Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മാക്‌സ്‌വെല്‍ ആര്‍സിബിയില്‍ ക്ലിക്കാവാന്‍ കാരണം ആ താരം, വെളിപ്പെടുത്തി മുന്‍ ഓസീസ് താരം

ചെന്നൈ: ഐപിഎല്ലിന്റെ ഈ സീസണില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തകര്‍ത്തടിക്കാന്‍ കാരണം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലി തന്നെയാണെന്ന് മുന്‍ ഓസീസ് താരം ബ്രെറ്റ് ലീ. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് തുടക്കത്തില്‍ തന്നെ മാക്‌സ്‌വെല്‍ നടത്തുന്നത്. ആദ്യ കളിയില്‍ 39 റണ്‍സെടുത്ത താരം രണ്ടാം മത്സരത്തില്‍ 59 റണ്‍സെടുത്ത് ടീമിന്റെ മാച്ച് വിന്നറാവുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ വളരെ മോശം പ്രകടനം നടത്തിയ താരമാണ് ഇത്തവണ ഗംഭീരമായി തിരിച്ചുവന്നിരിക്കുന്നത്. പല മുന്‍ താരങ്ങളും മാക്‌സ്‌വെല്ലിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

കോലി അവനെ സഹായിച്ചു

കോലി അവനെ സഹായിച്ചു

മാക്‌സ്‌വെല്‍ ബാറ്റിംഗില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. വിരാട് കോലിയില്‍ നിന്നാണ് ബാറ്റിംഗില്‍ അദ്ദേഹം പല കാര്യങ്ങളും ഇപ്പോള്‍ പഠിച്ചിരിക്കുന്നത്. കോലിക്കൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചതിലൂടെ മാക്‌സ്‌വെല്‍ ബാറ്റിംഗ് മികവ് ഉയര്‍ത്തിയതായും ബ്രെറ്റ് ലീ പറയുന്നു. പുതിയ ജഴ്‌സിയില്‍ ആര്‍സിബി നിരയ്‌ക്കൊപ്പം ചേര്‍ന്നത് മാക്‌സ്‌വെല്ലിനെ ശരിക്കും സഹായിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളില്‍ നിന്ന് അത് പ്രകടമാണ്. രണ്ട് കളിയിലും കോലിക്കൊപ്പം കുറച്ച് സമയം ചെലവിട്ടിരുന്നു മാക്‌സ്‌വെല്‍. കോലി മാക്‌സ്‌വെല്ലിനെ സംബന്ധിച്ച് വലിയൊരു മുതല്‍ക്കൂട്ടാണെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.

വേണ്ട കാര്യം മാക്‌സ്‌വെല്ലിന് കിട്ടി

വേണ്ട കാര്യം മാക്‌സ്‌വെല്ലിന് കിട്ടി

മാക്‌സ്‌വെല്ലിന് ഏറ്റവും പ്രശ്‌നം കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റുന്നില്ല എന്നായിരുന്നു. ആര്‍സിബി നിരയില്‍ അത് വീണ്ടെടുക്കാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു. സമ്മര്‍ദം കുറയ്ക്കാനും അതിലൂടെ മികച്ച കളി പുറത്തെടുക്കാനും മാക്‌സ്‌വെല്ലിന് സാധിച്ചിട്ടുണ്ട്. കോലിയുടെ മികവ് അവിടെയാണ് മാക്‌സ്‌വെല്ലിന് ഗുണം ചെയ്തത്. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്ന് പെട്ടെന്ന് പുറത്താവുന്ന ശീലം മാക്‌സ്‌വെല്ലില്‍ ഇത്തവണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇന്നിംഗ്‌സ് അവസാനം വരെ കൊണ്ടുപോകാനും മാക്‌സ്‌വെല്ലിന് സാധിക്കുന്നുണ്ടെന്ന് ബ്രെറ്റ് ലീ പറഞ്ഞു.

സമ്മര്‍ദമില്ലാതെ കളിക്കാം

സമ്മര്‍ദമില്ലാതെ കളിക്കാം

ടീമില്‍ സൂപ്പര്‍ താരങ്ങള്‍ ഉള്ളത് കൊണ്ട് സമ്മര്‍ദങ്ങളില്ലാതെ പന്തെറിയാന്‍ സാധിക്കുന്നുണ്ടെന്ന് കൈല്‍ ജാമിസണും പറയുന്നു. മാക്‌സ്‌വെല്‍, വിരാട് കോലി, എബി ഡിവില്യേഴ്‌സ് തുടങ്ങിയ താരങ്ങള്‍ ടീമിലുണ്ട്. അതുകൊണ്ട് സമ്മര്‍ദം അങ്ങനെ അനുഭവിക്കാറില്ല. ഇവര്‍ മൂന്ന് പേരും ഉള്ളത് കൊണ്ട് സമ്മര്‍ദമൊക്കെ തനിയെ ഇല്ലാതാവും. ഒരു അധിക സമ്മര്‍ദവും ബൗളര്‍മാര്‍ക്കോ തനിക്കോ ഉണ്ടാവാറില്ല. അത്രയും മികച്ചവരാണ് ഇവരെന്നും ജാമിസണ്‍ പറയുന്നു.

മൂന്നു പേരും സഹായിക്കുന്നു

മൂന്നു പേരും സഹായിക്കുന്നു

സമ്മര്‍ദം ഇല്ലാതാക്കാന്‍ ഇവര്‍ മൂന്ന് പേരും ബെസ്റ്റാണ്. അതുകൊണ്ട് ഏറ്റവും ബെസ്റ്റായി പന്തെറിയാന്‍ സാധിക്കും. ഇന്ത്യയില്‍ ഇത് ആദ്യമായിട്ടാണ്. ഏറ്റവും നല്ല അനുഭവമാണ് ഉള്ളത്. ഇവിടയുള്ളതിനേക്കാള്‍ പച്ചപ്പുണ്ട് ന്യൂസിലന്‍ഡിലെ പിച്ചുകള്‍ക്ക്. അതുകൊണ്ട് പന്തെറിയുക വെല്ലുവിളിയാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരുപാട് മനസ്സിലാക്കാന്‍ സാധിച്ചു. എബി ഡിവില്യേഴ്‌സില്‍ നിന്ന് തനിക്ക് പല കാര്യങ്ങളും പഠിക്കാനുള്ളത്. എനിക്കുള്ള റോള്‍ എന്തായാലും മാറില്ല. ഡിവില്യേഴ്‌സിനെ പോലുള്ള താരങ്ങള്‍ ടീമിലുള്ളത് എങ്ങനെ പന്തെറിയണമെന്ന കാര്യത്തില്‍ ഗുണമാകുമെന്ന് ജാമിസണ്‍ പറഞ്ഞു.

Story first published: Saturday, April 17, 2021, 20:30 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+