വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല', പാതിവഴിയില്‍ കോലിയുടെ നായകസ്ഥാനം തെറിക്കുമോ?

ദുബായ്: ഐപിഎല്ലിന്റെ 2021 സീസണിന് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയുമെന്ന് നേരത്തെ തന്നെ നായകന്‍ വിരാട് കോലി വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന് കോലി പറഞ്ഞതിന് പിന്നാലെയാണ് ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കോലിക്കും സംഘത്തിനും രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ത്തന്നെ കാലിടറിയിരിക്കുകയാണ്.

Virat Kohli likely to be step down from rcb captaincy

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 92 റണ്‍സിന് ഓള്‍ഔട്ടായ ആര്‍സിബി ഒമ്പത് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. 200ാം മത്സരത്തിനിറങ്ങിയ കോലി വെറും അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. നായകന്റെ സമ്മര്‍ദ്ദം സമീപകാലത്തായി കോലിയെ കീഴടക്കുന്നുണ്ടെന്ന് തന്നെ വേണം കരുതാന്‍. അതിനാലാണ് എല്ലാവരെയും ഞെട്ടിച്ച് നായകസ്ഥാനം ഒഴിയാന്‍ കോലി തീരുമാനിച്ചതും.

IPL 2021: ഡല്‍ഹി x ഹൈദരാബാദ്, ചരിത്രമെഴുതാന്‍ അമിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാംIPL 2021: ഡല്‍ഹി x ഹൈദരാബാദ്, ചരിത്രമെഴുതാന്‍ അമിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

1

ഇപ്പോഴിതാ സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാല്‍ പാതിവഴിയില്‍ കോലി ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞെക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. പല ക്രിക്കറ്റ് നിരൂപകരും മുന്‍ താരങ്ങളും കോലി പാതിവഴിയില്‍ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. 'കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ കോലി ബാറ്റ് ചെയ്ത രീതി നോക്കുക.അതില്‍ നിന്ന് തന്നെ എത്രത്തോളം അവന്‍ പ്രയാസപ്പെടുന്നുണ്ടെന്ന് വ്യക്തമാകും. ഈ സീസണിന്റെ പാതിവഴിയില്‍ വെച്ച് തന്നെ അവനെ നായകസ്ഥാനത്ത് മാറ്റാനുള്ള സാധ്യതകളുണ്ട്.

2

മറ്റ് ടീമുകളും ഇതിന് മുമ്പ് ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. കെകെആര്‍ ദിനേഷ് കാര്‍ത്തികിനെ മാറ്റിയതും സണ്‍റൈസേഴ്‌സ് ഡേവിഡ് വാര്‍ണറെ മാറ്റിയതും നോക്കുക. ഇവരെയെല്ലാം പാതിവഴിയിലാണ് നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. അതിനാല്‍ത്തന്നെ ആര്‍സിബിയിലും ഇത് സംഭവിച്ചേക്കാം. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് എനിക്ക് ഈ ചിന്ത ഉണ്ടായത്. ഒരു മോശം മത്സരം കൂടി ഉണ്ടായാല്‍ പാതിവഴിയില്‍ ആര്‍സിബിയുടെ നായകസ്ഥാനത്ത് മാറ്റം വന്നേക്കാം'-മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ പറഞ്ഞു.

2

2013ലാണ് കോലിയെ ആര്‍സിബി നായകസ്ഥാനത്തേക്ക് എത്തിക്കുന്നത്. ഡാനിയല്‍ വെട്ടോറി സ്ഥാനമൊഴിഞ്ഞതോടെ എത്തിയ കോലി 132 മത്സരങ്ങളില്‍ ടീമിനെ നയിച്ച് 62 ജയമാണ് നേടിക്കൊടുത്തത്. 66 മത്സരം തോറ്റപ്പോള്‍ നാല് മത്സരത്തിന് ഫലം ഉണ്ടായില്ല. ഇതുവരെ ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. അതിനാലാണ് ഇൗ സീസണിന് ശേഷം നായകസ്ഥാനം ഒഴിയുമെന്ന തീരുമാനത്തിലേക്ക് കോലിയെത്തിയത്.

എന്നാല്‍ പാതിവഴിയില്‍ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള സാധ്യത വിരളാണ്. അങ്ങനെ ചെയ്താല്‍ ആര്‍സിബിയുടെ മൂല്യത്തെ അത് ബാധിക്കും. ആര്‍സിബി ഇതുവരെ കപ്പടിച്ചിട്ടില്ലെങ്കിലും വലിയ ആരാധക പിന്തുണ ടീമിനുണ്ട്. അതിന് കാരണം നായകന്‍ വിരാട് കോലിയുടെ സാന്നിധ്യമാണ്. അതിനാല്‍ കളിക്കാരനായെങ്കിലും കോലിയെ പിടിച്ചുനിര്‍ത്താന്‍ ആര്‍സിബി ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

4

മൂന്ന് ഫോര്‍മാറ്റിലും നായകനായി ഇന്ത്യന്‍ ക്രിക്കറ്റിനെ വലിയ നേട്ടങ്ങളിലേക്ക് നയിച്ച കോലിക്ക് നായകസ്ഥാനം സമ്മര്‍ദ്ദം നല്‍കുന്നുവെന്ന് കരുതാനാവില്ല. കോലിയുടെ ഏകാധിപത്യ നിലപാടിനെതിരേ ടീമിലെ സഹതാരങ്ങള്‍ ചോദ്യം ഉയര്‍ത്തിയെന്നും രോഹിത് ശര്‍മയുമായുള്ള അഭിപ്രായഭിന്നതയുമെല്ലാം കോലിയുടെ ശ്രദ്ധ നഷ്ടപ്പെടുത്തിയെന്നും വേണം അനുമാനിക്കാന്‍.

പാതിവഴിയില്‍ കോലി പടിയിറങ്ങിയാല്‍ പകരം ആരെന്നതും വലിയ ചോദ്യമാണ്. നിലവിലെ ടീമില്‍ എബി ഡിവില്ലിയേഴ്‌സാണ് അതിന് യോഗ്യന്‍. യുസ് വേന്ദ്ര ചഹാല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് പരിഗണിക്കാന്‍ കഴിയുന്ന രണ്ട് പേര്‍. ചഹാല്‍ ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ്. ദേവ്ദത്താകട്ടെ വളര്‍ന്നുവരുന്ന താരവും. പാതിവഴിയില്‍ നായകസ്ഥാനം ഒഴിയുന്നത് ധീരമായ തീരുമാനമല്ലാത്തതിനാല്‍ കോലി ഇതിന് മുതിരാനുള്ള സാധ്യതയും കുറവാണ്.

Story first published: Wednesday, September 22, 2021, 12:04 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X