂ.
ഈ സീസണിന്റെ ആദ്യപാദത്തില്‍ മുംബൈ തപ്പിത്തടയാനുള്ള കാരണങ്ങളിലൊന്ന് ബാറ്റിങില്‍ ഹാര്‍ദിക് വന്‍ ഫ്‌ളോപ്പായി മാറിയതായിരുന്നു. രണ്ടാംപാദത്തില്‍ അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് മുംബൈയു ആരാധകരുമെല്ലാം പ്രതീക്ഷിച്ചിരിക്കെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.

 ഹാര്‍ദിക്കിന്റെ ആദ്യപാദത്തിലെ പ്രകടനം

ഹാര്‍ദിക്കിന്റെ ആദ്യപാദത്തിലെ പ്രകടനം

ഇന്ത്യയിലെ ആദ്യപാദത്തില്‍ ബാറ്റിങിലായിരുന്നു മുംബൈ ഏറ്റവുമധികം നിരാശപ്പെടുത്തിയത്. വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ ശരിക്കും പാടുപെട്ടു. സാധാരണയായി മുന്‍നിരയില്‍ നിന്നും വലിയ സംഭാവനകള്‍ ലഭിച്ചെങ്കിലും അവസാന ഓവറുകളില്‍ ഹാര്‍ദിക്കിന്റെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിനിക്കാറുണ്ട്. പക്ഷെ ഇത്തവണ അതു കാണാനായില്ല.
ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും 52 റണ്‍സ് മാത്രമാണ് ഹാര്‍ദിക്കിനു നേടാനായത്. ഉയര്‍ന്ന സ്‌കോറാവട്ടെ 16 റണ്‍സുമായിരുന്നു. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നെങ്കിലും മുംബൈയുടെ മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനില്‍ തന്നെയുണ്ടായിരുന്നു.
അതേസമയം, മുംബൈ അഞ്ചാം കിരീടമുയര്‍ത്തിയ 2020ലെ ഐപിഎല്ലിലേക്കു വരികയാണെങ്കില്‍ ഹാര്‍ദിക് മിന്നുന്ന പ്രകടനമായിരുന്നു പുറത്തെടുത്തത്. അന്ന് 14 മല്‍സരങ്ങളില്‍ നിന്നും 179 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെ 281 റണ്‍സ് താരം നേടിയിരുന്നു.

Story first published: Tuesday, September 21, 2021, 16:54 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X