Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല', ഡല്‍ഹി പേസറെ പ്രശംസിച്ച് വീരേന്ദര്‍ സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കേണ്ടി വന്നെങ്കിലും ചില യുവതാരങ്ങളുടെ പ്രകടനം ഇതിനോടകം ശ്രദ്ധപിടിച്ചുപറ്റി കഴിഞ്ഞു. 29 മത്സരങ്ങള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ നടത്താനായത്. ഫൈനലടക്കം 31 മത്സരങ്ങള്‍ ഇനിയും നടത്താനുണ്ടെങ്കിലും ഇതിനോടകം ഇന്ത്യയുടെ ഭാവി പ്രതീക്ഷയെന്ന നിലയിലേക്ക് വളരാന്‍ ചില താരങ്ങള്‍ക്കായി. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തിളങ്ങിയ യുവ പേസര്‍ ആവേഷ് ഖാനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

'ഡല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ നമ്മള്‍ റബാദ,അശ്വിന്‍,പട്ടേല്‍,മിശ്ര എന്നിവരെക്കുറിച്ചെല്ലാമാണ് സംസാരിക്കുന്നത്. എന്നാല്‍ ആവേഷ് ഖാനെക്കുറിച്ച് ആരും പറയുന്നില്ല. ഈ സീസണില്‍ വേണ്ടത്ര പ്രശംസ ലഭിക്കാതെ പോയ താരമാണവന്‍.അവന്‍ നിശബ്ദമായി വരുന്നു,ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴ്ത്തി പര്‍പ്പിള്‍ ക്യാപിനായുള്ള പോരാടുന്നു'-സെവാഗ് പറഞ്ഞു.

aveshkhanandsehwag

നേരത്തെ തന്നെ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെങ്കിലും ആവേഷ് ശ്രദ്ധിക്കപ്പെട്ടത് ഈ സീസണോടെയാണ്.എട്ട് മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് ആവേഷ് വീഴ്ത്തിയത്. പര്‍പ്പിള്‍ ക്യാപ് പോരാട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു അവന്‍.ഡെത്ത് ഓവറില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനും ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും ആവേഷ് മികവ് കാട്ടിയിരുന്നു.

'ഒരു സംശയവും വേണ്ട. ഈ സീസണില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട താരം ആവേഷ് ഖാനാണ്. അവനെക്കുറിച്ച് കൂടുതല്‍ എഴുതണ്ടെയോ പറയണ്ടയോ ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ കളത്തിലിറങ്ങി തന്റെ ജോലി നന്നായി ചെയ്യുന്ന താരങ്ങളിലൊരാളാണവന്‍. തുടക്കത്തിലും അവസാനത്തിലും ഒരുപോലെ അവന് മികവുണ്ട്. ഏത് ഘട്ടത്തിലും അവന്‍ വിക്കറ്റ് വീഴ്ത്തുന്നു.പേസിലും ലെങ്തിലും വ്യതിയാനും വരുത്തുന്ന അവന് നന്നായി യോര്‍ക്കര്‍ എറിയാനും സാധിക്കുന്നുണ്ട്'-മുന്‍ സിംബാബ് വെ താരം പോമി എംബാങ്‌വെയും അഭിപ്രായപ്പെട്ടു.

ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെത്തുടര്‍ന്ന് റദ്ദാക്കുമ്പോള്‍ തലപ്പത്ത് ഡല്‍ഹി ക്യാപിറ്റല്‍സായിരുന്നു. എട്ട് മത്സരത്തില്‍ ആറിലും ജയിക്കാന്‍ ഡല്‍ഹിക്ക് സാധിച്ചിരുന്നു. രാജസ്ഥാനോടും ആര്‍സിബിയോടും മാത്രമാണ് ഡല്‍ഹി തോറ്റത്. പൃത്ഥ്വി ഷാ,ശിഖര്‍ ധവാന്‍ എന്നിവരുടെ മിന്നും ഫോമാണ് ഡല്‍ഹിയെ തുണച്ചത്. ബൗളിങ്ങില്‍ ആവേഷ് ഖാനൊപ്പം ഇഷാന്ത് ശര്‍മ,കഗിസോ റബാദ എന്നിവരുടെ മികവ് കാട്ടി. ഇത്തവണ ഏറ്റവും കൂടുതല്‍ കിരീട സാധ്യത കല്‍പ്പിച്ച ടീമായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്.

Story first published: Friday, May 7, 2021, 12:34 [IST]
Other articles published on May 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+