ക്യാപ്റ്റന്‍സിയില്‍ വന്ന മാറ്റം
ഈ സീസണില്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ഒരു മാറ്റം നമുക്കു കാണാന്‍ കഴിയും. 2020ല്‍ അദ്ദേഹത്തിനു തുടകത്തില്‍ അഞ്ചു ബൗളര്‍മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമ്ല അദ്ദേഹം ഇടയ്ക്കിട മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരുന്നതായും ചോപ്ര വിലയിരുത്തി.
റുതുരാജ് റണ്‍സെടുത്തില്ല, അദ്ദേഹത്തെ ഒഴിവാക്കി. നാരായണ്‍ ജഗദീശനെ ഒഴിവാക്കി. കളിക്കാര്‍ വളരെ പെട്ടെന്നായിരുന്നു ടീമില്‍ നിന്നും കഴിഞ്ഞ വര്‍ഷം മാറ്റിനിര്‍ത്തപ്പെട്ടത്. എന്നാല്‍ ഇത്തവണ ധോണി ഇതില്‍ മാറ്റം വരുത്തി. കൡച്ച ഏഴു മല്‍സരങ്ങളില്‍ ഏഴു ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായി കളിച്ചു. ഒരു ഇന്ത്യന്‍ കളിക്കാരനെപ്പോലും ധോണി മാറ്റിയില്ലെന്നും ചോപ്ര നിരീക്ഷിച്ചു.
വിദേശ താരങ്ങള്‍
പ്ലെയിങ് ഇലവനിലെ വിദേശ താരങ്ങളെ ധോണി മാറ്റിയത് പരിക്കുമായി ബന്ധപ്പെട്ടായിരുന്നു. മോയിന്‍ അലിക്കു പരിക്കേറ്റതു കാരണം ഒരു മല്‍സരം നഷ്ടമായിരുന്നു. പകരം മറ്റൊരു ഓള്‍റൗണ്ടറായ ഡ്വയ്ന്‍ ബ്രാവോയെ ധോണി ഇറക്കി. മോയിന്‍ അലിയുടെ സ്പിന്‍ ബൗളിങ് ഇല്ലെന്നു കരുതി ഒരു സ്പിന്‍ ബൗളറെയും ധോണി കളിപ്പിച്ചതായി ചോപ്ര അഭിപ്രായപ്പെട്ടു.
ഈ സീസണില്‍ കളിച്ച ഏഴു മല്‍സരങ്ങളില്‍ വെറും 13 താരങ്ങളെ മാത്രമേ സിഎസ്കെ ഉപയോഗിച്ചുള്ളൂ. പരിക്കിനെ തുടര്‍ന്നു അലി പുറത്തിരുന്ന കളിയിലായിരുന്നു ഇമ്രാന് താഹിറിനെ സിഎസ്കെ പ്ലെയിങ് ഇലവനിലെടുത്തത്. ബ്രാവോയും ലുംഗി എന്‍ഗിഡിയും യഥാക്രമം നാലും മൂന്നും മല്‍സരങ്ങളിലും കളിച്ചു.
താരങ്ങളിലുള്ള വിശ്വാസം
തന്റെ ടീമിലുള്ള താരങ്ങളില്‍ ധോണിക്കുള്ള ഉറച്ച വിശ്വാസമാണ് ഒരേ ഇലവനെ തുടര്‍ച്ചയായി അദ്ദേഹം ഇറക്കാന്‍ കാരണമെന്നു ചോപ്ര ചൂണ്ടിക്കാട്ടി. തന്ത്രപരമായി ടീമില്‍ വരുത്തുന്ന മാറ്റങ്ങളില്‍ കുഴപ്പമില്ല. പക്ഷെ ധോണിക്കു ടീമിലുള്ള വിശ്വാസമാണ് മാറ്റങ്ങള്‍ വരുത്താതിരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
ഈ സിഎസ്കെയും ധോണിയും വളരെ സ്പെഷ്യലാണ്. തങ്ങളുടെ സെലക്ഷനില്‍ അവര്‍ വിശ്വാസമര്പ്പിക്കുന്നതിനൊപ്പം അവര്‍ക്കു സമയവും നല്കുന്നു. ഇതു കാരണം സിഎസ്കെയ്ക്കു കളിക്കാരെ കണ്ടെത്തേണ്ടി വരുന്നില്ല, പകരം കളിക്കാരെ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.