For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയുടെ നിര്‍ണ്ണായക താരം', വാനോളം പ്രശംസിച്ച് വിരാട് കോലി

അബുദാബി: ഐപിഎല്ലിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ വലിയ തോല്‍വിയാണ് ആര്‍സിബിക്ക് നേരിടേണ്ടി വന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ആര്‍സിബി ഒമ്പത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 92 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 10 ഓവര്‍ ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു. മത്സരത്തില്‍ കെകെആറിനായി വരുണ്‍ ചക്രവര്‍ത്തി ശ്രദ്ധേയ ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്.

നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. 3.25 ഇക്കോണമിയിലാണ് വരുണിന്റെ ബൗളിങ് പ്രകടനം. ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലും ഇടം പിടിച്ചിട്ടുള്ള താരമാണ് വരുണ്‍. അവസാന ശ്രീലങ്കന്‍ പര്യടനത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്നു. ഇപ്പോഴിതാ മത്സര ശേഷം വരുണ്‍ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെന്ന് പ്രശംസിച്ചിരിക്കുകയാണ് ആര്‍സിബിയുടെയും ഇന്ത്യയുടെയും നായകനായ വിരാട് കോലി.

1

'വരുണിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. അതാണ് ഡഗ് ഔട്ടിലിരുന്ന് ഞാന്‍ കൃത്യമായി പറഞ്ഞത്. ഇന്ത്യക്കുവേണ്ടി കളിക്കുമ്പോള്‍ നിര്‍ണ്ണായക താരമായി അവന്‍ മാറും. എല്ലാ യുവതാരങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള പ്രകടനമാണ് ഞങ്ങള്‍ ആവിശ്യപ്പെടുന്നത്. ഇന്ത്യയുടെ ബെഞ്ച് കരുത്ത് വളരെ ശക്തമാണ്. ഇന്ത്യക്കുവേണ്ടി അടുത്തുതന്നെ കളിക്കാന്‍ പോകുന്ന താരങ്ങളിലൊരാളാണവന്‍. ഈ പ്രകടനം അവന്റെ മികവിന്റെ അടയാളമാണ്'- കോലി പറഞ്ഞു.

ബൗളിങ്ങില്‍ വളരെയധികം വ്യതിയാനം കൊണ്ടുവരാന്‍ കെല്‍പ്പുള്ള താരമാണ് വരുണ്‍ ചക്രവര്‍ത്തി. ഗൂഗ്ലിയും ലെഗ് ബ്രേക്കും ക്യാരം ബോളുമെല്ലാം വരുണിന്റെ കൈകളില്‍ ഭദ്രം. ഇതാണ് മറ്റ് താരങ്ങളില്‍ നിന്ന് വരുണിനെ വ്യത്യസ്തനാക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യത കൂടുതലുള്ള താരമാണ് വരുണ്‍. യുഎഇയിലെ പിച്ചില്‍ വരുണിന്റെ ബൗളിങ് ശൈലി വളരെയധികം യോജിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പ്ലേയിങ് 11ല്‍ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്.

2

200ാം മത്സരത്തിനിറങ്ങിയ കോലിക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. അഞ്ച് റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഈ സീസണോടുകൂടി ആര്‍സിബി നായകസ്ഥാനം കോലി ഒഴിയുമെന്ന് വ്യക്കമാക്കിയതിനാല്‍ത്തന്നെ കോലിയില്‍ ഗംഭീര പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആര്‍സിബി നായകന്‍ നിരാശപ്പെടുത്തി. യുഎഇയില്‍ ആര്‍സിബി തോല്‍ക്കുന്ന തുടര്‍ച്ചയായ ആറാമത്തെ മത്സരമാണിത്. തോല്‍വിയെക്കുറിച്ച് കോലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

'എട്ട് മത്സരത്തില്‍ നിന്ന് അഞ്ച് ജയങ്ങള്‍ ഞങ്ങള്‍ നേടിയിട്ടുണ്ട്. ഒരു തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണ്. ഈ സമയത്ത് സ്വന്തം കരുത്തില്‍ വിശ്വസിക്കുകയും പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയുമാണ് വേണ്ടത്. ഈ ടീമില്‍ വലിയ വിശ്വാസമുണ്ട്. അടുത്ത മത്സരത്തില്‍ മികച്ച പ്രകടനം നടത്തി ടീമിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള മികവ് ഈ ടീമിനുണ്ട്'- വിരാട് കോലി പറഞ്ഞു.

3

ആദ്യ പാദം അവസാനിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ആര്‍സിബി. രണ്ടാം പാദത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് കന്നിക്കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്. മികച്ച ബാറ്റിങ് നിര ടീമിനൊപ്പമുണ്ടെങ്കിലും ഫോമിലേക്കെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, ഗ്ലെന്‍ മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷകളെല്ലാം. ബൗളര്‍മാര്‍ മികവിനൊത്ത് ഉയരേണ്ടതും ആര്‍സിബിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നായകനെന്ന നിലയില്‍ കോലിയുടെ അവസാന സീസണായതിനാല്‍ത്തന്നെ ഒരു ഐപിഎല്‍ കിരീടം എന്തുകൊണ്ടും കോലി അര്‍ഹിക്കുന്നുണ്ട്. അത് നേടിക്കൊടുക്കാന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Tuesday, September 21, 2021, 11:40 [IST]
Other articles published on Sep 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+