വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എന്റെ ആദ്യ കാലങ്ങളെ അവന്‍ ഓര്‍മ്മിപ്പിക്കുന്നു'- റിഷഭ് പന്തിനെ പ്രശംസിച്ച് സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായാണ് ഇത്തവണ റിഷഭ് പന്ത് എത്തുന്നത്. സമീപകാലത്തായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി റിഷഭ് മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരേയും ഇംഗ്ലണ്ടിനെയും മാച്ച് വിന്നിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ഏകദിനത്തില്‍ ശ്രേയസ് അയ്യറുടെ അഭാവത്തില്‍ ടീമിലെത്തി തിളങ്ങാനും റിഷഭിനായി. തന്റെ വെടിക്കെട്ട് ശൈലിയില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന റിഷഭിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്.

തന്റെ കരിയറിന്റെ ആദ്യ കാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെക്കുന്നതെന്നാണ് സെവാഗ് പറയുന്നത്. 'ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ റിഷഭിന്റെ കൈയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനമാണ് പുറത്തുവന്നത്. ഏകദിനത്തില്‍ മധ്യനിരയിലാണ് ബാറ്റിങ്ങിനിറങ്ങുന്നത്. രണ്ടാം പവര്‍പ്ലേ വരുന്ന സമയമാണിത്. അവന്‍ അതിനെ നന്നായി ഉപയോഗപ്പെടുത്തുന്നു.

ടീമില്‍ നില്‍ക്കുകയെന്നത് അവനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നാണ് കരുതുന്നത്. വളരെ പോസിറ്റീവ് മാനസികാവസ്ഥയിലാണ് കളിക്കുന്നത്. എന്റെ ആദ്യ കാലങ്ങളെയാണ് അവന്‍ ഓര്‍മ്മിപ്പിക്കുന്നത്. മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് അവന്‍ ചിന്തിക്കാറില്ല. അവന്‍ ഇഷ്ടത്തിന് കളിക്കുന്നു'-സെവാഗ് പറഞ്ഞു.

rishabhpant-sehwag

ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ മധ്യനിരയിലേക്ക് റിഷഭ് പന്തിനെ ഇന്ത്യ പരിഗണിക്കുകയായിരുന്നു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ റിഷഭ് രണ്ടാം ഏകദിനത്തില്‍ 40 പന്തില്‍ 77 റണ്‍സുമായി ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നാം ഏകദിനത്തില്‍ 62 പന്തില്‍ 78 റണ്‍സും നേടി തിളങ്ങി. ഏത് ബൗളറെയും കടന്നാക്രമിക്കാന്‍ അസാമാന്യ മികവുള്ള താരമാണ് റിഷഭ് പന്ത്.

റിഷഭിന് കരിയറില്‍ മുന്നേറാന്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നും സെവാഗ് പറഞ്ഞു. 'റിഷഭ് ഇനി പഠിക്കേണ്ടത് എങ്ങനെ 50 ഓവറും ബാറ്റ് ചെയ്യാം എന്നതാണ്. 60,70കളും എങ്ങനെ സെഞ്ച്വറികളാക്കി മാറ്റാമെന്നും പഠിക്കണം. ഇന്ത്യയുടെ അടുത്ത സൂപ്പര്‍ സ്റ്റാറാണ് റിഷഭ് പന്ത്. ചില സമയങ്ങളില്‍ സ്ലോ വിക്കറ്റുകളാവുമ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കുമ്പോള്‍ ശ്രദ്ധ വേണമെന്നും സെവാഗ് മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും റിഷഭ് ഇന്ത്യന്‍ നിരയില്‍ ഇടം പിടിച്ച് കഴിഞ്ഞു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെയുണ്ടാവും. സഞ്ജു സാംസണ്‍ നിലവില്‍ വെല്ലുവിളി ഉയര്‍ത്തുന്നില്ല. ഇഷാന്‍ കിഷനെക്കാളും വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികവ് റിഷഭിന് തന്നെയാണ്. കെഎല്‍ രാഹുലും കീപ്പറെന്ന നിലയില്‍ വലിയ മികവ് കാട്ടുന്നില്ല.

Story first published: Wednesday, March 31, 2021, 9:34 [IST]
Other articles published on Mar 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X