വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇന്ത്യക്കു പിന്നാലെ കോലി ആര്‍സിബി ക്യാപ്റ്റന്‍സിയും വിട്ടു! സീസണിനു ശേഷം ഒഴിയും

ഇതു വരെ ടീം കിരീടം നേടിയിട്ടില്ല

1

ദുബായ്: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ വിരാട് കോലി ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനവും ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഈ സീസണിലെ ഐപിഎല്ലിനു ശേഷം താന്‍ നായകസ്ഥാനത്തു നിന്നും പടിയിറങ്ങുമെന്ന് ആര്‍സിബിയുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു. ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അവസാനത്തെ ഐപിഎല്ലായിരിക്കും ഇത്. അവസാനത്തെ ഐപിഎല്‍ മല്‍സരം കളിക്കുന്നതു വരെ ആര്‍സിബി താരമായി ഞാന്‍ തുടരും. എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ ആര്‍സിബി ഫാന്‍സിനോടും നന്ദി അറിയിക്കുകയാണെന്നും കോലി വ്യക്തമാക്കി.

ഇന്നു വൈകുന്നേരം സ്‌ക്വാഡുമായി സംസാരിച്ചിരുന്നു. ടീം മാനേജ്‌മെന്റുമായും ഇതേക്കുറിച്ച് സംസാരിച്ചു. ഐപിഎല്ലിന്റെ രണ്ടാം പാദം ആര്‍സിബിയുടെ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ അവസാനത്തേത് ആയിരിക്കും. കുറച്ചുകാലമായി എന്റെ മനസ്സിലുള്ള കാര്യമാണിത്. ജോലിഭാരം ലഘൂകരിക്കുന്നതിനു വേണ്ടി അടുത്തിടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതായും ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ആര്‍സിബിയിലെ കഴിവുള്ള ഒരുകൂട്ടം കളിക്കാരെ നയിക്കാന്‍ സാധിച്ചതുകൊണ്ടു തന്നെ ഇതു മഹത്തായ, പ്രചോദന നല്‍കുന്ന യാത്രയാണ്. എളുപ്പമുള്ള തീരുമാനമായിരുന്നില്ല ഇത്. മനോഹരമായ ഈ ഫ്രാഞ്ചൈസിയുടെ മികച്ച താല്‍പ്പര്യം കൂടി പരിഗണിച്ച്, നന്നായി ചിന്തിച്ച ശേഷമെടുത്ത തീരുമാനമാണിതെന്നും കോലി വിശദമാക്കി.

3

ആര്‍സിബിക്കൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ ഇനിയുമൊരു കിരീടം നേടാന്‍ ആര്‍സിബിക്കു സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു കനത്ത സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ഒരുപാട് വിമര്‍ശനങ്ങളും കോലിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സീസണില്‍ കന്നി ഐപിഎല്‍ കിരീടത്തോടെ ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങുകയാവും ഇനി അദ്ദേഹത്തിന്റെ ലക്ഷ്യം. 2008ല പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ കോലി ആര്‍സിബി കൂടാരത്തിലുണ്ട്. എന്നാല്‍ 2013ലാണ് അദ്ദേഹം നായകസ്ഥാനമേറ്റെടുക്കുന്നത്. ന്യൂസിലാന്‍ഡിന്റെ മുന്‍ സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറിക്കു പകരമാണ് കോലി നായകസ്ഥാനത്തേക്കു വന്നത്. 2016ല്‍ ടീമിനെ ഫൈനലിലെത്തിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം. അന്നു കലാശക്കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനോടു ആര്‍സിബി എട്ടു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ഈ ഫൈനല്‍ മാറ്റിനിര്‍ത്തിയാല്‍ ഇതുവരെ നയിച്ച ഒമ്പതു സീസണില്‍ രണ്ടു തവണയാണ് കോലിക്കു കീഴില്‍ ടീം പ്ലേഓഫിലെത്തിയത്. 2015, 20 സീസണുകളിലായിരുന്നു ഇത്.

ബാറ്റ്‌സ്മാനെന്ന നിലയില്‍ ആര്‍സിബിക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കോലി കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ക്യാപ്റ്റന്‍സിയില്‍ ഈ മിടുക്ക് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ആര്‍സിബിയില്‍ ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതാണ് കോലിയുടെ കരിയര്‍. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോറായ 263 റണ്‍സ് ആര്‍സിബി കുറിച്ചിട്ടുള്ളത് പൂനെ വാരിയേഴ്‌സിനെതിരേ കോലിയുടെ ക്യാപ്റ്റന്‍സിയിലാണ്. അതുപോലെ തന്നെ ഏറ്റവും ചെറിയ ടോട്ടലും ടീം കുറിച്ചത് അദ്ദേഹത്തിന്റെ നായകത്വത്തിലായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനെതിരേ വെറും 49 റണ്‍സിന് ആര്‍സിബി ഓള്‍ഔട്ടായിരുന്നു. നിലവില്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് കോലി.

2

ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിലേക്കു വരികയാണെങ്കില്‍ 132 മല്‍സരങ്ങളിലാണ് ഇതുവരെ നയിച്ചിട്ടുള്ളത്. ഇതില്‍ ടീം 62 മല്‍സരങ്ങളില്‍ ജയം നേടിയപ്പോള്‍ 66 കളികളില്‍ ടീം തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു. നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. 48.04 ശതമാനമാണ് കോലിയുടെ വിജയശരാശരി. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ കോലിയുടെ ക്യാപ്റ്റന്‍സി ശരാശരി വളരെ മോശമെന്നു കാണാം. ഹിറ്റ്മാന്റെ വിജയശരാശരി 60.16 ശതമാനമാണ്. അഞ്ചു ഐപിഎല്‍ ട്രോഫികളും രോഹിത്തിനു കീഴില്‍ മുംബൈ സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലും മുംബൈയ്ക്കായിരുന്നു കിരീടം. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഈ സീസണില്‍ കളിക്കുന്നത്.

Story first published: Monday, September 20, 2021, 0:40 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X