IPL 2021: മുംബൈക്കെതിരേ എന്തുകൊണ്ട് നടരാജന്‍ കളിച്ചില്ല? വിവിഎസ് ലക്ഷ്മണ്‍ പറയുന്നു
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തുടക്കമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. കളിച്ച മൂന്ന് മത്സരത്തിലും ടീം പരാജയപ്പെട്ടിരിക്കുകയാണ്. ആര്‍സിബിയോടും കെകെആറിനോടും തോറ്റ ഡേവിഡ് വാര്‍ണറും സംഘവും മുംബൈ ഇന്ത്യന്‍സിനോട് 13 റണ്‍സിനാണ് തോറ്റത്. ഈ മൂന്ന് മത്സരവും അനായാസമായി ജയിക്കാമായിരുന്നെങ്കിലും ഹൈദരാബാദിന്റെ മധ്യനിരയിലെ പിഴവാണ് ജയം നിഷേധിച്ചത്.
മുംബൈക്കെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമില്‍ പൊളിച്ചെഴുത്ത് നടത്തിയിരുന്നു. പേസര്‍ ടി നടരാജനും മുംബൈക്കെതിരേ ഇറങ്ങിയില്ല. പകരക്കാരനായി ഇറങ്ങിയ ഖലീല്‍ അഹമ്മദ് തിളങ്ങിയെങ്കിലും നടരാജന്റെ അഭാവം ചോദ്യമുയര്‍ത്തി. ഇപ്പോഴിതാ എന്തുകൊണ്ടാണ് നടരാജന്‍ മുംബൈക്കെതിരേ കളിക്കാതിരുന്നതെന്ന് ഹൈദരാബാദ് മെന്റര്‍ വിവിഎസ് ലക്ഷ്മണ്‍ വ്യക്തമാക്കിയിരിക്കുകയാണ്.

'ദൗര്‍ഭാഗ്യവശാല്‍ നടരാജന്റെ ഇടത് കാല്‍ മുട്ടിന് പരിക്കേറ്റിരിക്കുകയാണ്. അതിനാലാണ് മുംബൈക്കെതിരേ നടരാജനെ ഒഴിവാക്കി ഇടം കൈയന്‍ പേസറായ ഖലീല്‍ അഹമ്മദിനെ കളിപ്പിച്ചത്. നടരാജന്റെ പരിക്ക് പരിശോധിച്ച് വരികയാണ്. ടീമിനും അവനും ഗുണം ചെയ്യുന്ന രീതിയില്‍ തിരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ലക്ഷ്മണ്‍ പറഞ്ഞു.
ഹൈദരാബാദിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തിയിരുന്നു. 'പറയുന്നതില്‍ ബുദ്ധിമുട്ട്. അഭിഷേക് ശര്‍മ,വിരാട് സിങ്,അബ്ദുല്‍ സമദ് എന്നിവരെ ഒരുമിച്ച് പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയാല്‍ വിജയത്തിന് അര്‍ഹതയില്ല' എന്നാണ് സഞ്ജയ് പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മധ്യനിരയില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ഹൈദരാബാദിന്റെ പരീക്ഷണം മുംബൈക്കെതിരേ പാളിപ്പോയെന്ന് തന്നെ പറയാം. വിരാട് സിങ് (12 പന്തില്‍ 11),അഭിഷേക് ശര്‍മ (4 പന്തില്‍ 2),അബ്ദുല്‍ സമദ് (8 പന്തില്‍ 7) എന്നിവരെല്ലാം നിരാശപ്പെടുത്തി. മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടായിരുന്നെങ്കില്‍ മുംബൈക്കെതിരേ ഹൈദരാബാദിന് വിജയത്തിലെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇവരെല്ലാം നിരാശപ്പെടുത്തി.
നടരാജന് പകരമെത്തിയ ഖലീല്‍ അഹമ്മദ് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. നിരവധി ക്യാച്ച് അവസരങ്ങള്‍ ഹൈദരാബാദ് ഫീല്‍ഡര്‍മാര്‍ കൈവിട്ടുകളഞ്ഞതാണ് ടീമിന് തിരിച്ചടിയായത്. ഖലീലിന്റെ ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ അനായാസ ക്യാച്ച് വിജയ് ശങ്കര്‍ വിട്ടുകളഞ്ഞത് വഴിത്തിരിവായി. അവസാന ഓവറില്‍ രണ്ട് വമ്പന്‍ സിക്‌സറടക്കം 16 റണ്‍സാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. ഇതാണ് മുംബൈ ടീം സ്‌കോറിനെ 150ല്‍ എത്തിച്ചതും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications