വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 4000ല്‍ കൂടുതല്‍ പന്ത് നേരിട്ട താരങ്ങള്‍ ആരൊക്കെ? പട്ടികയില്‍ മൂന്ന് പേര്‍ മാത്രം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. മെയ് 30വരെ നീണ്ടുനില്‍ക്കുന്ന ആവേശ പോരാട്ടത്തിനായുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ നിയന്ത്രണങ്ങളോടെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൂടുതല്‍ മത്സരം കളിച്ച താരം സിഎസ്‌കെയുടെ എംഎസ് ധോണിയാണ്. എന്നാല്‍ ടൂര്‍ണമെന്റ് ചരിത്രത്തില്‍ 4000ത്തിലധികം പന്തുകള്‍ നേരിട്ട താരമാരാണ്? മൂന്ന് പേര്‍ മാത്രമാണ് ഈ പട്ടികയിലുള്ളത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

വിരാട് കോലി

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ പട്ടികയിലെ ഒരാള്‍. ഐപിഎല്ലില്‍ കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിലെ ഒന്നാമനാണ് കോലി. 192 മത്സരങ്ങളില്‍ നിന്ന് 5878 റണ്‍സാണ് കോലി നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 4496 പന്തുകളാണ് കോലി ഐപിഎല്ലില്‍ ഇതുവരെ നേരിട്ടത്. ടോപ് ഓഡറില്‍ ബാറ്റിങ്ങിനിറങ്ങിയാണ് കോലിയുടെ ഈ നേട്ടം. 38.17 ശരാശരിയും 130.74 സ്‌ട്രൈക്കറേറ്റും കോലിയ്ക്കുണ്ട്. ഈ സീസണില്‍ ഓപ്പണര്‍ റോളിലാവും കോലി ബാറ്റിങ്ങിനിറങ്ങുക. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിയെ ഇത്തവണ കിരീടത്തിലെത്തിക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന് കണ്ടറിയാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഈ റെക്കോഡിലെ രണ്ടാമന്‍. 4096 പന്തുകളാണ് ധവാന്‍ നേരിട്ടത്. അവസാന സീസണില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ധവാന് സാധിച്ചിരുന്നു. ഇന്ത്യന്‍ ടി20 ടീമിലെ ധവാന്റെ ഇടം ഏറെക്കുറെ നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണത്തെ അദ്ദേഹത്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. 176 ഐപിഎല്ലില്‍ നിന്നായി 5196 റണ്‍സാണ് ധവാന്റെ പേരിലുള്ളത്. 34.18 എന്ന മികച്ച ശരാശരിയുള്ള ധവാന്റെ സ്‌ട്രൈക്കറേറ്റ് 126.86 ആണ്. രണ്ട് സെഞ്ച്വറിയും 41 അര്‍ധ സെഞ്ച്വറിയുമാണ് ധവാന്‍ നേടിയിട്ടുള്ളത്. ഇത്തവണയും ഡല്‍ഹിയുടെ ഓപ്പണര്‍ സ്ഥാനത്ത് ധവാനുണ്ടാവും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഈ റെക്കോഡിലെ മൂന്നാമന്‍. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് 4004 പന്തുകളാണ് ടൂര്‍ണമെന്റില്‍ നേരിട്ടത്. 31.32 ശരാശരിയില്‍ 5230 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. 1 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 130.62 ആണ് രോഹിതിന്റെ സ്‌ട്രൈക്കറേറ്റ്. ഇതുവരെ ഓറഞ്ച് ക്യാപ് നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും മികച്ച റെക്കോഡ് സ്വന്തം പേരിലുള്ള താരമാണ് രോഹിത് ശര്‍മ.

Story first published: Sunday, April 4, 2021, 16:57 [IST]
Other articles published on Apr 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X