വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഞങ്ങളുടെ വരവ് വെറുതെയല്ല, പ്ലേഓഫില്‍ റോയല്‍സുണ്ടാവും- സങ്കക്കാരയ്ക്ക് ഉറപ്പ്

പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അവര്‍

ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തിനായി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്നു രാജസ്ഥാന്‍ റോയല്‍സ് കോച്ചും ശ്രീലങ്കയുടെ മുന്‍ ഇതിഹാസവുമായ കുമാര്‍ സങ്കക്കാര. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന റോയല്‍സ് ഇന്ത്യയിലെ ആദ്യ മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ നാലെണ്ണത്തില്‍ തോറ്റിരുന്നു. ആറു പോയിന്റാണ് ഇപ്പോള്‍ റോയല്‍സിനുള്ളത്.

ചൊവ്വാഴ്ച കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സുമായിട്ടാണ് റോയല്‍സിന്റെ യുഎഇയിലെ ആദ്യ പോരാട്ടം. പ്ലേഓഫ് സാധ്യത തുലാസിസുള്ള പഞ്ചാബിനും ഈ മല്‍സരം ജീവന്‍മരണ പോരാട്ടമാണ്. അതുകൊണ്ടു തന്നെ മല്‍സരം തീപാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 എല്ലാ മല്‍സരങ്ങളും നിര്‍ണായകം

എല്ലാ മല്‍സരങ്ങളും നിര്‍ണായകം

സീസണില്‍ ശേഷിച്ച മല്‍സരങ്ങളില്‍ ഭൂരിഭാഗത്തിലും റോയല്‍സിനു വിജയിക്കേണ്ടതുണ്ടെന്നു സങ്കക്കാര പറഞ്ഞു. ഞങ്ങള്‍ക്കു മുന്നിലുള്ള ലളിതമായ മാര്‍ഗം ഇതു മാത്രമാണ്. ആദ്യ മല്‍സരം മുതല്‍ ഞങ്ങള്‍ വിജയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. പ്ലേഓഫിലെത്താനാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇതിനായി കഴിയാവുന്നതെല്ലാം ചെയ്യും. ഏറ്റവും വലിയ ആഗ്രഹം അതാണ്. പക്ഷെ അതിനു കഴിയണമെങ്കില്‍ ഞങ്ങള്‍ക്കു ശേഷിക്കുന്ന മല്‍സരങ്ങള്‍ വിജയിക്കേണ്ടതുണ്ട്. നിങ്ങളുടെ പക്കല്‍ മല്‍സരങ്ങളുണ്ടെങ്കില്‍ അതില്‍ ഭൂരിഭാഗത്തിലും ജയിക്കാനാണ് ശ്രമിക്കേണ്ടതെന്നും സങ്കക്കാര പറഞ്ഞു.

 പ്രചോദിപ്പിക്കുക ബുദ്ധിമുട്ടല്ല

പ്രചോദിപ്പിക്കുക ബുദ്ധിമുട്ടല്ല

റോയല്‍സ് ടീമിനെ താരങ്ങളെ പ്രചോദിപ്പിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമല്ല. വളരെയേറേ പ്രചോദനവുമായിട്ടാണ് അവരെല്ലാം വന്നിരിക്കുന്നത്. ഈ സീസണില്‍ ഇനിയുമേറെ ബാക്കിയുണ്ട്. ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത മാസം വരാനിരിക്കുകയാണ്. താരങ്ങള്‍ക്കു ഏറ്റവും മികച്ച ഫോം വീണ്ടെടുത്തേ തീരൂ, കാരണം പലരും ടി20 ലോകകപ്പില്‍ വിവിധ ടീമുകളുടെ ഭാഗമാണ്. അതിനാല്‍ തന്നെ അവരെ പ്രചോദിപ്പിക്കുകയെന്നത് ഒരു പ്രശ്‌നമേയല്ലെന്നും സങ്കക്കാര കൂട്ടിച്ചേര്‍ത്തു.

 മല്‍സരഫലങ്ങള്‍ അലട്ടാറില്ല

മല്‍സരഫലങ്ങള്‍ അലട്ടാറില്ല

റോയല്‍സില്‍ ഞങ്ങളെല്ലാം വളരെ റിലാക്‌സായി ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. നല്ല ക്രിക്കറ്റ് കളിക്കുന്നിടത്തോളെ മല്‍സരഫലങ്ങള്‍ ഞങ്ങളെ അലട്ടാറില്ല. അതുകൊണ്ടു തന്നെ ഞങ്ങളുടെ തന്ത്രങ്ങള്‍, ടീം സെലക്ഷന്‍ എന്നിവയെല്ലാം ശരിയായി വരികയെന്നതാണ് പ്രധാനം. അപ്പോള്‍ താരങ്ങള്‍ക്കു സ്വതന്ത്രരായി ഗ്രൗണ്ടില്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കാന്‍ സാധിക്കുമെന്നും സങ്കക്കാര നിരീക്ഷിച്ചു.

 പുതിയ താരങ്ങള്‍

പുതിയ താരങ്ങള്‍

രണ്ടാംഘട്ടത്തില്‍ പല പ്രമുഖ താരങ്ങളുമില്ലാതെയാണ് റോയല്‍സ് ഇറങ്ങുന്നത്. ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍ എന്നിവരൊന്നും റോയല്‍സ് നിരയിലില്ല. സ്‌റ്റോക്‌സും ആര്‍ച്ചറും നേരത്തേ ഇന്ത്യയിലെ ആദ്യ ഘട്ടത്തിലും കളിച്ചിരുന്നില്ല. എന്നാല്‍ ബട്‌ലര്‍ വ്യക്തിപരമായ കാരണങ്ങാല്‍ രണ്ടാംഘട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
മൂന്നു പേരെയും റോയല്‍സ് മിസ്സ് ചെയ്യുമെന്ന് സമ്മതിച്ച സങ്കക്കാര പക്ഷെ പുതുതായി വന്നവര്‍ ടീമിനെ കരുത്തരാക്കുന്നതായും അഭിപ്രായപ്പെട്ടു. ആദ്യപാദത്തിലുടനീളം പരിക്ക് ഞങ്ങളെ വേട്ടയാടിയിരുന്നു. താരങ്ങള്‍ക്കു പിന്‍മാറേണ്ടി വരികയും നേരത്തേ മടങ്ങേണ്ടി വരികയും ചെയ്തു. എന്നാല്‍ ഞങ്ങളെ കൂടുതല്‍ മെച്ചപ്പെട്ട ടീമാക്കി മാറ്റാന്‍ സാധിക്കുന്നവര്‍ ഇപ്പോഴുണ്ട്. ഞങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യുക മാത്രമാണ് വേണ്ടതെന്നും സങ്കക്കാര വിശദമാക്കി.

 സ്ഥിരതയില്ലാത്ത പ്രകടനം

സ്ഥിരതയില്ലാത്ത പ്രകടനം

ഇന്ത്യയിലെ ആദ്യപാദത്തില്‍ സ്ഥിരതയില്ലാത്ത പ്രകടനമായിരുന്നു റോയല്‍സിന്റേത്. രണ്ടാംപാദത്തില്‍ ഈ കുറവ് പരിഹരിക്കാനായില്ലെങ്കില്‍ സഞ്ജുവിനും സംഘത്തിനും പ്ലേഓഫ് കാണാതെ മടങ്ങേണ്ടിവരും. ബട്‌ലറുടെ പിന്‍മാറ്റത്തോടെ പകരക്കാരന്‍ ആരായിരിക്കുമെന്നു റോയല്‍സിനു തീരുമാനിക്കേണ്ടതുണ്ട്.
ആദ്യപാദത്തില്‍ പരീക്ഷിക്കപ്പെടാതെ പോയ ലിയാം ലിവിങ്‌സ്റ്റണില്‍ വലിയ പ്രതീക്ഷയാണ് റോയല്‍സിനുള്ളത്. നായകനെന്ന നിലയില്‍ സഞ്ജു സീസണിലെ ആദ്യ കളിയില്‍ സെഞ്ച്വറിയോടെ വരവറിയിച്ചെങ്കിലും പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല. കൂടുതല്‍ സ്ഥിരതയാര്‍ന്ന ഇന്നിങ്‌സുകള്‍ രണ്ടാംഘത്തില്‍ ടീം പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങില്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനായിരിക്കും കടിഞ്ഞാണ്‍ ഏറ്റെടുക്കുക. ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലും ജയിച്ചാല്‍ മാത്രമേ റോയല്‍സിനു പ്ലേഓഫ് സാധ്യതയുള്ളൂ.

Story first published: Sunday, September 19, 2021, 17:40 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X