വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ''ഇങ്ങനാണേല്‍ ഐപിഎല്‍ കഴിയുമ്പോഴേക്കും ചെന്നൈ താരങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാരുടെ ടിക്കറ്റാകും''

By Abin MP

കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് വച്ച് നിന്ന് പോലെ ഐപിഎല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാം പാദത്തിലെ മത്സരങ്ങളുടെ തുടക്കത്തില്‍ തന്നെ കൊവിഡ് വീണ്ടും എത്തിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിന് മുമ്പായിട്ടായിരുന്നു പേസര്‍ ടി നടരാജന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഹൈദരാബാദിന്റെ മുഖ്യ പേസര്‍ ആണ് നടരാജന്‍. ഇതോടെ വീണ്ടും കൊവിഡ് ഐപിഎല്ലിന് വെല്ലുവിളിയാകുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ ഈ ആശങ്ക മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് ഇതിഹാസവുമായ വീരേന്ദര്‍ സെവാഗും പങ്കുവച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊരു കൊട്ട് കൊടുത്തായിരുന്നു സെവാഗിന്റെ പ്രതികരണം. ഐപിഎല്ലിലെ വയസന്മാരുടെ ടീം എന്നാണ് വിമര്‍ശകര്‍ ചെന്നൈയെ വിളിക്കുന്നത്. ടീമിലെ മിക്ക താരങ്ങളും മുതിര്‍ന്ന താരങ്ങള്‍ ആണെന്നതാണ് ഇതിന് കാരണം. പലരും വിരമിച്ചവരാണ്. നായകന്‍ എംഎസ് ധോണിയുടെ പ്രായം 40 ആണ്. ഇതൊക്കെയാണ് വിമര്‍ശകരുടെ പരിഹാസങ്ങള്‍ക്ക് കാരണം.

Virender Sehwag

അതിനാല്‍ ഇപ്പോള്‍ നടക്കുന്ന രണ്ടാം പാദ മത്സരങ്ങളും നിര്‍ത്തിവെക്കേണ്ടി വന്നാല്‍ ഐപിഎല്‍ അടുത്ത സെഷന്‍ അവസാനിക്കുമ്പോഴേക്കും ചെന്നൈ ടീമിലെ താരങ്ങളില്‍ പകുതി പേര്‍ക്കും 60 കഴിയുമെന്നും ട്രെയിനില്‍ ടിക്കറ്റിന് പകുതി കാശ് കൊടുത്താല്‍ മതിയെന്നുമാണ് സെവാഗിന്റെ പരിഹാസം.

''ഇന്നലത്തെ മത്സരം ഡല്‍ഹിയും ഹൈദരാബാദും തമ്മിലായിരുന്നു. മത്സരത്തിന് മുമ്പ് തന്നെ വാര്‍ത്ത വരുന്നത് നട്ടിന് കൊവിഡ് പോസിറ്റീവ് ആണെന്നാണ്. ലീഗ് വീണ്ടും നീട്ടിവെക്കരുത്. അതേക്കുറിച്ചുള്ള ആശങ്കകളുണ്ട്'' എന്നാണ് വിരേന്ദര്‍ സെവാഗ് തന്റെ ഫെയ്‌സ്ബുക്ക് ഷോയിലൂടെ പറഞ്ഞത്. '' ടൂര്‍ണമെന്റ് നിര്‍ത്തിവെക്കുകയും വീണ്ടും തുടങ്ങുകയും പിന്നേയും നിര്‍ത്തിവെക്കുകയും ചെയ്താല്‍ ഫൈനല്‍ ആകുമ്പോഴേക്ക് ചെന്നൈ ടീമിലെ മിക്ക താരങ്ങളും ട്രെയിനില്‍ പകുതി കാശിന് ടിക്കറ്റ് എടുക്കാന് യോഗ്യരാകും. അപ്പോഴേക്കും അവര്‍ 60 കടന്നിട്ടുണ്ടാകും'' എന്നും സെവാഗ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കാര്യം വിരേന്ദര്‍ സെവാഗും വിമര്‍ശകരും ചെന്നൈ താരങ്ങളുടെ പ്രായത്തെ പരിഹസിച്ചാലും ചെന്നൈയുടെ കുതിപ്പ് തുടരുകയാണ്. രണ്ടാം പാദത്തിലെ ആദ്യത്തെ മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയത് 20 റണ്‍സിനായിരുന്നു. തുടക്കത്തില്‍ പിന്നിലേക്ക് പോയ ചെന്നൈ ബൗളിംഗില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കളി പിടിക്കുകയായിരുന്നു. അതേസമയം ബാറ്റിംഗില്‍ ധോണിയും റെയ്‌നയും ഡുപ്ലെസിസും വീണ്ടും പരാജയപ്പെട്ടപ്പോള്‍ ഋതുരാജ് ഗെയ്ഗ്വാദ് എന്ന യുവതാരമാണ് ചെന്നൈയ്ക്കായി പൊരുതി നിന്നത് എന്നതും ശ്രദ്ധേയമാണ്. എങ്കിലും മുംബൈയെ എറിഞ്ഞിടാന്‍ ചെന്നൈയ്ക്കായി. മുംബൈ നിരയില്‍ അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരി ഒഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

Story first published: Thursday, September 23, 2021, 18:52 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X