Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മോറിസാണ് ഹീറോ, ട്വിറ്ററില്‍ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച് സെവാഗിന്റെ അഭിനന്ദനം

മുംബൈ: 16.25 കോടിക്ക് എന്താണ് തന്നെ രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയതെന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്രകടനത്തിലൂടെ ക്രിസ് മോറിസ് നല്‍കിയത്. ഡല്‍ഹിയുടെ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ഒരു സമയം പരാജയത്തിന് തൊട്ടരികില്‍ എത്തിയെങ്കിലും ക്രിസ് മോറിസിന്റെ (18 പന്തില്‍ 36) തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുക്കുകയായിരുന്നു. നാല് സിക്‌സറുകള്‍ ഉള്‍പ്പെടെയായിരുന്നു മോറിസിന്റെ പ്രകടനം.

നിരവധിയാളുകള്‍ മോറിസിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് മോറിസിന് വ്യത്യസ്തമായ അഭിനന്ദനം നേര്‍ന്നിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ സിംഗിള്‍ നിഷേധിച്ചപ്പോഴുള്ള മുഖഭാവവും ഡല്‍ഹിക്കെതിരേ വിജയം നേടിയ ശേഷമുള്ള മുഖഭാഗവവും ചേര്‍ത്തുവെച്ചാണ് സെവാഗ് മോറിസിന് ട്വിറ്ററിലൂടെ അഭിനന്ദനം നേര്‍ന്നത്.

chrismorrisandsehwag

ആദ്യ മത്സരത്തില്‍ മോറിസിന് പണം ലഭിച്ചു എന്നാല്‍ ബഹുമാനം ലഭിച്ചില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇത് രണ്ടും ലഭിച്ചു. ക്രിസ് മോറിസിന്റേത് മനോഹരമായ പ്രകടനം എന്നാണ് ട്വീറ്റില്‍ സെവാഗ് കുറിച്ചത്. ആദ്യ മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് മികവ് കാട്ടാന്‍ മോറിസിനായില്ല. പഞ്ചാബ് കിങ്‌സിനെതിരേ അവസാന രണ്ട് പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം പന്തില്‍ ലഭിച്ച സിംഗിള്‍ എടുത്ത് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ മോറിസിന് സ്‌ട്രൈക്ക് മാറാന്‍ തയ്യാറായില്ല.

അവസാന പന്തില്‍ സഞ്ജു ടീമിനെ വിജയത്തിലെത്തിക്കാനാവാതെ പുറത്തായതോടെ മോറിസിന് സിംഗിള്‍ നല്‍കാത്ത നടപടി വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ നിര്‍ണ്ണായക സമയത്ത് പന്ത് നന്നായി കണക്ട് ചെയ്യാന്‍ മോറിസിന് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി വെടിക്കെട്ടാണ് മോറിസ് കാഴ്ചവെച്ചത്.

sehwagtweet

ഡല്‍ഹിക്കെതിരേ രാജസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നിരിക്കെ രണ്ടാം പന്തിലും നാലാം പന്തിലും ടോം കറാനെ സിക്‌സര്‍ പറത്തി മോറിസ് രാജസ്ഥാന് 14ാം സീസണിലെ ആദ്യ ജയം നേടിക്കൊടുക്കുകയായിരുന്നു. സഞ്ജു സാംസണിനെ സംബന്ധിച്ച് അഭിമാന ജയമാണിത്. റിഷഭ് പന്താണ് ഡല്‍ഹിയുടെ നായകന്‍. സഞ്ജുവും റിഷഭും തമ്മിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി നിലവില്‍ ശക്തമായ പോരാട്ടം നടത്തുന്നത്.

Story first published: Friday, April 16, 2021, 13:20 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+