Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മോര്‍ഗന്‍ നല്ല ടി20 ക്യാപ്റ്റനല്ല, ധോണിയോട് താരതമ്യം ചെയ്യുന്നത് മണ്ടത്തരം- സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആറിന്റെ മോശം പ്രകടനം തുടരുകയാണ്. ജയത്തോടെ തുടങ്ങിയ കെകെആര്‍ പിന്നീട് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ടു. അവസാന മത്സരത്തില്‍ സിഎസ്‌കെയോടാണ് ഓയിന്‍ മോര്‍ഗനും സംഘവും തോറ്റത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സ്ഥിരതകാട്ടാന്‍ ആര്‍ക്കും സാധിക്കുന്നില്ല. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്നതില്‍ മോര്‍ഗനും പരാജയപ്പെടുന്നു. ഇപ്പോഴിതാ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയെ ശക്തമായി വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

'ഒരിക്കലും മോര്‍ഗനെ മികച്ചൊരു ടി20 ക്യാപ്റ്റനായി ഞാന്‍ വിലയിരുത്തിയിട്ടില്ല. ഒരു ദിവസത്തെ ക്രിക്കറ്റ്‌കൊണ്ടല്ല ഇത്തരമൊരു വിലയിരുത്തലുണ്ടായത്. മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ കെകെആറിലുണ്ട്. എന്നിട്ടും ടീമിന് തിളങ്ങാനാവുന്നില്ല. മോര്‍ഗന്‍ ഒരു നല്ല ടി20 ക്യാപ്റ്റനല്ലെന്നാണ് എന്റെ അഭിപ്രായം.എംഎസ് ധോണിയേയും ഓയിന്‍ മോര്‍ഗനേയും തമ്മില്‍ താരതമ്യപ്പെടുത്തുന്നത് മണ്ടത്തരമാണ്'-സെവാഗ് പറഞ്ഞു.

virendersehwag

സിഎസ്‌കെയ്‌ക്കെതിരേ കെകെആറിന്റെ ടോപ് ഓഡര്‍ തിളങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ടീം വിജയം സ്വന്തമാക്കുമായിരുന്നു. സിഎസ്‌കെ മുന്നോട്ടുവെച്ച 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കെകെആറിന് 31 റണ്‍സിനിടെ അഞ്ച് വിക്കറ്റാണ് നഷ്ടമായത്. മധ്യനിരയുടെ കരുത്തില്‍ പൊരുതി നോക്കിയെങ്കിലും അഞ്ച് പന്ത് ബാക്കി നിര്‍ത്തി 202 എന്ന സ്‌കോറില്‍ കെകെആര്‍ ഒതുങ്ങി. നിധീഷ് റാണ (9),ശുഭ്മാന്‍ ഗില്‍ (0),രാഹുല്‍ ത്രിപാഠി (8),ഓയിന്‍ മോര്‍ഗന്‍ (7),സുനില്‍ നരെയ്ന്‍ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ക്യാപ്റ്റനെന്ന നിലയില്‍ മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ മോര്‍ഗന്‍ പരാജയപ്പെടുന്നു. അവസാന സീസണിന്റെ പാതി വഴിയില്‍ ദിനേഷ് കാര്‍ത്തികിന്റെ കൈയില്‍ നിന്ന് മോര്‍ഗന്‍ നായകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ അവസാന സീസണില്‍ പ്ലേ ഓഫിലെത്തിക്കാന്‍ മോര്‍ഗനായില്ല. ഇത്തവണയും മോര്‍ഗന് തന്നെ നായകസ്ഥാനം ലഭിച്ചെങ്കിലും ഇത്തവണയും പ്രതീക്ഷകള്‍ സജീവമാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.

അടുത്ത തവണ ടീം തിരഞ്ഞെടുക്കുമ്പോള്‍ സ്ഥിരതയുള്ള രണ്ട് ബാറ്റ്‌സ്മാനെയും ബൗളറെയും തിരഞ്ഞെടുത്താല്‍ തുടര്‍ച്ചയായ വിജയം നേടാനാവും. നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മോര്‍ഗനെ മികച്ചൊരു ടി20 നായകനായി പറയാനാവില്ല. രണ്ട് കോടി രൂപയ്ക്ക് ടീമിലെത്തിയ താരമാണ് മോര്‍ഗന്‍. കാര്‍ത്തിക് സ്ഥാനം ഒഴിഞ്ഞതോടെയാണ് മോര്‍ഗന് അവസരം ലഭിച്ചത്.

പാതിവഴിയില്‍ കാര്‍ത്തിക് ക്യാപ്റ്റന്‍സി കൈമാറുകയായിരുന്നു. ഇങ്ങനെ ഒരാളും ചെയ്യുമെന്ന് കരുതുന്നില്ല. ക്യാപ്റ്റനാക്കാമെന്ന് കരുതിയല്ല മോര്‍ഗനെ കെകെആര്‍ ടീമിലെടുത്തത്. ഇപ്പോഴിതാ 12-15 കോടി രൂപയാണ് നല്‍കുന്നത്. കെകെആര്‍ അല്ലാതെ മറ്റൊരു ടീമും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. അത്രയും പണത്തിനുള്ള അര്‍ഹത മോര്‍ഗനില്ലെന്നും സെവാഗ് പറഞ്ഞു.

Story first published: Thursday, April 22, 2021, 10:30 [IST]
Other articles published on Apr 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+