വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിയും രോഹിതും നേര്‍ക്കുനേര്‍, ആര് നേടും? കണക്കുകളും സാധ്യതാ 11നും അറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (26-9-2021) നടക്കുന്ന പോരാട്ടത്തില്‍ രണ്ടാം പോരാട്ടത്തില്‍ ആര്‍സിബിയും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍. വിരാട് കോലി-രോഹിത് ശര്‍മ എന്നീ നായകന്മാര്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന എന്നതാണ് ഈ പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുന്നത്. സമീപകാലത്തായി രോഹിത് ശര്‍മ-വിരാട് കോലി അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇന്ത്യയുടെ ടി20 നായകസ്ഥാനം കോലി ഒഴിയാമെന്ന് പ്രഖ്യാപിച്ചത് തന്നെ രോഹിതുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നുവെന്നാണ് സൂചന.

IPL 2021: ധോണിപ്പടയുടെ കുതിപ്പിന് തടയിടുമോ കെകെആര്‍? പോരാട്ടം കടുക്കും, കണക്കുകള്‍ ഇതാIPL 2021: ധോണിപ്പടയുടെ കുതിപ്പിന് തടയിടുമോ കെകെആര്‍? പോരാട്ടം കടുക്കും, കണക്കുകള്‍ ഇതാ

1

ഇരുവരും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തില്‍ രണ്ട് പേരും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്നത് കാത്തിരുന്ന് തന്നെ അറിയാം. വൈകീട്ട് 7.30നാണ് മത്സരം. ദുബായില്‍ നടക്കുന്ന പോരാട്ടത്തില്‍ പേസര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. കോലിയുടെയും രോഹിത്തിന്റെയും ബാറ്റിങ് പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമാവും.

Also Read: IPL 2021: കെകെആറില്‍ സൂര്യകുമാറിന് മൂന്നാം നമ്പര്‍ നല്‍കാത്തതോര്‍ത്ത് ഖേദിക്കുന്നു- ഗൗതം ഗംഭീര്‍

മുംബൈക്ക് ബാറ്റിങ് പ്രശ്‌നം

മുംബൈക്ക് ബാറ്റിങ് പ്രശ്‌നം

മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിരക്ക് മികവിനൊത്ത് ഉയരാനായിട്ടില്ലെങ്കിലും ആശങ്കകളില്ല. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് പ്രശ്‌നം. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക് എന്നിവര്‍ക്ക് പവര്‍പ്ലേ മുതലാക്കാനാവുന്നില്ല. പ്രധാന തലവേദന മൂന്നാം നമ്പറിലെ സൂര്യകുമാര്‍ യാദവിന്റെ ഫോം ഔട്ടാണ്. ആദ്യ രണ്ട് മത്സരത്തിലും അദ്ദേഹത്തിന് തിളങ്ങാനായിട്ടില്ല. ഇഷാന്‍ കിഷന്‍,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ക്കും ബാറ്റിങ്ങില്‍ ഫോമിലേക്കുയരേണ്ടതായുണ്ട്.

Also Read: IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

3

ജസ്പ്രീത് ബുംറ വിക്കറ്റ് നേടുന്നുണ്ടെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നില്ല. ട്രന്റ് ബോള്‍ട്ടിന് ന്യൂബോളില്‍ പഴയ മികവ് കാട്ടാനാകുന്നില്ല. ആദം മില്‍നെക്കും റണ്ണൊഴുക്ക് തടയാനാവുന്നില്ല. സ്പിന്നര്‍ രാഹുല്‍ ചഹാറും നിരാശപ്പെടുത്തുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് മുംബൈ. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോഴും സജീവമാണ്. എന്നാല്‍ ആര്‍സിബിയോടും തോറ്റാല്‍ വലിയ സമ്മര്‍ദ്ദത്തിലേക്ക് ടീം എത്തിപ്പെടും. അതിനാല്‍ത്തന്നെ മുംബൈക്ക് ജയം നിര്‍ണ്ണായകമാണ്. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്താന്‍ സാധ്യത കുറവാണ്.

Also Read: IPL 2021: 'അവനായിരിക്കും ഇന്ത്യയുടെ ഭാവി നായകന്‍', ഡല്‍ഹി താരത്തെ തിരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്

ആര്‍സിബിക്ക് സമ്മര്‍ദ്ദം

ആര്‍സിബിക്ക് സമ്മര്‍ദ്ദം

വലിയ സമ്മര്‍ദ്ദത്തിലാവും ആര്‍സിബി ഇറങ്ങുന്നത്. നായകന്‍ വിരാട് കോലിയുടെ സമ്മര്‍ദ്ദം ടീമിനെ ബാധിക്കുന്നുണ്ട്. ദേവ്ദത്ത് പടിക്കലും വിരാട് കോലിയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കുന്നുണ്ടെങ്കിലും എബിഡി,മാക്‌സ് വെല്‍ നിറം മങ്ങുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. എബിഡി മൂന്നാം നമ്പറില്‍ സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങിയെങ്കിലും തിളങ്ങാനായില്ല. മാക്‌സ് വെല്ലിനും വെടിക്കെട്ട് ആവര്‍ത്തിക്കാനാവുന്നില്ല. ഡെത്ത് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നില്ലെന്നതും പ്രശ്‌നമാണ്.ടിം ഡേവിഡിന്റെ പ്രകടനവും നിര്‍ണ്ണായകമാവും.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

5

ബൗളിങ് നിരയില്‍ മുഹമ്മദ് സിറാജ്,നവദീപ് സൈനി എന്നിവര്‍ക്ക് മികവ് ഇല്ല. ഹര്‍ഷല്‍ പട്ടേല്‍ ആദ്യ പാദത്തിലെപ്പോലെ ഭേദപ്പെട്ട ബൗളിങ് തുടരുന്നുണ്ട്.വനിന്‍ഡു ഹസരങ്ക നന്നായി തല്ലുവാങ്ങുമ്പോള്‍ യുസ് വേന്ദ്ര ചഹാല്‍ സ്പിന്നില്‍ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. എന്നാല്‍ മാച്ച് വിന്നിങ് പ്രകടനത്തിലേക്കുയരാന്‍ ആര്‍ക്കും സാധിക്കുന്നില്ല.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമും 30 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19ലും ജയം മുംബൈക്കായിരുന്നു. 11 മത്സരത്തിലാണ് ആര്‍സിബിക്ക് ജയിക്കാനായത്.ആദ്യം ബാറ്റ് ചെയ്ത് ആര്‍സിബി അഞ്ച് തവണ ജയിച്ചപ്പോള്‍ മുംബൈ 10 തവണയും ആദ്യം ബാറ്റ് ചെയ്ത് ജയിച്ചു. രണ്ടാമത് ബാറ്റ് ചെയ്ത് ആര്‍സിബി ആറ് തവണയും മുംബൈ ഒമ്പത് തവണയുമാണ് വിജയം നേടിയത്. യുഎഇയില്‍ മൂന്ന് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ രണ്ട് തവണ ആര്‍സിബി ജയിച്ചപ്പോള്‍ മുംബൈ ഒരു തവണയും ജയം നേടി.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

7

കൂടുതല്‍ റണ്‍സ് കോലിയുടെ പേരിലാണ് (728). 682 റണ്‍സുമായി എബി ഡിവില്ലിയേഴ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ് 546 റണ്‍സും രോഹിത് ശര്‍മ 497 റണ്‍സും നേടിയിട്ടുണ്ട്. 21 വിക്കറ്റുമായി യുസ് വേന്ദ്ര ചഹാലും ജസ്പ്രീത് ബുംറയുമാണ് വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ പേരിലാണ് മികച്ച ബൗളിങ് പ്രകടനം.

Also Read: IPL 2021: ധോണിയുടെ റെക്കോഡ് തകര്‍ത്ത് ദിനേഷ് കാര്‍ത്തിക്, വിക്കറ്റ് കീപ്പര്‍മാരില്‍ ഇനി ഒന്നാമന്‍

സാധ്യതാ പ്ലേയിങ് 11

സാധ്യതാ പ്ലേയിങ് 11

മുംബൈ- രോഹിത് ശര്‍മ, ക്വിന്റന്‍ ഡീകോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, സൗരഭ് തിവാരി, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ട്രന്റ് ബോള്‍ട്ട്, ആദം മില്‍നെ.

ആര്‍സിബി- വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ്, ടിം ഡേവിഡ്, ഹര്‍ഷല്‍ പട്ടേല്‍, കെയ്ല്‍ ജാമിസന്‍, ഭരത്, നവദീപ് സൈനി, മുഹമ്മജ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.

Story first published: Saturday, September 25, 2021, 13:38 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X