വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രക്തം പൊടിയുന്ന കാല്‍മുട്ടുമായി ഫീല്‍ഡിങ്!- ഡുപ്ലെസി സിഎസ്‌കെയുടെ അഭിമാനമെന്ന് ഫാന്‍സ്

172 റണ്‍സാണ് സിഎസ്‌കെയ്ക്കു ജയിക്കാന്‍ വേണ്ടത്

2018ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനലില്‍ മുന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സനും കാല്‍മുട്ടിലെ പരിക്ക് വകവയ്ക്കാതെ ഫീല്‍ഡ് ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. സമാനമായ ദൃശ്യങ്ങളാണ് ഇന്നു സിഎസ്‌കെയും കെകെആറും തമ്മിലുള്ള മല്‍സരത്തിലും കണ്ടത്. സിഎസ്‌കെ ടീമിലെ നെടുംതൂണുകളിലൊരാളാണ് ഡുപ്ലെസി. ബാറ്റിങിലും ഫീല്‍ഡിങിലും ടീമിനു വേണ്ടി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ തന്നെ അദ്ദേഹം സിഎസ്‌കെയുടെ ആരാധകര്‍ക്കു പ്രിയങ്കരനുമാണ്.

കെകെആറിന്റെ ഇന്നിങ്‌സിനിടെ അവരുടെ നായകന്‍ ഒയ്ന്‍ മോര്‍ഗനെ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് തകര്‍പ്പനൊരു ക്യാച്ചിലൂടെ ഡുപ്ലെസി പുറത്തക്കിയിരുന്നു. ബൗണ്ടറി ലൈനിന് തൊട്ടരികില്‍ നിന്നും ക്യാച്ചെടുത്ത ശേഷം നിയന്ത്രണം വിടുമെന്ന് തോന്നിയതോടെ ബോള്‍ മുകളിലേക്ക് എറിഞ്ഞു. ബൗണ്ടറിക്കു പുറത്ത് കാല്‍ കുത്തിയ ശേഷം അകത്തേക്കു തിരികെ കയറി വീണ്ടും ബോള്‍ കൈയ്ക്കുള്ളിലാക്കുകയായിരുന്നു. ഇതിനിടെയാണ് ഡുപ്ലെസിയുടെ കാല്‍മുട്ടില്‍ പരിക്കേറ്റ് രക്തം പൊടിയുന്നതായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഫോട്ടോസ് സോഷ്യല്‍ മീഡികളിലൂടെ വൈറലായി മാറുകയും ചെയ്തു. ഈ ക്യാച്ചിനു മുമ്പ് വെങ്കടേഷ് അയ്യരുടെ ക്യാച്ചെടുക്കാന്‍ ഡൈവ് ചെയ്യവെയാവാം ഡുപ്ലെസിയുടെ കാല്‍മുട്ടിനു പരിക്കേറ്റതെന്നാണ് സംശയിക്കുന്നത്. ക്യാച്ച് അദ്ദേഹത്തിന്റെ കൈകളില്‍ നിന്നും വഴുതി മാറുകയും ചെയ്തിരുന്നു. ഡുപ്ലെസിയെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയകളില്‍ വന്ന ചില പ്രതികരണങ്ങള്‍ പരിശോധിക്കാം.

 വെറും ടീമല്ല വികാരമാണ്

വെറും ടീമല്ല വികാരമാണ്

സിഎസ്‌കെയെന്നത് വെറുമൊരു ടീം മാത്രമല്ല, അതൊരു വികാരമാണെന്നായിരുന്നു രക്തം പൊടിയുന്ന കാല്‍മുട്ടോടോയുള്ള ഡുപ്ലെസിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ദൈവമേ, അദ്ദേഹത്തിന്റെ രക്തം പൊടിയുന്നുണ്ടെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. 2018ലെ ഫൈനലില്‍ രക്തം പൊടിയുന്ന കാല്‍മുട്ടുമായി ഷെയ്ന്‍ വാട്‌സന്‍ ബാറ്റ് ചെയ്യുന്ന ഫോട്ടോയും ഡുപ്ലെസിയുടെ ഫോട്ടോയും ഒരുമിച്ച് നല്‍കിയായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 കൂടുതല്‍ ബഹുമാനം നേടിയിരിക്കുന്നു

കൂടുതല്‍ ബഹുമാനം നേടിയിരിക്കുന്നു

ഫഫ് ഡുപ്ലെസി നിങ്ങള്‍ ഇന്നു കൂടുതല്‍ ബഹുമാനം നേടിയെടുത്തിരിക്കുകയാണ്. ഇടതു കാല്‍ുട്ടില്‍ രക്തം പൊടിഞ്ഞിട്ടും അദ്ദേഹം കളി തുടര്‍ന്നു. നിങ്ങളുടെ ആത്മസമര്‍പ്പണത്തിന് കൈയടിച്ചു പോവുന്നു.
സിഎസ്‌കെ താരങ്ങള്‍ക്കു ഫ്രാഞ്ചൈസിയോടും ക്രിക്കറ്റിനോടും ഒരുപാട് ഇഷ്ടമുണ്ടെന്നു 2019ല്‍ ഷെയ്ന്‍ വാട്‌സനും ഇപ്പോള്‍ ഫഫും കാണിച്ചു തന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 സമാനതകളില്ലാത്ത ആത്മസമര്‍പ്പണം

സമാനതകളില്ലാത്ത ആത്മസമര്‍പ്പണം

അന്നു വാട്‌സന്‍, ഇപ്പോള്‍ ഫഫ്!! നമ്മുടെ കളിക്കാരും അവരുടെ ആത്മസമര്‍പ്പണവും സമാനതകളില്ലാത്തതാണെന്നായിരുന്നു ഒരു യൂസറുടെ പ്രശംസ.
സിഎസ്‌കെയെന്നത് വെറുമൊരു ടീമല്ല, അതൊരു കുടുംബമാണ്. നിങ്ങളെ ഒരുപാടിഷ്ടമാണ് ഫഫ് ഡുപ്ലെസിയെന്നായിരുന്നു ഒരു ട്വീറ്റ്. സിഎസ്‌കെയുടെ അഭിമാനമാണ് ഫഫ് ഡുപ്ലെസിയെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രശംസ.

 ഇതാണ് ആത്മസമര്‍പ്പണം

ഇതാണ് ആത്മസമര്‍പ്പണം

പരിക്കേറ്റ് ചെറിയൊരു ബ്രേക്കെടുത്ത ശേഷം ഗ്രൗണ്ടിലേക്കു തിരിച്ചെത്തി, പിന്നാലെ ഒരു അസാധാരണ ക്യാച്ചെടുത്തു, ഇതിനെയാണ് ആത്മസമര്‍പ്പണമെന്നു വിളിക്കുന്നതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 ചെന്നൈയ്ക്കു ത്രസിപ്പിക്കുന്ന ജയം

ചെന്നൈയ്ക്കു ത്രസിപ്പിക്കുന്ന ജയം

കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈ രണ്ടു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. അവസാന ബോളിലായിരുന്നു സിഎസ്‌കെയുടെ വിജയം. ടോസിനു ശേഷം ബാറ്റ് ചെയ്ത കെകെആര്‍ ആറു വിക്കറ്റിന് 171 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടി. മറുപടിയില്‍ സിഎസ്‌കെ വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഫഫ് ഡുപ്ലെസി (43), റുതുരാജ് ഗെയ്ക്വാദ് (40), മോയിന്‍ അലി (32), രവീന്ദ്ര ജഡേജ (22) എന്നിവരാണ് സിഎസ്‌കെയ്ക്കു വേണ്ടി തിളങ്ങിയത്. ഒരുഘട്ടത്തില്‍ അസാധ്യമെന്നു കരുതിയ ലക്ഷ്യത്തിലേക്കു സിഎസ്‌കെയെ എത്തിച്ചത് ജഡ്ഡുവിന്റെ തീപ്പൊരി പ്രകടനമായിരുന്നു. വെറും എട്ടു ബോളില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കമായിരുന്നു അദ്ദേഹം 22 റണ്‍സെടുത്തത്.

Story first published: Sunday, September 26, 2021, 19:42 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X