വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബൈ ബൈ കോലി- കപ്പില്ലാതെ പടിയിറങ്ങി, ആര്‍സിബിക്ക് ഇനി പുതിയ നായകന്‍

ക്യാപ്റ്റനെന്ന നിലയില്‍ അവസാന സീണായിരുന്നു ഇത്

1

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കന്നി ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുകയെന്ന വിരാട് കോലിയുടെ സ്വപ്‌നം പൊലിഞ്ഞു. തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബി പ്ലേഓഫില്‍ തോറ്റു പുറത്തായിരിക്കുകയാണ്. എലിമിനേറ്ററില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു നാലു വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയമേറ്റുവാങ്ങിയത്. ഇതോടെയാണ് ആര്‍സിബി ക്യാപ്റ്റനായി കിരീടമുയര്‍ത്താനുള്ള കോലിയുടെ അവസാനത്തെ പ്രതീക്ഷയും അസ്തമിച്ചത്. ഈ സീസണിനു ശേഷം ടീമിന്റെ നായകസ്ഥാനം ഒഴിയുമെന്നു അദ്ദേഹം യുഎഇയിലെ രണ്ടാംപാദത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്നും എന്നാല്‍ അടുത്ത സീസണിലും ആര്‍സിബിക്കു വേണ്ടി കളിക്കുമെന്നും കോലി വ്യക്തമാക്കിയിരുന്നു.

2008ലെ പ്രഥമ ഐപിഎല്‍ മുതല്‍ കോലി ആര്‍സിബി ടീമിന്റെ ഭാഗമാണ്. 2013ലാണ് അദ്ദേഹം ടീമിന്റെ നായകനായി ചുമതലയേറ്റെടുക്കുന്നത്. ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ഇതിഹാസമായ ഡാനിയേല്‍ വെറ്റോറി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. കോലിക്കു കീഴില്‍ ഒരിക്കല്‍ മാത്രമേ ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2016ലായിരുന്നു ഇത്. അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ബാംഗ്ലൂര്‍ എട്ടു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ഈ ഫൈനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മൂന്നു തവണയാണ് ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായത്. 2015, 20, 21 സീസണുകളിലാണിത്.

2

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 140 മല്‍സരങ്ങളിലാണ് കോലി നയിച്ചത്. ഇവയില്‍ 66 എണ്ണത്തില്‍ ടീം വിജയിച്ചപ്പോള്‍ 70 കളികളില്‍ തോല്‍വിയേറ്റുവാങ്ങുകയായിരുന്നു. നാലു മല്‍സരങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന ടോട്ടലായ 263 റണ്‍സ് നേടിയിട്ടുള്ളത് കോലിക്കു കീഴിലായിരുന്നു. കൂടാതെ അവരുടെ ഏറ്റവും ചെറിയ ടോട്ടവും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നുവെന്നത് മറ്റൊരു കൗതുകമാണ്. കൊല്‍ക്ക്ത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 49 റണ്‍സിന് ഓള്‍ഔട്ടായതാണ് ആര്‍സബിയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനം. ബാറ്റ്‌സ്മാനെന്ന നിലയില്‍ ബംഗ്ലൂരിനൊപ്പം പല വമ്പന്‍ റെക്കോര്‍ഡുകളും കുറിക്കാന്‍ കോലിക്കായിട്ടുണ്ട്. നിലവില്‍ ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനാണ് അദ്ദേഹം.

ബാറ്റിങ് നിര ചതിച്ചു

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ ചതിച്ചത് ബാറ്റിങ് നിരയായിരുന്നു. ശക്തമായ ബാറ്റിങ് ലൈനപ്പില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ടോസിനു ശേഷം കോലി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. പക്ഷെ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്പെ പാളുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 138 റണ്‍സാണ് ആര്‍സിബിക്കു നേടാനായത്.

39 റണ്‍സെടുത്ത കോലിയെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും ക്ലിക്കായില്ല. ദേവ്ദത്ത് പടിക്കലാണ് (21) 20ന് മുകളില്‍ നേടിയ മറ്റൊരാള്‍. സൂപ്പര്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്ലും (15) എബി ഡിവില്ലിയേഴ്‌സും (11) ടീമിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്തു നിരാശപ്പെടുത്തി. നാലു വിക്കറ്റുകളെടുത്ത വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌നാണ് ആര്‍സിബിയെ തകര്‍ത്തത്. കോലി, മാക്‌സ്വെല്‍, എബിഡി എന്നിവരുടേതടക്കം നാലു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തി. നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ഇത്.

3

മറുപടി ബാറ്റിങില്‍ കൊല്‍ക്കത്തയ്ക്കു റണ്‍ചേസ് അത്ര എളുപ്പമായിരുന്നില്ല. ഓരോ റണ്ണിനു വേണ്ടിയും അവര്‍ക്കു നന്നായി വിയര്‍ക്കേണ്ടി വന്നു. ഒടുവില്‍ ആറു വിക്കറ്റുകള്‍ നഷ്ടത്തില്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ കൊല്‍ക്കത്ത ലക്ഷ്യം നേടിയെടുക്കുകയായിരുന്നു. ഷാക്വിബുല്‍ ഹസനും (9*) നായകന്‍ ഒയ്ന്‍ മോര്‍ഗനും (5*) ചേര്‍ന്നാണ് കൊല്‍ക്കത്തന്‍ വിജയം പൂര്‍ത്തിയാക്കിയത്. 29 റണ്‍സുമായി ശുഭ്മാന്‍ ഗില്‍ കെകെആറിന്റെ ടോപ്‌സ്‌കോററായി മാറി. 18 ബോളില്‍ നാലു ബൗണ്ടറികളോടെയായിരുന്നു ഇത്. വെങ്കടേഷ് അയ്യരും സുനില്‍ നരെയ്‌നും 26 റണ്‍സ് വീതമെടുത്തു. വെറും 15 ബോളിലാണ് മൂന്നു സിക്‌സറുകളടക്കം നരെയ്ന്‍ 26 റണ്‍സ് നേടിയത്. നരെയ്ന്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.

Story first published: Tuesday, October 12, 2021, 0:18 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X