IPL 2021: ഇത്തവണ ആരാവും ഓറഞ്ച് ക്യാപിന് ഉടമ? സാധ്യത ഈ അഞ്ച് പേരില്‍ ഒരാള്‍ക്ക്
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം നേടുമോ അതോ വിരാട് കോലിയുടെ ആര്‍സിബി ആദ്യമായി കിരീടം നേടുമോയെന്നെല്ലാം കണ്ടറിയാം. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഓപ്പണറും ക്യാപ്റ്റനുമായ കെ എല്‍ രാഹുലാണ് ഓറഞ്ച് ക്യാപ് നേടിയത്. എന്നാല്‍ ഇത്തവണ ആരാവും ഓറഞ്ച് ക്യാപ് നേടുക. സാധ്യതാ പട്ടികയില്‍ മുന്നിലുള്ള അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി
ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ പട്ടികയിലെ ഒരാള്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലടക്കം മിന്നും ഫോമില്‍ കളിച്ച കോലി ഇത്തവണ ഐപിഎല്ലിലും വലിയ പ്രതീക്ഷ നല്‍കുന്നു. ഇത്തവണ ഓപ്പണറായി എത്തുമെന്ന സൂചന കോലി നല്‍കിക്കഴിഞ്ഞു. 2016ലേതിന് സമാനമായ ബാറ്റിങ് വെടിക്കെട്ട് ഇത്തവണയും കോലിയില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഓപ്പണിങ്ങില്‍ 47.86 എന്ന ശരാശരിയും 140.17 എന്ന മികച്ച സ്‌ട്രൈക്കറേറ്റും കോലിക്കുണ്ട്.

ഡേവിഡ് വാര്‍ണര്‍
മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന് ഇത്തവണയും സാധ്യതകളേറെയാണ്. ഓപ്പണര്‍ ബാറ്റ്‌സ്മാനായ വാര്‍ണറില്‍ നിന്ന് എല്ലാ സീസണിലും ശരാശരി പ്രകടനം ഉറപ്പാണ്. 2015,2017,2019 സീസണില്‍ ഓറഞ്ച് ക്യാപ് നേടിയ അദ്ദേഹം പരിക്കിന് ശേഷമാണ് എത്തുന്നത്. അതിനാല്‍ പ്രകടനം കണ്ടറിയാം. അവസാന സീസണില്‍ 548 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

കെ എല്‍ രാഹുല്‍
അവസാന സീസണിലെ ഓറഞ്ച് ക്യാപ് ജേതാവായ കെ എല്‍ രാഹുല്‍ 2018ന് ശേഷം കളിച്ച എല്ലാ ഐപിഎല്‍ സീസണിലും 500ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് സീസണില്‍ ഓറഞ്ച് ക്യാപ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആകാനുള്ള സുവര്‍ണ്ണാവസരമാണ് രാഹുലിന് മുന്നിലുള്ളത്. എന്നാല്‍ നിലവില്‍ രാഹുല്‍ മോശം ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ 1,0,0,14 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോര്‍. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 670 റണ്‍സാണ് അദ്ദേഹം നേടിയത്.

ശുഭ്മാന്‍ ഗില്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇത്തവണ ഓറഞ്ച് ക്യാപ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന താരമാണ്. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ അവസരം കുറവാണെങ്കിലും കെകെആറിന്റെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഗില്‍. ഇത്തവണയും ഓപ്പണറായി ഗില്‍ കെകെആറിലുണ്ടാവും. അവസാന സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 440 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്.

രോഹിത് ശര്‍മ
കന്നി ഓറഞ്ച് ക്യാപാണ് മുംബൈ ഇന്ത്യന്‍സ് ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഇത്തവണ ലക്ഷ്യം വെക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് കിരീടത്തിലെത്തിച്ചിട്ടുണ്ടെങ്കിലും ഓറഞ്ച് ക്യാപ് നേടാന്‍ രോഹിത്തിനായിട്ടില്ല. നിലവില്‍ മികച്ച ഫോമിലാണ് രോഹിത്തുള്ളത്. അവസാന സീസണില്‍ പരിക്ക് വേട്ടയാടിയതിനെത്തുടര്‍ന്ന് മുഴുവന്‍ മത്സരങ്ങളും കളിക്കാന്‍ രോഹിതിനായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications