For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിയുടെ ആ പേടി ഇനിയില്ല, ഡല്‍ഹിക്കെതിരെ ത്രില്ലിംഗ് ജയം അവന്‍ കാരണമെന്ന് കോലി

By Vaisakhan MK

ദില്ലി: റോയല്‍ ചലഞ്ചേഴ്‌സിന് ഇനി വീക്ക് പോയിന്റുകള്‍ ഇല്ലെന്ന് വിരാട് കോലി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഒരു റണ്‍സ് ജയം നേടിയ ശേഷം ടീമിന്റെ കരുത്തായി പുതിയൊരു കാര്യം കൂടി വന്നുവെന്ന് കോലി പറയുന്നു. ബൗളിംഗാണ് ആര്‍സിബി വളരെ പ്രതീക്ഷയോടെ കാണുന്നതെന്നും ക്യാപ്റ്റന്‍ വ്യക്തമാക്കി. എബി ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സ് ഗംഭീരമായിരുന്നു. പക്ഷേ അവസാന ഓവര്‍ ഇല്ലായിരുന്നുവെങ്കില്‍ ആര്‍സിബി കളി തോറ്റു പോകുമായിരുന്നുവെന്നും കോലി പറഞ്ഞു.

അവന്‍ കാരണമാണ് ജയം

അവന്‍ കാരണമാണ് ജയം

ആര്‍സിബിക്ക് ഈ സീസണില്‍ കരുത്തായി കിട്ടിയത് ബൗളിംഗാണ്. മുന്‍ സീസണുകളില്‍ പ്രശ്‌നമുണ്ടായിരുന്ന ബൗളിംഗ് ഇത്തവണ പരിഹരിച്ചെന്നും കോലി പറഞ്ഞു. ടീം ഒരു റണ്‍സിന് ജയിക്കാന്‍ കാരണം മുഹമ്മദ് സിറാജ്. ആ അവസാന ഓവര്‍ അതിഗംബരീമായിട്ടാണ് എറിഞ്ഞതെന്നും കോലി പറഞ്ഞു. ഒരു ഘട്ടത്തില്‍ ടീം തോറ്റു പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. എന്നാല്‍ സിറാജിന്റെ അവസാന ഓവറിലെ മൂന്ന് പന്തുകളാണ് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. ഉറപ്പായും അവന്‍ കളി ജയിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മത്സരത്തില്‍ ഫീല്‍ഡിംഗ് പാളിച്ചകള്‍ ഇല്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇത്രത്തോളം എത്തില്ലായിരുന്നുവെന്നും കോലി പറഞ്ഞു.

ഡിവില്യേഴ്‌സ് വേറെ ലെവല്‍

ഡിവില്യേഴ്‌സ് വേറെ ലെവല്‍

ആര്‍സിബി വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടമായിരുന്നു. എന്നാല്‍ എബി ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സാണ് എല്ലാം മാറ്റി മറിച്ചത്. ഹെറ്റ്മയറാണ് മത്സരം അവസാനം വരെ ഡല്‍ഹിക്ക് വേണ്ടി എത്തിച്ചത്. അതല്ലെങ്കില്‍ ജയം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. മഞ്ഞുവീഴ്ച്ച ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. മണല്‍ക്കാറ്റ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. അതില്‍ ശരിക്കും മഞ്ഞുവീഴ്ച്ച ഇല്ലാതായി. അതുകൊണ്ട് പന്തെറിയുക എളുപ്പമായിരുന്നു. ടീമിന് ഏഴാം ബൗളിംഗ് ഓപ്ഷന്‍ വറെയുണ്ട് ഇപ്പോള്‍. മാക്‌സ്‌വെല്‍ പക്ഷേ ഇപ്പോള്‍ പന്തെറിയുന്നില്ല. അല്ലാതെ തന്നെ ബൗളിംഗ് ശക്തമാണ്. ബാറ്റിംഗ് കരുത്ത് നേരത്തെ തന്നെ ടീമിനുണ്ട്. അതിനൊപ്പം മികച്ച ബൗളിംഗും കിട്ടിയിരിക്കുന്നുവെന്ന് കോലി വ്യക്തമാക്കി.

അഞ്ച് മാസമായി കളിച്ചിട്ടില്ല

അഞ്ച് മാസമായി കളിച്ചിട്ടില്ല

160ന് മുകളില്‍ സ്‌കോര്‍ നേടിയാല്‍ ജയിക്കാമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഡിവില്യേഴ്‌സിന്റെ ഇന്നിംഗ്‌സ് അതിന് മുകളിലേക്ക് സ്‌കോര്‍ കൊണ്ടുപോയി. ടീമിന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും എബി ഡിവില്യേഴ്‌സിനുള്ളതാണ്. അദ്ദേഹം എപ്പോഴും എന്റെയൊപ്പമുണ്ടാവും. കഴിഞ്ഞ അഞ്ച് മാസമായി ക്രിക്കറ്റ് കളിക്കാത്ത യാതൊരു ടൂര്‍ണമെന്റിലും കളിക്കാത്ത താരമാണ് ഡിവില്യേഴ്‌സ്. അങ്ങനെയൊരാളാണ് ഈ കളിയില്‍ വന്ന് തകര്‍ത്തടിക്കുന്നത്. എത്രയോ കാലമായി ആര്‍സിബിക്ക് വേണ്ടി ഡിവില്യേഴ്‌സ് ഇക്കാര്യം ചെയ്ത് കൊണ്ടിരിക്കുകയാണെന്നും കോലി പറഞ്ഞു.

5000 കടന്ന് മിസ്റ്റര്‍ 360

5000 കടന്ന് മിസ്റ്റര്‍ 360

ഐപിഎല്ലില്‍ 5000 റണ്‍സ് തികച്ചിരിക്കുകയാണ് ഡിവില്യേഴ്‌സ്. ഡല്‍ഹിക്കെതിരെ 22 റണ്‍സ് നേടിയപ്പോഴാണ് അദ്ദേഹം 5000 റണ്‍സ് പിന്നിട്ടത്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സിക്‌സറടിച്ചായിരുന്നു നേട്ടം. 161 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഡിവില്യേഴ്‌സ് 5000 കടന്നു. ഡേവിഡ് വാര്‍ണര്‍ മാത്രമാണ് 5000 റണ്‍സില്‍ കൂടുതല്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ഡിവില്യേഴ്‌സ് രണ്ടാമത്തെ താരമാണ്. കൂടുതല്‍ റണ്‍സെടുത്തവരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഡിവില്യേഴ്‌സ്. 175 മത്സരങ്ങളില്‍നിന്നാണ് ഡിവില്യേഴ്‌സിന്റെ നേട്ടം. 5053 റണ്‍സാണ് ഇതുവരെ നേടിയത്. ഡല്‍ഹിക്കെതിരെ 42 പന്തില്‍ 75 റണ്‍സ് ഡിവില്യേഴ്‌സ് അടിച്ചെടുത്തു.

Story first published: Wednesday, April 28, 2021, 4:23 [IST]
Other articles published on Apr 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+