വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇപ്പോള്‍ വെറും സാധാരണ താരം! വിരമിച്ച് സിനിമയിലേക്കു വരണം- കോലിക്കു വിമര്‍ശനം

അഞ്ചു റണ്‍സാണ് നേടാനായത്

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ മല്‍സരത്തില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിക്കു ട്രോളുകളും രൂക്ഷവിമര്‍ശനവും. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് അദ്ദേഹത്തെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്. ദേവ്ദത്ത് പടിക്കലിനോടൊപ്പം ഓപ്പണറായി ഇറങ്ങിയ കോലിക്കു അഞ്ചു റണ്‍സ് മാത്രമേ നേടാനായുള്ളൂ. രണ്ടാം ഓവറിലെ നാലാമത്തെ ബോളിലായിരുന്നു അദ്ദേഹത്തിന്റെ മടക്കം. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാമത്തൈ ബോളില്‍ ഉജ്ജ്വല ഷോട്ടിലൂടെ ബൗണ്ടറി പായിച്ച കോലി അടുത്ത ബോളില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.

ഈ മല്‍സരത്തില്‍ ഇറങ്ങിയതോടെ ആര്‍സിബിക്കു വേണ്ടി 200 മല്‍സരങ്ങളെന്ന നാഴികക്കല്ല് അദ്ദേഹം പിന്നിട്ടിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മറ്റൊരു താരവും ഒരു ഫ്രാഞ്ചൈസിക്കായി ഇത്രയും മല്‍സരങ്ങള്‍ കളിച്ചിട്ടില്ല. കരിയറിലെ ഈ അപൂര്‍വ്വനേട്ടം പക്ഷെ ഗംഭീരമാക്കാന്‍ കോലിക്കായില്ല. അദ്ദേഹത്തിനെതിരേ ട്വിറ്ററില്‍ വന്ന ചില പ്രതികരണങ്ങള്‍ നമുക്ക് പരിശോധിക്കാം.

 വിരമിച്ച് സിനിമയില്‍ ചേരണം

വിരമിച്ച് സിനിമയില്‍ ചേരണം

തുറന്നു പറയട്ടെ, വിരാട് കോലി ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കണം.. അദ്ദേഹത്തിന്റെ കരിയര്‍ അവസാനിച്ചിരിക്കുകയാണ്.. സിനിമയില്‍ ചേരുന്നതാണ് നല്ലതെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
വിരാട് കോലി ഇപ്പോഴും ടെസ്റ്റ് മോഡില്‍ തന്നെയാണ്, എന്തെങ്കിലും ചെയ്യൂ സഞ്ജയ് ബാംഗര്‍ എന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം. ആര്‍സിബി ടീമിന്റെ ബാറ്റിങ് കോച്ചാണ് ബാംഗര്‍.

 സാധാരണ താരമായിരിക്കുന്നു

സാധാരണ താരമായിരിക്കുന്നു

വിരാട് കോലി ഒരിക്കല്‍ അസാധാരണ ക്രിക്കറ്റ് താരമായിരുന്നു, പക്ഷെ ഇപ്പോള്‍ വെറും സാധാരണ താരമായി മാറിയിരിക്കുകയാണെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.
ഇനിയും ആര്‍സിബിക്കു വേണ്ടി വിരാട് കോലി ഓപ്പണറായി ഇറങ്ങരുതെന്നു ഞാന്‍ യാചിക്കുകയാണ്, മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നും ഒരു യൂസര്‍ അഭ്യര്‍ഥിച്ചു. മറ്റൊരു യുസറും സമാനമായി കോലി മൂന്നാം നമ്പറില്‍ തന്നെ കളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

 ആത്മവിശ്വാസം വീണ്ടെടുക്കണം

ആത്മവിശ്വാസം വീണ്ടെടുക്കണം

വിരാട് കോലി വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കണണമെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
ഭായ് നിങ്ങള്‍ എപ്പോഴാണ് സ്‌കോര്‍ ചെയ്യുകയെന്നായിരുന്നു വിരാട് കോലിയുടെ ഒരു ആരാധകന്റെ ചോദ്യം. ഞാനിപ്പോള്‍ വിരാട് കോലിയുടെ ഫാനല്ലെന്നു ഒരു യൂര്‍ തുറന്നടിച്ചു.

ആര്‍സിബിക്കു ദയനീയ തോല്‍വി

ആര്‍സിബിക്കു ദയനീയ തോല്‍വി

കെകെആറിനെതിരായ മല്‍സരത്തില്‍ ദയനീയ പരാജയമാണ് ആര്‍സിബിക്കു നേരിട്ടത്. കളിയുടെ തുടക്കം മുതല്‍ കെകെആര്‍ തന്നെയായിരുന്നു മികച്ച ടീം. ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും അവര്‍ ആര്‍സിബിയെ നിസ്സഹായരാക്കി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ഒരോവര്‍ ശേഷിക്കെ വെറും 92 റണ്‍സിനു പുറത്താവുകയായിരുന്നു. മറുപടിയില്‍ 10 ഓവറുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ശുഭ്മാന്‍ ഗില്‍ (48), അരങ്ങേറ്റക്കാരനായ വെങ്കടേഷ് അയ്യര്‍ (41*) സഖ്യത്തിന്റെ ഉജ്ജ്വല ബാറ്റിങ് കെകെആറിന്റെ ജയം എളുപ്പമാക്കുകയായിരുന്നു.
34 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഗില്‍ 48 റണ്‍സ് നേടിയത് അയ്യരാവട്ടെ 27 ബോൡ ഏഴു ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു. നേരത്തേ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ (22) മാത്രമാണ് ആര്‍സിബി നിരയില്‍ 20ന് മുകളില്‍ നേടിയത്. മൂന്നു വിക്കറ്റ് വീതമെടുത്ത വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും ചേര്‍ന്ന് ആര്‍സിബിയെ തകര്‍ക്കുകയായിരുന്നു. ലോക്കി ഫെര്‍ഗൂസന്‍ രണ്ടു വിക്കറ്റ് നേടി. വരുണാണ് മാന്‍ ഓഫ് ദി മാച്ച്.
ആര്‍സിബിക്കെതിരേ വമ്പന്‍ ജയം പോയിന്റ് പട്ടികയിലും കെകെആറിന് നേട്ടമുണ്ടാക്കി. ഏഴാംസ്ഥാനത്തായിരുന്ന അവര്‍ രണ്ടുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. മികച്ച നെറ്റ് റണ്‍റേറ്റാണ് കെകെആറിനെ ഇതിനു സഹായിച്ചത്.

Story first published: Tuesday, September 21, 2021, 0:30 [IST]
Other articles published on Sep 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X