For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കൂടുതല്‍ തവണ 200ന് മുകളില്‍ ടോട്ടല്‍ നേടിയ ടീം ഏത്? പിന്നില്‍ ഡല്‍ഹി, കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 9ന് ആരംഭിക്കുകയാണ്. വെടിക്കെട്ട് പ്രകടനങ്ങളുമായി ആരാധകരെ ആവേശം കൊള്ളിക്കാന്‍ മറ്റൊരു സീസണ്‍ കൂടി എത്തുമ്പോള്‍ നിരവധി റെക്കോഡുകളും തകര്‍ക്കപ്പെടുമെന്നുറപ്പാണ്. ഇത്തവണ ഉയര്‍ന്നുവരുന്ന യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് കണ്ടറിയാം. മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം നേടുമോ,ആതോ ആര്‍സിബി കന്നിക്കിരീടം നേടുമോയെന്നൊക്കെ കാത്തിരുന്ന് കാണാം. കഴിഞ്ഞ 13 സീസണില്‍ നിന്ന് കൂടുതല്‍ തവണ 200ന് മുകളില്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയ ടീം ഏതാണെന്ന് നോക്കാം.

വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 19 തവണ ആര്‍സിബി ഈ നേട്ടം സ്വന്തമാക്കി. കോലി-എബിഡി കൂട്ടുകെട്ട് തിളങ്ങിയ ഒട്ടുമിക്ക മത്സരങ്ങളിലും ഈ നേട്ടം സ്വന്തമാക്കാന്‍ ആര്‍സിബിക്കായിട്ടുണ്ട്. വയസന്‍ പടയെന്ന് വിളിക്കുമ്പോഴും എംഎസ് ധോണി നായകനായ സിഎസ്‌കെയാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുള്ളത്. മൂന്ന് തവണ ട്രോഫി ഉയര്‍ത്തിയിട്ടുള്ള സിഎസ്‌കെ 17 തവണ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്.

kohlircb

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് മൂന്നാം സ്ഥാനത്ത്. 14 തവണ അവര്‍ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ തിളങ്ങുന്ന മത്സരങ്ങളിലാണ് കൂടുതലും മുംബൈ ഈ നേട്ടം സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സും 14 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍ എന്നിവരാണ് പവര്‍ഹിറ്റര്‍മാര്‍.

രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഒരു തവണ കിരീടം ചൂടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും 12 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.കെകെആറിന്റെ മധ്യനിരയില്‍ മോര്‍ഗനും റസലും തിളങ്ങിയാല്‍ അനായാസമായി അവര്‍ ഈ നേട്ടത്തിലെത്തും. ഹൈദരാബാദില്‍ ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ കൂട്ടുകെട്ട് തിളങ്ങുമ്പോഴാണ് കൂടുതല്‍ തവണയും ഈ നേട്ടം സ്വന്തമാക്കിയത്.

പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് 9 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇത്തവണ സഞ്ജു സാംസണ്‍ നയിക്കുന്ന ടീമില്‍ ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ഡേവിഡ് മില്ലര്‍ തുടങ്ങി വെടിക്കെട്ട് താരങ്ങള്‍ നിരവധിയാണ്. ഡല്‍ഹി ക്യാപിറ്റല്‍സാണ് പട്ടികയിലെ അവസാന സ്ഥാനത്ത്. 7 തവണ ഈ നേട്ടത്തിലെത്താന്‍ ഡല്‍ഹിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹിയില്‍ ഹെറ്റ്‌മെയര്‍,സ്റ്റോയിനിസ് തുടങ്ങിയവരാണ് പ്രധാന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍.

Story first published: Monday, April 5, 2021, 13:33 [IST]
Other articles published on Apr 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+