For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സഞ്ജുവിനെ ക്യാപ്റ്റനാക്കിയതില്‍ സഹതാരങ്ങള്‍ക്ക് ചിലപ്പോള്‍ എതിര്‍പ്പുണ്ടാവും- സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പ്രഖ്യാപിച്ചത് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ പല ഭാഗത്ത് നിന്നും ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങളടക്കം സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയേയും പരിചയസമ്പത്തില്ലായ്മയേയും ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. സീസണില്‍ പ്രതീക്ഷിച്ച തുടക്കവും രാജസ്ഥാന് ലഭിച്ചില്ല. ആദ്യ അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീം നേരിട്ടത്.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് നായകനായി സഞ്ജു സാംസണെ നിയമിച്ചതില്‍ ടീമിലെ മറ്റ് താരങ്ങള്‍ ചിലപ്പോള്‍ സന്തോഷവാന്മാരായിരിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 'ചിലപ്പോള്‍ സഞ്ജുവിന് നായകസ്ഥാനം നല്‍കിയതില്‍ രാജസ്ഥാന്‍ ക്യാംപിലെ മറ്റ് താരങ്ങള്‍ സന്തോഷവാന്മാരായിരിക്കില്ല. ഒരുതാരം സമാധാനത്തോട ടീമില്‍ നടക്കുന്ന സമയത്ത് പെട്ടെന്ന് ക്യാപ്റ്റനാക്കുമ്പോള്‍ അയാള്‍ക്ക് അല്‍പ്പം സമയം ആവിശ്യമായി വരും'-സെവാഗ് പറഞ്ഞു.

sanjusamsonandsehwag

ബെന്‍ സ്റ്റോക്‌സ്,ജോസ് ബട്‌ലര്‍,ക്രിസ് മോറിസ് തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം മറികടന്നാണ് സഞ്ജു നായകസ്ഥാനത്തേക്കെത്തിയത്. അവസാന സീസണിലും നിരാശപ്പെടുത്തിയതോടെ സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയാണ് സഞ്ജുവിനെ നായകനായി രാജസ്ഥാന്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരങ്ങള്‍ ടീമില്‍ ഉള്ളപ്പോള്‍ കേരള താരമായ സഞ്ജുവിനെ നായകനാക്കിയതില്‍ സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടായേക്കാമെന്ന സൂചനയാണ് സെവാഗ് പങ്കുവെച്ചത്.

കളത്തില്‍ സീനിയര്‍ താരങ്ങളുമായി സഞ്ജു ചര്‍ച്ച നടത്തുന്നതും അവരുമായി സംസാരിക്കുന്നതൊന്നും സജീവമായി കാണാന്‍ സാധിക്കുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സില്‍ റിഷഭ് പന്ത് സീനിയര്‍ താരങ്ങളോടടക്കം സജീവമായി ഇടപെടുന്നുണ്ട്. എന്നാല്‍ ആ പിന്തുണ രാജസ്ഥാനില്‍ സഞ്ജു സാംസണിന് ലഭിക്കുന്നുണ്ടോയെന്ന് സംശയമാണ്.

'ബൗളര്‍മാര്‍ക്ക് തല്ലുകിട്ടുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ ഇടപെടല്‍ നടത്തേണ്ടതായുണ്ട്. സഞ്ജു ഒറ്റയ്ക്ക് പോയി ബൗളറോട് പോയി സംസാരിക്കുന്നു. ബാറ്റ്‌സ്മാന്‍ ബുദ്ധിമുട്ടുമ്പോഴും ക്യാപ്റ്റന്‍ ആത്മവിശ്വാസം നല്‍കേണ്ടതായുണ്ട്. എന്നാല്‍ ടീമിലെ വിദേശ താരങ്ങളുമായി അവന്‍ കൂടുതല്‍ ആശയവിനിമയം നടത്തുന്നത് കാണാന്‍ സാധിക്കുന്നില്ല'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

ആദ്യ മത്സരത്തില്‍ സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു പിന്നീട് തുടര്‍ച്ചയായി നിരാശപ്പെടുത്തിയിരുന്നു. പിന്നീട് കെകെആറിനെതിരായ മത്സരത്തിലാണ് നായകന്റെ ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ സഞ്ജുവിനായത്. പതിവ് വെടിക്കെട്ട് ശൈലി മാറ്റി ശാന്തതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. മുംബൈ ഇന്ത്യന്‍സാണ് അടുത്ത മത്സരത്തില്‍ രാജസ്ഥാന്റെ എതിരാളി.

Story first published: Sunday, April 25, 2021, 13:24 [IST]
Other articles published on Apr 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+