For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിപ്പടക്ക് കപ്പ് വേണം, ആദ്യ എതിരാളി രോഹിതിന്റെ മുംബൈ, സമ്പൂര്‍ണ്ണ മത്സരക്രമം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുഖം മിനുക്കി കിരീട പ്രതീക്ഷയില്‍ ആര്‍സിബി. ഐപിഎല്ലില്‍ ഇതുവരെ കിരീട ഭാഗ്യം തുണയ്ക്കാത്ത ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. മികച്ച താരനിരയാണ് ആര്‍സിബിക്കൊപ്പമുള്ളത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീമിലെത്തിച്ചാണ് ആര്‍സിബി പുതിയ സീസണിനിറങ്ങുന്നത്. അവസാന സീസണില്‍ ഒപ്പമുണ്ടായിരുന്ന ആരോണ്‍ ഫിഞ്ചിനെയും ക്രിസ് മോറിസിനെയും ഒഴിവാക്കിയത് കോലിപ്പടയെ ബാധിക്കുമോയെന്ന് കണ്ടറിയണം.

RCB Full Schedule & Time Table for IPL 2021

ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ടാണ് ആര്‍സിബിക്ക് തുടങ്ങേണ്ടത്. രോഹിത് ശര്‍മ-വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്. ഇരുവരുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ത്തന്നെ കോലിയെ സംബന്ധിച്ച് അഭിമാന പോരാട്ടം കൂടിയാണിത്. മുംബൈ ഇന്ത്യന്‍സിനെ രോഹിത് അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ചപ്പോള്‍ ഒരു തവണ പോലും ആര്‍സിബിക്ക് കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല.

14ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ആര്‍സിബിയുടെ രണ്ടാമത്തെ എതിരാളികള്‍. ആദ്യ രണ്ട് മത്സരവും 7.30നാണ്. 18ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ കെകെആറിനെ നേരിടും. ഈ മത്സരം ഉച്ചകഴിഞ്ഞ് 3.30നാണ്. മൂന്ന് മത്സരങ്ങളാണ് ഇത്തവണ ആര്‍സിബി ചെന്നൈയില്‍ കളിക്കുന്നത്. 22ന് നടക്കുന്ന മത്സരത്തില്‍ മുംബൈയില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. 25ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. ഈ മത്സരത്തിനും മുംബൈയാണ് വേദി.

rcb-mi

അഹമ്മദാബാദ് വേദിയില്‍ ആര്‍സിബിയുടെ ആദ്യ മത്സരം 27ന് ഡല്‍ഹിക്കെതിരെയാണ്. 30ന് പഞ്ചാബിനെയും മെയ് 3ന് കെകെആറിനെയും 6ന് പഞ്ചാബിനെയും അഹമ്മദാബാദില്‍ നേരിടും. കൊല്‍ക്കത്തയിലാണ് ആര്‍സിബി ഇത്തവണ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ഈ വേദിയില്‍ കോലിപ്പട കളിക്കുന്നത്. മെയ് 9ന് ഹൈദരാബാദിനെയും 14ന് ഡല്‍ഹിയേയും 16ന് രാജസ്ഥാനെയും 20ന് മുംബൈയേയും നേരിടുന്ന ആര്‍സിബിയുടെ അവസാന മത്സരം 23ന് ചെന്നൈയ്‌ക്കെതിരെയാണ്.

അവസാന സീസണില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ആര്‍സിബിക്കായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ ടീമിന് വലിയ പ്രതീക്ഷയുണ്ട്. കേരള താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീന്‍,സച്ചിന്‍ ബേബി എന്നിവരും ഇത്തവണ ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. കെയ്ല്‍ ജാമിസന്‍,ഡാനിയല്‍ ക്രിസ്റ്റ്യന്‍ തുടങ്ങിയവരെയെല്ലാം ആര്‍സിബി ഇത്തവണ ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്.


സമ്പൂര്‍ണ്ണ മത്സരക്രമമിത്

മുംബൈ-ആര്‍സിബി (9 ഏപ്രില്‍,7.30,ചെന്നൈ)

ഹൈദരാബാദ്-ആര്‍സിബി (14 ഏപ്രില്‍,7.30,ചെന്നൈ)

കെകെആര്‍-ആര്‍സിബി (ഏപ്രില്‍ 18,3.30,ചെന്നൈ)

രാജസ്ഥാന്‍-ആര്‍സിബി (ഏപ്രില്‍ 22,7.30,മുംബൈ)

ചെന്നൈ-ആര്‍സിബി ( ഏപ്രില്‍ 25,3.30,മുംബൈ)

ഡല്‍ഹി-ആര്‍സിബി (ഏപ്രില്‍ 27,7.30,അഹമ്മദാബാദ്)

പഞ്ചാബ്-ആര്‍സിബി(ഏപ്രില്‍ 30,7.30,അഹമ്മദാബാദ്)

കെകെആര്‍-ആര്‍സിബി(മെയ് 3,7.30,അഹമ്മദാബാദ്)

പഞ്ചാബ്-ആര്‍സിബി (മെയ് 6,7.30,അഹമ്മദാബാദ്)

ഹൈദരാബാദ്-ആര്‍സിബി(മെയ് 9,7.30,കൊല്‍ക്കത്ത)

ഡല്‍ഹി-ആര്‍സിബി(മെയ് 14,7.30,കൊല്‍ക്കത്ത)

രാജസ്ഥാന്‍-ആര്‍സിബി (മെയ് 16,3.30,കൊല്‍ക്കത്ത)

മുംബൈ-ആര്‍സിബി(മെയ് 20,3.30കൊല്‍ക്കത്ത)

ചെന്നൈ-ആര്‍സിബി (മെയ് 23,7.30,കൊല്‍ക്കത്ത)

Story first published: Monday, March 8, 2021, 9:36 [IST]
Other articles published on Mar 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+