വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഒരു നാള്‍ അവന്‍ സിഎസ്‌കെയെ നയിക്കും', യുവതാരത്തെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗ്

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയക്കുതിപ്പിന് കരുത്തേകുന്നത് ഓപ്പണര്‍മാരുടെ മികച്ച പ്രകടനമാണ്. ഫഫ് ഡുപ്ലെസിസും റുതുരാജ് ജയ്ഗ്വാദും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഇക്കഴിഞ്ഞ മത്സരങ്ങളിലെല്ലാം കാഴ്ചവെച്ചത്. അവസാന സീസണില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി പ്രതിഭ തെളിയിച്ച റുതുരാജിന് ഈ സീസണിലെ ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഇപ്പോഴിതാ ഭാവിയില്‍ റുതുരാജ് സിഎസ്‌കെയെ നയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 'ഞാന്‍ അവനെ കണ്ടിട്ടില്ല, അവന്‍ കളിക്കുന്നത് നേരിട്ട് കാണാനും സാധിച്ചിട്ടില്ല. എന്നാല്‍ വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ അവന് സിഎസ്‌കെയില്‍ തുടരാന്‍ സാധിച്ചാല്‍ ടീമിന്റെ ക്യാപ്റ്റനാവാനുള്ള കഴിവ് അവനുണ്ട്. വ്യക്തിപരമായി അവനോടൊപ്പം സമയം ചിലവിട്ടിട്ടില്ല. എന്നാല്‍ തല ഉയര്‍ത്തിയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.

sehwagandruturajgaikwadipl

സന്ദര്‍ഭത്തിന് അനുസരിച്ച് എങ്ങനെ ബാറ്റ് ചെയ്യണമെന്നും എവിടെ സാഹസത്തിന് മുതിരണമെന്നും അവന് അറിയാം. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന താരമല്ല. അനാവശ്യമായി വിക്കറ്റ് വലിച്ചെറിയാറുമില്ല. ഇതെല്ലാം കാണുമ്പോള്‍ സിഎസ്‌കെയില്‍ അവന് തുടരാനായാല്‍ ഭാവിയില്‍ ക്യാപ്റ്റനായേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ നയിച്ചിട്ടുണ്ടെങ്കില്‍ സിഎസ്‌കെയെ നയിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്'-സെവാഗ് പറഞ്ഞു.

ആദ്യ മത്സരങ്ങളില്‍ പരാജയപ്പെട്ടപ്പോഴും ധോണിയും ടീം മാനേജ്‌മെന്റും റുതുരാജിന് നല്‍കിയ പിന്തുണ വെറുതെയായില്ല. റോബിന്‍ ഉത്തപ്പയെപോലൊരു സീനിയര്‍ താരത്തെ കരക്കിരുത്തിയാണ് റുതുരാജിന് സിഎസ്‌കെ ഓപ്പണിങ്ങില്‍ അവസരം നല്‍കുന്നത്. ഇത് മനസിലാക്കി അവസരത്തിനൊത്ത് ഉയരാന്‍ റുതുരാജിനായി. ആറ് മത്സരത്തില്‍ 192 റണ്‍സ് ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. വരും മത്സരങ്ങളിലും ഇതേ സ്ഥിരതയോടെ കളിക്കാന്‍ റുതുരാജിന് സാധിക്കുമെന്ന് തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ആറ് മത്സരങ്ങളില്‍ നിന്ന് 270 റണ്‍സുമായി ഫഫ് ഡുപ്ലെസിസാണ് നിലവില്‍ ഓറഞ്ച് ക്യാപ് അണിയുന്നത്.

സിഎസ്‌കെയെ അടുത്തവര്‍ഷവും നയിക്കാന്‍ എംഎസ് ധോണിയുണ്ടാവുമെന്നാണ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ധോണിയുടെ വിടവാങ്ങലിന് ശേഷം സിഎസ്‌കെ നായകസ്ഥാനത്ത് കൂടുതല്‍ സാധ്യത രവീന്ദ്ര ജഡേജയ്ക്കാണ്. അടുത്ത രണ്ട് സീസണിനുള്ളില്‍ സുരേഷ് റെയ്‌ന,ധോണി,ബ്രാവോ തുടങ്ങിയവരെല്ലാം കളിനിര്‍ത്താന്‍ സാധ്യത കൂടുതലാണ്. പിന്നീട് ടീമിലെ സീനിയറെന്ന നിലയില്‍ നായകസ്ഥാനത്തേക്ക് ജഡേജയെ പരിഗണിച്ചേക്കും. പിന്നീടുള്ള മറ്റൊരു താരം റുതുരാജ് തന്നെയാണ്. എന്നാല്‍ ധോണിയുടെ പിന്‍ഗാമിയാവുകയെന്നത് എളുപ്പാകില്ല.

Story first published: Thursday, April 29, 2021, 13:59 [IST]
Other articles published on Apr 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X