IPL 2021: ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം, ടോപ് ഫൈവ് ഇതാ, എല്ലാം ഇന്ത്യക്കാര്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13 സീസണ്‍ ചരിത്രം പരിശോധിച്ചാല്‍ അഞ്ച് കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സാണ് ശക്തരായ നിര. ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് മുംബൈയുടെ വരവ്. കളിച്ച ഒട്ടുമിക്ക ഫൈനലിലും കപ്പ് ഉയര്‍ത്താന്‍ മുംബൈക്കായിട്ടുണ്ട്. മുംബൈയുടെ കിരീട നേട്ടത്തിന് പിന്നില്‍ അവരുടെ ലോകോത്തര ബൗളര്‍മാരുടെ പങ്ക് വലുതാണ്. ഇത്തവണയും ശക്തമായ ബൗളിങ് നിരയുമായാണ് മുംബൈ ഇറങ്ങുന്നത്. ഇത്തവണ ആരൊക്കെ ഫൈനലില്‍ കളിക്കുമെന്നത് കാത്തിരുന്ന് തന്നെ കാണാം. എന്നാല്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഐപിഎല്‍ ഫൈനലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഏതൊക്കെയാണെന്ന് നോക്കാം.

വാഷിങ്ടണ്‍ സുന്ദര്‍
മുന്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ് താരവും നിലവിലെ ആര്‍സിബി താരവുമായ വാഷിങ്ടണ്‍ സുന്ദറാണ് ഈ റെക്കോഡില്‍ മുന്നിട്ട് നില്‍ക്കുന്നത്. 2017ല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഫൈനല്‍ മത്സരത്തില്‍ പൂനെയുടെ ഭാഗമായിരുന്നു സുന്ദര്‍. നാല് ഓവറില്‍ പന്തെറിഞ്ഞ സുന്ദര്‍ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും വിട്ടുകൊടുത്തത് വെറും 13 റണ്‍സാണ്. ഒരു സിക്‌സ് പോലും വഴങ്ങാതിരുന്ന സുന്ദറിനെതിരേ ഒരു ബൗണ്ടറി മാത്രമാണ് മുംബൈ താരങ്ങള്‍ക്ക് നേടാനായ്ത. ആര്‍സിബി ഇപ്പോള്‍ ആദ്യ പവര്‍പ്ലേയില്‍ പരിഗണിക്കുന്ന താരമാണ് സുന്ദര്‍.

ജസ്പ്രീത് ബുംറ
മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായ ജസ്പ്രീത് ബുംറയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. 2019ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനല്‍ മത്സരത്തില്‍ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ പിഴുതത്. തുടര്‍ച്ചയായി യോര്‍ക്കറുകളുമായി റണ്‍സ് വഴങ്ങുന്നതില്‍ നന്നായി പിശുക്കുകാട്ടിയ ബുംറ ഒരു ബൗണ്ടറിയും സിക്‌സും പോലും വഴങ്ങിയില്ലെന്നതാണ് ശ്രദ്ധേയം. മത്സരത്തില്‍ 1 റണ്‍സിനാണ് മുംബൈ സിഎസ്‌കെയെ തോല്‍പ്പിച്ചത്.

രാഹുല്‍ ചഹാര്‍
2019ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു രാഹുല്‍ ചഹാര്‍.ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഫൈനലില്‍ നാല് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ചഹാര്‍ വീഴ്ത്തിയത്. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും ഒരു സിക്‌സര്‍ പോലും താരം അന്ന് വിട്ടുകൊടുത്തില്ല. അവസാന സീസണിലും മുംബൈക്കായി തിളങ്ങിയ ചഹാര്‍ 14ാം സീസണിലും മുംബൈ ഇന്ത്യന്‍സിനൊപ്പമുണ്ട്.

അനില്‍ കുംബ്ലെ
2009 സീസണിലെ ഫൈനലില്‍ ആര്‍സിബിക്കായി കുംബ്ലെ നടത്തിയ ബൗളിങ് പ്രകടനമാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ആര്‍സിബി ക്യാപ്റ്റനായിരുന്ന കുംബ്ലെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് വീഴ്ത്തിയത്. ഒരു ബൗണ്ടറി മാത്രം വഴങ്ങിയ അദ്ദേഹം ഒരു സിക്‌സര്‍ പോലും വിട്ടുകൊടുത്തില്ല. 4 ആയിരുന്നു അദ്ദേഹത്തിന്റെ ഇക്കോണമി. ഫൈനലില്‍ 6 റണ്‍സിന് ഡെക്കാനോട് ആര്‍സിബി പരാജയപ്പെട്ടു.

ആര്‍പി സിങ്
2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ ആര്‍പി സിങ് നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയിരുന്നു. 1 ഫോര്‍ മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ആര്‍സിബിയെ ന്യൂബോളുകൊണ്ട് വിറപ്പിക്കാന്‍ അന്ന് ആര്‍പി സിങ്ങിന് സാധിച്ചിരുന്നു. ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ കിരീട നേട്ടത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് ആര്‍പി സിങ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications