വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'നായകനെന്ന നിലയില്‍ തോല്‍വിയാണെന്ന് കോലിക്ക് സ്വയം തോന്നുന്നുണ്ടാവും'- മൈക്കല്‍ വോണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റ് ആര്‍സിബി പുറത്തായിരിക്കുകയാണ്. ഇത്രയും നാള്‍ ആര്‍സിബിക്ക് കിരീടം നഷ്ടപ്പെട്ടതിലും വേദനയാണ് ഇത്തവണ ആരാധകര്‍ക്ക് അനുഭവപ്പെടുന്നത്. അതിന്റെ കാരണം വിരാട് കോലിയെന്ന നായകന്റെ പടിയിറക്കമാണ്. ഈ സീസണോടെ ആര്‍സിബി നായകസ്ഥാനം കോലി രാജിവെച്ചിരിക്കുകയാണ്. പുതിയ സീസണില്‍ പുതിയ നായകനോടൊപ്പമാവും ആര്‍സിബി ഇറങ്ങുക.

നായകസ്ഥാനം ഒഴിഞ്ഞാലും താരമായി കോലി ഇനിയും ആര്‍സിബിക്കൊപ്പം തുടരും. 2013ല്‍ ആര്‍സിബിയുടെ നായകസ്ഥാനത്ത് സ്ഥിരമായെത്തിയ കോലി ഇക്കാലയളവില്‍ പല റെക്കോഡും ടീമിന് നേടിക്കൊടുത്തെങ്കിലും കിരീടം മാത്രം അകന്നുനിന്നു. 2016 സീസണില്‍ ആര്‍സിബിയെ ഫൈനലിലേക്കെത്തിക്കാനും കോലിക്ക് സാധിച്ചു. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ഇത്തവണയും സജീവ പ്രതീക്ഷയിലായിരുന്നെങ്കിലും കിരീടമില്ലാതെ കോലിക്ക് നായകസ്ഥാനം ഒഴിയേണ്ടി വരും.

ഇപ്പോഴിതാ ഐപിഎല്ലിലെ കോലിയുടെ ക്യാപ്റ്റന്‍സിയെ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഐപിഎല്ലിലെ നായകനെന്ന നിലയില്‍ താനൊരു തോല്‍വിയാണെന്ന് കോലിക്ക് സ്വയം തോന്നിയിട്ടുണ്ടാവുമെന്നാണ് മൈക്കല്‍ വോണ്‍ പറഞ്ഞത്. കോലിയുടെ ഐപിഎല്ലിലെ നായകനെന്ന പാരമ്പര്യം കിരീടമില്ലാത്തവന്റേതായിരിക്കും. വിരാട് കോലിയെന്ന താരത്തിന്റെ നിലവാരം എത്രത്തോളം മികച്ചതാണ് എല്ലാവര്‍ക്കുമറിയാം. ഒരുപക്ഷെ തന്റെ ഐപിഎല്‍ ക്യാപ്റ്റന്‍സിയെ പരാജയമെന്ന നിലക്കാവും കോലി സ്വയം കാണുക. കിരീടമില്ലാത്തതിനാല്‍ത്തന്നെ അത്തരത്തില്‍ ചിന്തിക്കുന്ന വ്യക്തിത്വമാണ് കോലിയുടേത്'- മൈക്കല്‍ വോണ്‍ പറഞ്ഞു.

michaelvaughan-virat

ഇത്രയും വര്‍ഷം നയിച്ചിട്ടും ഒരു കിരീടമില്ലാതെ പടിയിറങ്ങേണ്ടി വന്നത് കോലിയെ സംബന്ധിച്ച് വലിയ നാണക്കേട് തന്നെയാണ്. എംഎസ് ധോണി, വിരാട് കോലി, ഗൗതം ഗംഭീര്‍ എന്നിവരെല്ലാം ടീമിനെ നയിച്ച് ഒന്നിലധികം കിരീടം നേടിയിട്ടും കോലിക്ക് മാത്രം ഒരു കിരീടം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ പോയി. അന്താരാഷ്ട്ര ക്രിക്കറ്റിലും പരിമിത ഓവര്‍ നായകനായി പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കോലിക്കായിട്ടില്ല.

'ടെസ്റ്റ് മത്സരത്തില്‍ വിരാട് കോലി ഇന്ത്യന്‍ ടീമിനെ ഒരുപാട് വളര്‍ത്തി. ടെസ്റ്റിലെ നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ടി20യിലും ഏകദിനത്തിലും ആര്‍സിബിയിലും അവന്‍ ഏറെ പിന്നിലാണ്. ആര്‍സിബി ടീമിനൊപ്പം എല്ലായ്‌പ്പോഴും മികച്ച ബാറ്റിങ് നിര ഉണ്ടാകാറുണ്ട്. ഇത്തവണ മാക്‌സ് വെല്‍, ചഹാല്‍, ഹര്‍ഷല്‍ എന്നിവരെല്ലാം നന്നായി കളിച്ചു. എന്നാല്‍ ഇപ്പോഴും ടീം കിരീടത്തില്‍ നിന്ന് അകലെയാണ്'- മൈക്കല്‍ വോണ്‍ പറഞ്ഞു.

'എന്തൊരു മോശം ഷോട്ട്', കോലിയും മാക്‌സ്‌വെല്ലും വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഗംഭീര്‍ 'എന്തൊരു മോശം ഷോട്ട്', കോലിയും മാക്‌സ്‌വെല്ലും വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഗംഭീര്‍

ഇന്ത്യയുടെ ടി20 നായകസ്ഥാനവും കോലി ഒഴിയുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷമാവും കോലി ക്യാപ്റ്റന്‍സ്ഥാനം ഒഴിയുക. അധികം വൈകാതെ ഏകദിന നായകസ്ഥാനവും ഒഴിഞ്ഞ് ടെസ്റ്റില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനാവും കോലി ശ്രമിക്കുക. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കോലിയുടെ ബാറ്റിങ് പ്രകടനം അത്ര മികച്ചതല്ല. മൂന്ന് ഫോര്‍മാറ്റിലും ഒരു സെഞ്ച്വറി പിറന്നിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹം ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് പരിമിധ ഓവറുകളിലെ നായകസ്ഥാനം ഒഴിയുന്നത്.

ഐപിഎല്ലിലെ ഉയര്‍ന്ന ടോട്ടലും കുറഞ്ഞ ടോട്ടലും കോലിയുടെ കീഴിലിറങ്ങിയ ആര്‍സിബിയുടെ പേരിലാണ്. എബി ഡിവില്ലിയേഴ്‌സിനോടൊപ്പം കോലി സൃഷ്ടിച്ചെടുത്ത റെക്കോഡുകള്‍ അത്ര എളുപ്പം തകര്‍ക്കാനാവുന്നതല്ല. 2016 സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ കോലി നിറഞ്ഞാടിയത് ആര്‍ക്കും തന്നെ എളുപ്പത്തില്‍ മറികടക്കാനാവുന്ന നേട്ടമല്ല. ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയുന്നതോടെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ കോലിക്കാവും. അതിനാല്‍ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് ശക്തമായ തിരിച്ചുവരവ് കോലി നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, October 12, 2021, 17:30 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X