Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാം പാദം നടന്നാല്‍ എട്ട് ടീമുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്ന് പോയിരിക്കുകയാണ്. 60 മത്സരങ്ങള്‍ ഉള്‍പ്പെട്ട ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നത്. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ നടത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിസിസി ഐയുള്ളത്. കോവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുമ്പോള്‍ അത് എളുപ്പമുള്ള കാര്യമല്ല. ഐപിഎല്ലില്‍ രണ്ടാം പാദം നടന്നാല്‍ എട്ട് ടീമുകളും മെച്ചപ്പെടുത്തേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഡെത്ത് ബൗളിങ്ങാണ്. ദീപക് ചഹാര്‍ ന്യൂബോളില്‍ തിളങ്ങുമ്പോള്‍ മധ്യ ഓവറില്‍ നിയന്ത്രിക്കാന്‍ ശര്‍ദുല്‍ ഠാക്കൂറാണുള്ളത്. ഡെത്ത് ഓവറില്‍ സാം കറാനും ലൂങ്കി എന്‍ഗിഡിയുമാണുള്ളത്. ഇരുവരും റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കുകാട്ടാത്തതിനാല്‍ ഡെത്ത് ഓവറില്‍ സിഎസ്‌കെയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടിവരും.

ഡല്‍ഹിക്ക് തലവേദനായാവുന്നത് വിദേശ താരങ്ങളാണ്. കഗിസോ റബാദ, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്‌റ്റോയിസ് എന്നീ വിദേശ താരങ്ങള്‍ പ്രതീക്ഷക്കൊത്ത് ആദ്യ പാദത്തില്‍ ഉയര്‍ന്നിട്ടില്ല. അതിനാല്‍ത്തന്നെ രണ്ടാം പാദത്തില്‍ വിദേശ കൂട്ടുകെട്ടില്‍പൊളിച്ചെഴുത്ത് ടീമിന് അത്യാവശ്യമാണ്. രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രശ്‌നം ബാറ്റിങ്ങാണ്.ബാറ്റിങ് ഓഡറില്‍ അഴിച്ചുപണി അത്യാവശ്യം. നിധീഷ് റാണയെ മധ്യനിരയിലിറക്കി സുനില്‍ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കണം. രാഹുല്‍ ത്രിപാഠിയെ ഓപ്പണറാക്കുമ്പോള്‍ ശുഭ്മാന്‍ ഗില്ലിനെ മൂന്നാം നമ്പറിലും ഇറക്കണം.

ipl

ഹാട്രിക് കിരീടം നേടുന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രശ്‌നം പാണ്ഡ്യ സഹോദരങ്ങളാണ്. ആദ്യ പാദത്തില്‍ ഇരുവരും നിരാശപ്പെടുത്തി. ഹര്‍ദിക്കിന്റേതായിരുന്നു കൂടുതല്‍ മോശം പ്രകടനം. ഇരുവരും ഫോം കണ്ടെത്തിയില്ലെങ്കില്‍ പകരക്കാരെ കണ്ടെത്തേണ്ടാതായുണ്ട്. കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് കിങ്‌സിന്റെ പ്രശ്‌നം വിക്കറ്റ് വീഴ്ത്താന്‍ സാധിക്കാത്ത പേസ് ബൗളര്‍മാരാണ്. റണ്‍സ് വിട്ടുകൊടുക്കാനും യാതൊരു മടിയുമില്ല. റില്ലി മെറീഡിത്ത്,മുഹമ്മദ് ഷമി,രവി ബിഷ്‌നോയ് എന്നിവരെല്ലാം ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സിന് രണ്ട് പ്രശ്‌നങ്ങളാണുള്ളത്. ശിവം ദുബെയ്ക്ക് ഉത്തമ പകരക്കാരനെ കണ്ടെത്തണം. ഒപ്പം മോശം ഫോമിലുള്ള രാഹുല്‍ തെവാത്തിയയെ ഫോമിലേക്കെത്തിക്കണം. 2020ല്‍ ഓള്‍റൗണ്ട് മികവ് കാട്ടിയ തെവാത്തിയ ഇത്തവണ നിരാശപ്പെടുത്തുകയാണ്. വിരാട് കോലിയുടെ ആര്‍സിബിയുടെ പ്രശ്‌നം സ്പിന്നര്‍മാരുടെ മോശം ഫോമാണ്. പേസര്‍മാര്‍ മികവ് കാട്ടുമ്പോള്‍ മുഖ്യ സ്പിന്നറായ യുസ് വേന്ദ്ര ചഹാലിന് തിളങ്ങാനാവുന്നില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്രശ്‌നം മധ്യ ഓവര്‍ ബാറ്റിങ്ങാണ്. കേദാര്‍ ജാദവ് കൂടുതല്‍ ഫോമിലേക്കെത്തുന്നതോടൊപ്പം സ്ഥിരതയോടെ കളിക്കുന്ന താരങ്ങളെ മധ്യനിരയില്‍ ടീമിന് ആവിശ്യമാണ്. ഡേവിഡ് വാര്‍ണറെ പ്ലേയിങ് 11ലേക്ക് മടക്കി കൊണ്ടുവരേണ്ടതായുമുണ്ട്.

Story first published: Thursday, May 20, 2021, 17:54 [IST]
Other articles published on May 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+