വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അത്തരം തെറ്റുകള്‍ ഒരിക്കലും വരുത്തരുത്', റിഷഭിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് സെവാഗ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് ഒരു റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റത്. വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ ഭാഗ്യം കോലിപ്പടയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. അവസാന ഓവറില്‍ മെല്ലപ്പോക്ക് നടത്തിയ റിഷഭ് പന്താണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപം ശക്തമാണ്. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ നാല് പന്തില്‍ നാല് റണ്‍സ് മാത്രമാണ് റിഷഭും ഹെറ്റ്‌മെയറും ചേര്‍ന്നെടുത്തത്.

റിഷഭ് പന്ത് നായകനെന്ന നിലയിലെടുത്ത പല തീരുമാനങ്ങളും മത്സരത്തില്‍ പാളിപ്പോയി. ഇപ്പോഴിതാ റിഷഭിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പിഴവുകളാണ് റിഷഭില്‍ നിന്നുണ്ടായതെന്നും 10ല്‍ 3 മാര്‍ക്കിന് മാത്രമാണ് അവന്‍ അര്‍ഹനെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

'അവന്റെ ക്യാപ്റ്റന്‍സിക്ക് 10ല്‍ 5 മാര്‍ക്ക് പോലും നല്‍കാനാവില്ല. കാരണം അത്തരം പിഴവുകള്‍ ഒരിക്കലും വരുത്താന്‍ പാടുള്ളതല്ല. അവസാന ഓവറില്‍ പന്തെറിയാന്‍ പ്രധാന ബൗളറില്ലെങ്കില്‍ നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റാണ്. അതിനെ ശ്രദ്ധയോടെ കാണണമായിരുന്നു. സന്ദര്‍ഭത്തിനനുസരിച്ച് ഒരു നായകന്‍ സാഹചര്യങ്ങളെ കൈകാര്യം ചെയ്യണമായിരുന്നു. തെറ്റില്‍ നിന്ന് പഠിക്കണം.

virendersehwag

ഒരു താരത്തിന്റെ ക്യാപ്റ്റന്‍സി അളക്കുന്നത് എങ്ങനെയാണ് അവന്‍ മത്സരത്തെ സ്വാധീനിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും സാഹചര്യത്തിന് അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കണം'-സെവാഗ് ക്രിക് ബസിനോട് പറഞ്ഞു. അവസാന ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെക്കൊണ്ടാണ് റിഷഭ് പന്തെറിയിച്ചത്.

ക്രീസില്‍ എബിഡി ഫോമില്‍ നില്‍ക്കെ സ്‌റ്റോയിനിസ് നന്നായി തല്ലുവാങ്ങി. 19ാം ഓവറില്‍ 148 റണ്‍സിലുണ്ടായിരുന്ന സ്‌കോര്‍ 20ാം ഓവറില്‍ 171 എന്ന നിലയിലേക്കെത്തിയത് സ്‌റ്റോയിനിസിന്റെ അവസാന ഓവര്‍ കാരണമാണ്. 23 റണ്‍സാണ് താരം വിട്ടുകൊടുത്തത്. പ്രധാന ബൗളര്‍മാരുടെ ഓവറുകള്‍ ബാക്കി ഇല്ലാത്തതിനാല്‍ സ്‌റ്റോയിനിസിനെക്കൊണ്ട് പന്തെറിയിക്കാന്‍ റിഷഭ് തീരുമാനിക്കുകയായിരുന്നു. ഇതാണ് മത്സരഫലത്തെ മാറ്റിമറിച്ചത്.

'റിഷഭ് പന്ത് മികച്ച നായകനായി മാറണമെങ്കില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ മനസില്‍ വെക്കേണ്ടതായുണ്ട്. ഊര്‍ജസ്വലതയോടെ കളിച്ചാല്‍ മാത്രമേ ഊര്‍ജസ്വലനായ ക്യാപ്റ്റനായി മാറാന്‍ സാധിക്കു'-സെവാഗ് കൂട്ടിച്ചേര്‍ത്തു. ക്രീസില്‍ നിലയുറപ്പിച്ച് രണ്ട് പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ നില്‍ക്കുമ്പോള്‍ ടി20 ഫോര്‍മാറ്റില്‍ 1 റണ്‍സിന്റെ തോല്‍വി ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്ന് ആശിഷ് നെഹ്‌റയും അഭിപ്രായപ്പെട്ടു.

Story first published: Wednesday, April 28, 2021, 13:03 [IST]
Other articles published on Apr 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X