വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഷാരൂഖ് ഖാന്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ പൊള്ളാര്‍ഡിന്റെ തുടക്കം ഓര്‍മവന്നു- വീരേന്ദര്‍ സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ പഞ്ചാബ് കിങ്‌സിന്റെ കണ്ടെത്തലാണ് തമിഴ്‌നാടുകാരനായ ഷാരൂഖ് ഖാന്‍. ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിന്റെ കരുത്തില്‍ പഞ്ചാബിന്റെ മധ്യനിരയില്‍ ഇടം പിടിച്ച ഷാരൂഖ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. 6,47,15,22,13,0,4 എന്നിങ്ങനെയായിരുന്നു ഏഴ് ഇന്നിങ്‌സിലെ സ്‌കോര്‍. അരങ്ങേറ്റ സീസണില്‍ത്തന്നെ തന്റെ പ്രതിഭ വ്യക്തമാക്കാന്‍ ഷാരൂഖിനായി.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരത്തെ ഫിനിഷര്‍ റോളിലേക്കാണ് പഞ്ചാബ് പരിഗണിച്ചത്. ഇതോടെ താരത്തെ മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്ത് കീറോണ്‍ പൊള്ളാര്‍ഡുമായി പലരും താരതമ്യം ചെയ്തു. കമന്റേറ്റര്‍മാര്‍ വരെ ഷാരൂഖ് ഖാനെ പൊള്ളാര്‍ഡുമായാണ് താരതമ്യം ചെയ്തത്. ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ പഞ്ചാബിനായി ഇറങ്ങിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ തുടക്കമാണ് ഓര്‍മവന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

sehwagandshahrukhkhan

'ഷാരൂഖ് ഖാനെ കണ്ടപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡ് ഐപിഎല്ലിലേക്കെത്തിയതാണ് ഓര്‍മ വന്നത്.എല്ലാവരും അവന്റെ പിന്നാലെ ഓടുകയായിരുന്നു.കാരണം ക്രീസില്‍ നിന്ന് അവന്‍ സിക്‌സറുകള്‍ അടിച്ച് കൂട്ടുകയായിരുന്നു. ഷാരൂഖിന് അതേ പ്രതിഭയുണ്ട്. വലിയ ഇന്നിങ്‌സുകള്‍ കളിക്കുകയല്ല ഇതേ പോലുള്ള ചെറിയ ഇന്നിങ്‌സുകളാണ് അവര്‍ കളിക്കുന്നത്. കാരണം ലോവര്‍ ഓഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അടിച്ച് കളിക്കാനെ സാധിക്കൂ'-സെവാഗ് ക്രിക്ക് ബസിനോട് പറഞ്ഞു.

ഡെത്ത് ഓവറില്‍ കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഷാരൂഖ് ഖാന്‍. എന്നാല്‍ അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്ത് കുറവ് താരത്തിനുണ്ട്. ഭാവിയില്‍ അറിയപ്പെടുന്ന ഫിനിഷര്‍ റോളിലേക്ക് ഷാരൂഖ് എത്താന്‍ സാധ്യതയുണ്ട്. 2022 സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ളതിനാല്‍ ഷാരൂഖ് ഖാന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

'ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച് ക്ലിക്കായാല്‍ സെഞ്ച്വറിയടിക്കാന്‍ കെല്‍പ്പുള്ളവനാണവന്‍. മുന്‍പത്ത് പന്തില്‍ എന്ത് സംഭവിച്ചുവെന്ന് നോക്കി കളിക്കുന്നവനല്ലവന്‍. പല ബാറ്റ്‌സ്മാന്‍മാരും മുന്‍പത്തെ പന്തിനെക്കുറിച്ച് ആലോചിക്കുന്നവരാണ്.എന്നാല്‍ മുന്‍പന്തുകളെക്കുറിച്ച് ചിന്തിക്കാത്ത ഇത്തരക്കാരുടെ വിജയം നിരക്ക് വളരെ കൂടുതലാണ്'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ പൊള്ളാര്‍ഡുമായുള്ള താരതമ്യത്തെക്കുറിച്ച് ഷാരൂഖ് ഖാനോട് ചോദിച്ചപ്പോള്‍ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് വലിയ കാര്യമാണെങ്കിലും തന്റേതായ വ്യക്തിത്വത്തില്‍ അറിയപ്പെടാനാണ് കൂടുതല്‍ ഇഷ്ടമെന്നാണ് ഷാരൂഖ് പറഞ്ഞത്. വരുന്ന സീസണില്‍ ഷാരൂഖിനെ ആര് സ്വന്തമാക്കുമെന്ന് കണ്ടുതന്നെ അറിയണം.

Story first published: Monday, May 17, 2021, 11:26 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X