വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഗെയ്ല്‍ ഉണ്ടായിരുന്നെങ്കില്‍ പഞ്ചാബിന് ഈ അവസ്ഥ വരില്ലായിരുന്നു'- വീരേന്ദര്‍ സെവാഗ്

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന്റെ തോല്‍വിയെ ദൗര്‍ഭാഗ്യകരമെന്ന് മാത്രമെ വിളിക്കാനാവൂ. ആദ്യ ബാറ്റ് ചെയ്ത രാജസ്ഥാന്‍ 186 എന്ന ഭേദപ്പെട്ട വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനെ സാധിച്ചുള്ളു. എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ പഞ്ചാബിന് ജയിക്കാന്‍ ആറ് പന്തില്‍ വേണ്ടിയിരുന്നത് വെറും നാല് റണ്‍സ്. എന്നാല്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ കാര്‍ത്തിക് ത്യാഗി ജയം പഞ്ചാബില്‍ നിന്ന് തട്ടിയകറ്റുകയായിരുന്നു.

IPL 2021: രാജസ്ഥാന് ആവേശ ജയം, പിന്നാലെ സഞ്ജുവിന് തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴIPL 2021: രാജസ്ഥാന് ആവേശ ജയം, പിന്നാലെ സഞ്ജുവിന് തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

1

കരുത്തുറ്റ ടീമിനെത്തന്നെ ഇറക്കി വിജയത്തിന്റെ പടിവാതുക്കല്‍ എത്തിയ ശേഷമാണ് പഞ്ചാബ് കളി കൈവിട്ടത്. പഞ്ചാബ് നിരയില്‍ ക്രിസ് ഗെയ്‌ലിന്റെ അഭാവം പ്രകടനമായിരുന്നു. മൂന്നാം നമ്പറില്‍ രണ്ടാം പാദത്തില്‍ ടീമിലെത്തിച്ച എയ്ഡന്‍ മാര്‍ക്രത്തിനാണ് പഞ്ചാബ് അവസരം നല്‍കിയത്. ജന്മദിനത്തിന്റെ അന്ന് നടന്ന മത്സരത്തില്‍ ക്രിസ് ഗെയ്‌ലിനെ പുറത്തിരുത്താനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഗെയ്ല്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലൊരു അവസ്ഥ പഞ്ചാബിന് സംഭവിക്കില്ലായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

Also Read: IPL 2021: ലോകകപ്പ് ടീമില്‍ ഇല്ലാത്തതില്‍ ആശ്വാസം! അണ്ടര്‍ 19 താരത്തെപ്പോലെ- സഞ്ജുവിന് വിമര്‍ശനം

2

'മത്സരത്തില്‍ ഭാഗ്യം രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു.എന്നാല്‍ പഞ്ചാബിനെ വിജയത്തിലെത്തിക്കാന്‍ കെ എല്‍ രാഹുലോ മായങ്ക് അഗര്‍വാളോ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കണമായിരുന്നു. ഇക്കാര്യത്തില്‍ മായങ്കിനെയാണ് ഞാന്‍ തിരഞ്ഞെടുക്കുന്നത്.നിങ്ങള്‍ മികച്ച ഫോമില്‍ സ്‌കോര്‍ നേടുന്നുണ്ടെങ്കില്‍ മത്സരം പൂര്‍ത്തീകരിക്കാനും ശ്രമിക്കണമായിരുന്നു. റുതുരാജ് ഗെയ്ക് വാദിനെക്കുറിച്ച് ഞാന്‍ എപ്പോഴും പറയും. അവന്‍ പുറത്താവാതെ 89 റണ്‍സ് നേടി.

Also Read: IPL 2021: ഗെയ്ല്‍ വന്നപ്പോഴാണ് പഞ്ചാബ് ജയിക്കാന്‍ തുടങ്ങിയത്- ബോസില്ലാത്തതില്‍ ഫാന്‍സിന് നിരാശ

3

20 ഓവറും കളിച്ചു. അവസാന പന്തില്‍ സിക്‌സും നേടി. സിഎസ്‌കെ വിജയത്തിലേക്കെത്തിച്ചത് ഈ പ്രകടനമാണ്. മായങ്കും രാഹുലും ഇതുതന്നെയാണ് ചെയ്തത്. 40-50 പന്ത് പന്തുകള്‍ നേരിട്ട ബാറ്റ്‌സ്മാനെപ്പോലെ പുതിയതായി ക്രീസിലെത്തുന്ന താരത്തിന് പെട്ടെന്ന് പിച്ചിനെ മനസിലാക്കാനാവില്ല. ക്രിസ് ഗെയ്ല്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ പഞ്ചാബ് തോല്‍ക്കില്ലായിരുന്നു. ക്രിസ് ഗെയ്ല്‍ ആയിരുന്നെങ്കില്‍ 30-60 റണ്‍സ് നേടുമെന്ന് ഉറപ്പായിരുന്നു. പഞ്ചാബിനായി അവന്‍ ഈ മത്സരം വിജയിപ്പിക്കുമായിരുന്നു'-സെവാഗ് പറഞ്ഞു.

Also Read: IPL 2021: ഹണ്ട്രഡില്‍ എന്റെ 27 സിക്‌സറുകളില്‍ റിയാന്‍ പരാഗിനും പങ്ക്! വെളിപ്പെടുത്തി ലിവിങ്സ്റ്റണ്‍

4

സമീപകാലത്തെ ഗെയ്‌ലിന്റെ പ്രകടനം മോശമാണ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയ്ല്‍ നിരാശപ്പെടുത്തിയതിനാലാവാം അദ്ദേഹത്തിന് പഞ്ചാബ് ടീമില്‍ ഇടം നഷ്ടപ്പെടുത്തിയത്. 2020 സീസണില്‍ യുഎഇയില്‍ മികച്ച പ്രകടനം നടത്താന്‍ ഗെയ്‌ലിനായിരുന്നു. ടി20യില്‍ വളരെ അനുഭവസമ്പത്തുള്ള ഗെയ്ല്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവാനാണ്. റണ്ണൊഴുകുന്ന പിച്ചില്‍ ഗെയ്‌ലിനെപ്പോലൊരു താരത്തെ പുറത്തിരുത്താന്‍ പാടില്ലെന്നതാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

Also Read: IPL 2021: ഈ 10 പേര്‍ക്കും ഇത് അവസാന ഐപിഎല്‍, ഇനിയൊരു അവസരം ലഭിച്ചേക്കില്ല

5

രാഹുലും (49) മായങ്കും (67) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 120 റണ്‍സാണ് പഞ്ചാബ് ഇന്നിങ്‌സിനോട് ചേര്‍ത്തത്. രാഹുല്‍ നാല് ഫോറും രണ്ട് സിക്‌സും നേടിയപ്പോള്‍ മായങ്ക് ഏഴ് ഫോറും രണ്ട് സിക്‌സും നേടി. ഗെയ്‌ലിന് പകരക്കാരനായി മൂന്നാം നമ്പറിലിറങ്ങിയ മാര്‍ക്രം 20 പന്തില്‍ 26 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. പുറത്താകാതെ നില്‍ക്കാനായെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ മാര്‍ക്രമിനായില്ല.

Also Read: IPL 2021: വിജയ വഴിയില്‍ തിരിച്ചുവരണോ? ഈ മൂന്ന് മാറ്റങ്ങള്‍ ആര്‍സിബിക്ക് അനിവാര്യം

6

Also Read: IPL 2021: ആര്‍സിബി വിട്ടാല്‍ കോലിയുടെ അടുത്ത ടീം അവര്‍ തന്നെ! പ്രവചിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍

ഗെയ്ല്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ പ്രഹരിക്കുന്ന താരമാണ്. ഒന്നോ രണ്ടോ വലിയ ഷോട്ടുകള്‍ക്കൊണ്ടുതന്നെ മത്സരഫലത്തെ മാറ്റിമറിക്കാന്‍ ഗെയ്‌ലിന് സാധിക്കുമായിരുന്നു.അവസാന ഓവറിലേക്ക് കളി നീട്ടിക്കൊണ്ടുപോയ പഞ്ചാബ് ബാറ്റ്‌സ്മാന്‍മാരുടെ പിഴവ് തന്നെയാണ് കൈയകലതില്‍ ജയം നഷ്ടപ്പെടുത്തിയത്. അടുത്ത മത്സരത്തില്‍ ഗെയ്ല്‍ പഞ്ചാബിന്റെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, September 22, 2021, 14:50 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X