IPL 2021: ആ മാറ്റം ടീമിന് തിരിച്ചടിയായി, മുംബൈയുടെ പദ്ധതിയെ വിമര്‍ശിച്ച് സെവാഗും അജയും
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് കാഴ്ചവെക്കുന്നത്. അവസാന രണ്ട് സീസണിലും കിരീടം നേടി ഹാട്രിക് കിരീട പ്രതീക്ഷയിലിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ആദ്യ അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരത്തിലും തോറ്റിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് ഒമ്പത് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും തോല്‍വി സമ്മതിച്ചത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന് തിരിച്ചടി നല്‍കുന്നത്. ഇപ്പോഴിതാ മുംബൈയുടെ ബാറ്റിങ് പദ്ധതികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും അജയ് ജഡേജയും.
'മികച്ച ഫോമിലാണ് സൂര്യകുമാര്‍ യാദവ് കളിക്കുന്നത്. നേരത്തെ ഒരു അര്‍ധ സെഞ്ച്വറിയും അവന്‍ നേടിയിരുന്നു. പവര്‍പ്ലേയില്‍ കൂടുതല്‍ ആധിപത്യത്തോടെ കളിക്കുന്ന താരമാണവന്‍. അവന് പകരമായി ആരെയെങ്കിലും മൂന്നാം നമ്പറില്‍ ഇറക്കണമെങ്കില്‍ അവന്‍ ഫോം ഔട്ടിലായിരിക്കണം. അല്ലെങ്കില്‍ അവസാന മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരിക്കണം.
തുടര്‍ച്ചയായി ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ മികച്ച ഫോമിലുള്ള ബാറ്റ്‌സ്മാനും സമ്മര്‍ദ്ദത്തിലാവും. സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ത്തന്നെ ഇറക്കണമായിരുന്നു. പവര്‍പ്ലേയില്‍ അവനായിരുന്നു ക്രീസില്‍ ഉണ്ടാവേണ്ടിയിരുന്നത്. ഇന്നിങ്‌സിന് വഴിത്തിരിവ് നല്‍കാന്‍ അവന് സാധിക്കുമായിരുന്നു. രോഹിതും സൂര്യയും 15-16 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് മാത്രമാണ് മുംബൈക്ക് ആശ്വസിക്കാനുള്ളത്'-സെവാഗ് ക്രിക്ക്ബസിനോട് പറഞ്ഞു.

പഞ്ചാബിനെതിരേ മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെയാണ് മുംബൈ ഇറക്കിയത്. അവസാന നാല് മത്സരത്തിലും മോശം ഫോമിലായിരുന്ന താരം പഞ്ചാബിനെതിരെയും ഇഴഞ്ഞ് നീങ്ങിയതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലായിരുന്നു മുംബൈ ഉണ്ടായിരുന്നത്. പവര്‍പ്ലേയില്‍ 17 പന്തുകള്‍ നേരിട്ട് 6 റണ്‍സാണ് ഇഷാന്‍ നേടിയത്. ഒരു ബൗണ്ടറി പോലും നേടാന്‍ യുവതാരത്തിനായില്ല.
ഇതോടെ പിന്നാലെയെത്തിയ സൂര്യകുമാര്‍ സമ്മര്‍ദ്ദത്തിലായി. 27 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 33 റണ്‍സ് സൂര്യകുമാര്‍ നേടിയെങ്കിലും വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കുന്നതില്‍ പരാജയപ്പെട്ടു. മധ്യ ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താനും മുംബൈക്കായില്ല. ഇതോടെ 131 എന്ന ചെറിയ സ്‌കോറിലേക്ക് മുംബൈയുടെ ടീം സ്‌കോര്‍ ഒതുങ്ങി.
'മുംബൈ മികച്ച രീതിയില്‍ കളിച്ചില്ലെന്ന് പറയുന്നില്ല. എന്നാല്‍ ചുരുങ്ങിയത് 150 റണ്‍സെങ്കിലും മുംബൈ നേടണമായിരുന്നു. എന്നാല്‍ 131 റണ്‍സാണ് നേടാനായത്. ഇതല്ല മുംബൈയുടെ ബാറ്റിങ് സ്റ്റെല്‍. പവര്‍പ്ലേയില്‍ രണ്ടോ മൂന്നോ വിക്കറ്റ് വീണാല്‍ സാഹചര്യം മനസിലാക്കാമായിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥ അതല്ല. സൂര്യകുമാറിനെ മൂന്നാം നമ്പറില്‍ നിന്ന് മാറ്റി. വീരേന്ദര്‍ സെവാഗിനോട് ഓപ്പണിങ്ങില്‍ നിന്ന് മാറി ബാറ്റ് ചെയ്യാന്‍ എങ്ങനെയാണ് പറയാന്‍ കഴിയുക?'-അജയ് ജഡേജ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications