വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'വൈറസിനെ ഒഴിവാക്കിയ പോലെയായിരുന്നു പൃത്ഥ്വിയുടെ പ്രകടനം'- പ്രശംസിച്ച് അജയ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഗംഭീര പ്രകടനമാണ് പൃത്ഥ്വി ഷാ കാഴ്ചവെച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറെന്ന നിലയില്‍ തകര്‍ത്തടിച്ച പൃത്ഥ്വി അവസാന സീസണിലെ മോശം പ്രകടനങ്ങള്‍ക്കുള്ള പരിഹാരം ഇത്തവണ ചെയ്തു. കെകെആറിനെതിരേ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ പൃത്ഥ്വി എട്ട് മത്സരത്തില്‍ നിന്ന് 308 റണ്‍സാണ് അടിച്ചെടുത്തത്. 166.48 എന്ന മികച്ച സ്‌ട്രൈക്കറേറ്റും താരത്തിനുണ്ടായിരുന്നു. ഇപ്പോഴിതാ പൃത്ഥ്വിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

വൈറസിനെ ഒഴിപ്പിച്ച പോലെയായിരുന്നു പൃത്ഥ്വിയുടെ പ്രകടനമെന്നാണ് അജയ് അഭിപ്രായപ്പെട്ടത്. 'കംബ്യൂട്ടറില്‍ നിന്ന് വൈറസിനെ അകറ്റുന്നത് പോലെ ഇത്തവണ അവന്റെ ബാറ്റിങ്ങില്‍ നിന്ന് വൈറസിനെ മാറ്റി. അവസാന സീസണില്‍ അവന്റെ മനസിനെയും ടെക്‌നിക്കുകളെയും ചില വൈറസുകള്‍ പിടികൂടിയിരുന്നു. എന്നാല്‍ അവന്റെ തിരിച്ചുവരവില്‍ എല്ലാവരെയും മറികടന്നിരിക്കുകയാണ്. വളരെ പ്രതിഭാശാലിയായ താരമാണവന്‍'-അജയ് ജഡേജ പറഞ്ഞു.

ajayjadejaandprithvi

ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങില്‍ പൃത്ഥ്വിയുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇത്തവണത്തെ ഡല്‍ഹിയുടെ വിജയക്കുതിപ്പിന്റെ അടിസ്ഥാനം. കളിച്ച എട്ട് മത്സരത്തില്‍ ആറിലും ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ശിഖര്‍ ധവാന്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്തുമുണ്ട്. അവസാന സീസണില്‍ ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്ത പൃത്ഥ്വിക്ക് പ്ലേയിങ് 11ല്‍ നിന്നും സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്നും യുവതാരം പുറത്താക്കപ്പെട്ടു. എന്നാല്‍ കഠിനമായ പരിശീലനത്തിലൂടെ പൃത്ഥ്വി ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

നേരത്തെ തന്റെ മോശം പ്രകടനം മാനസികമായി തളര്‍ത്തിയതിനെക്കുറിച്ച് പൃത്ഥ്വി തന്നെ തുറന്ന് പറഞ്ഞിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതോടെ വളരെ നിരാശനായെന്നും എന്നാല്‍ പരിശീലകരുടെ നിര്‍ദേശ പ്രകാരം നടത്തിയ കഠിനാധ്വാനമാണ് ശക്തമായ തിരിച്ചുവരവിന് കാരണമായതെന്ന് പൃത്ഥ്വി പറഞ്ഞു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ നാല് സെഞ്ച്വറിയടക്കം ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ പൃത്ഥ്വി നായകനെന്ന നിലയില്‍ മുംബൈയെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഇന്ത്യയെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ജേതാക്കളാക്കിയ നായകനാണ് പൃത്ഥ്വി. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പൃത്ഥ്വിയും ഇടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Friday, May 7, 2021, 15:07 [IST]
Other articles published on May 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X