Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം മനീഷ്'- പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സെവാഗ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തോല്‍വിയോടെ തുടങ്ങി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ജയിക്കാമായിരുന്ന കളിയാണ് 10 റണ്‍സകലെ ഹൈദരാബാദ് കൈവിട്ട് കളഞ്ഞത്. അടിച്ചുകളിക്കേണ്ട സമയത്തും പ്രതിരോധിച്ച് കളിച്ചതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. കൊല്‍ക്കത്ത മുന്നോട്ട് വെച്ച 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി മനീഷ് പാണ്ഡെ (61*) അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി.

44 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 138.63 സ്‌ട്രൈക്കറേറ്റിലായിരുന്നു മനീഷിന്റെ പ്രകടനം. എന്നാല്‍ റണ്‍റേറ്റിന് അനുസരിച്ച് കളിവേഗം കൂട്ടാന്‍ മനീഷിന് സാധിച്ചില്ല. ഇപ്പോഴിതാ ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം മനീഷിന്റെ ഇന്നിങ്‌സാണെന്ന് പേരെടുത്ത് പറയാതെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.

sehwagandmanishpandey

'ദീര്‍ഘനേരം ക്രീസില്‍ നില്‍ക്കുന്ന താരങ്ങള്‍ക്ക് നിലയുറപ്പിച്ച ശേഷം അതിവേഗം റണ്‍സ് നേടാന്‍ സാധിച്ചില്ലെങ്കില്‍ അത്തരം ടീമുകള്‍ പ്രയാസപ്പെടും. കടന്നാക്രമിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കും ഫിനിഷര്‍മാര്‍ക്കും കുറഞ്ഞ പന്തുകള്‍ മാത്രം ലഭിക്കുമ്പോള്‍ കാര്യങ്ങള്‍ വളരെ പ്രയാസമാവും.അവസാന സീസണിലും ഇത് സംഭവിച്ചിരുന്നു. അത്തരം ടീമുകള്‍ എല്ലായ്‌പ്പോഴും പ്രയാസപ്പെട്ടിട്ടുണ്ട്'-സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ടീം റണ്‍സ് പിന്തുടര്‍ന്ന് അത്രയും മികച്ച നിലയിലുള്ളപ്പോള്‍ മനീഷിന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. നിലയുറപ്പിച്ചതിനാല്‍ത്തന്നെ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുമായിരുന്നു. ബൗണ്ടറികള്‍ നേടുന്നതിനായി നേരത്തെ തന്നെ അവന്‍ ശ്രമിക്കുകയായിരുന്നെങ്കില്‍ 1,2 പന്ത് ബാക്കി നില്‍ക്കെയെങ്കിലും ജയിക്കാന്‍ ഹൈദരാബാദിന് സാധിക്കുമായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

അവസാന ഓവറുകളില്‍ പ്രസിദ്ധ് കൃഷ്ണ,ആന്‍ഡ്രേ റസല്‍ എന്നിവരെല്ലാം നന്നായി പന്തെറിഞ്ഞതോടെ ഹൈദരാബാദിന് കാര്യങ്ങള്‍ കടുപ്പമായി. അതിവേഗം റണ്‍സുയര്‍ത്താന്‍ മനീഷിന് സാധിച്ചുമില്ല. മുഹമ്മദ് നബി വെടിക്കെട്ട് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ്. എന്നാല്‍ നിര്‍ണ്ണായകസമയത്ത് 11 പന്ത് നേരിട്ട് വെറും 14 റണ്‍സ് മാത്രമാണ് നബിക്ക് നേടാനായത്. ഇതും ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണമായി.

നിധീഷ് റാണ (56 പന്തില്‍ 80),രാഹുല്‍ ത്രിപാഠി (29 പന്തില്‍ 53) എന്നിവരുടെ പ്രകടനമാണ് കെകെആറിന് കരുത്തായത്. ദിനേഷ് കാര്‍ത്തിക് (9 പന്തില്‍ 22*) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങും കെകെആറിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി.

Story first published: Monday, April 12, 2021, 13:15 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+