വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഹിറ്റ്മാന് പോലും ആ റെക്കോര്‍ഡില്ല, ഐപിഎല്ലില്‍ ആര്‍ക്കുമില്ലാത്ത നേട്ടം പിടിച്ച് കോലി

By Vaisakhan MK

മുംബൈ: ഐപിഎല്ലില്‍ ആര്‍ക്കുമില്ലാത്തൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപറ്റന്‍ വിരാട് കോലി. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ആറായിരം റണ്‍സെടുക്കുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് കോലി. റണ്‍വേട്ടയില്‍ എപ്പോഴും തൊട്ടുപിന്നിലുള്ള രോഹിത് ശര്‍മയെ ബഹുദൂരം പിന്നിലാക്കിയാണ് കോലിയുടെ കുതിപ്പ്. 196 മത്സരങ്ങളില്‍ നിന്ന് 6011 റണ്‍സാണ് കോലിയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള സുരേഷ് റെയ്‌ന 600 റണ്‍സിനോളം പിന്നിലാണ്. രോഹിത് ശര്‍മ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

1

രാജസ്ഥാന്‍ റോയല്‍സിനെതിരെ തന്റെ കരിയറിലെ 40ാം ഐപിഎല്‍ അര്‍ധ സെഞ്ച്വറി അദ്ദേഹം കുറിക്കുകയും ചെയ്തു. രാജസ്ഥാനെതിരെ 47 പന്തില്‍ 72 റണ്‍സെടുത്ത് കോലി പുറത്താകാതെ നിന്നു. ആറ് ബൗണ്ടറിയും മൂന്ന് സിക്‌സറും താരം പറത്തി. പത്ത് വിക്കറ്റിന് ആര്‍സിബി മത്സരത്തില്‍ ജയിക്കുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 16.3 ഓവറില്‍ മറികടക്കുകയായിരുന്നു കോലി. ദേവദത്ത് പടിക്കല്‍ സെഞ്ച്വറി അടിക്കുകയും ചെയ്തു. അതേസമയം റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റെയ്‌ന 197 മത്സരങ്ങളില്‍ നിന്ന് 5448 റണ്‍സടിച്ചിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ളത് ശിഖര്‍ ധവാനാണ്. 180 മത്സരങ്ങളില്‍ നിന്ന് 5428 റണ്‍സ് ധവാനുണ്ട്. നാല് സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ക്ക് 146 മത്സരങ്ങളില്‍ നിന്ന് 5384 റണ്‍സുണ്ട്. അഞ്ചാം സ്ഥാനത്താണ് രോഹിത് ശര്‍മയുള്ളത്. 204 മത്സരങ്ങളില്‍ നിന്ന് 5368 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. എബി ഡിവില്യേഴ്‌സ്, ക്രിസ് ഗെയില്‍, എംഎസ് ധോണി, റോബിന്‍ ഉത്തപ്പ, ഗൗതം ഗംഭീര്‍, എന്നിവരാണ് ആദ്യ പത്തിലെ റണ്‍ വേട്ടക്കാര്‍. അതേസമയം ലീഗില്‍ ഏറ്റവുമധികം സെഞ്ച്വറികളുള്ള രണ്ടാമത്തെ താരമാണ് കോലി. അഞ്ച് സെഞ്ച്വറികള്‍ ഐപിഎല്ലില്‍ കോലി നേടിയിട്ടുണ്ട്.

ഒരു സിംഗിള്‍ സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡും കോലിക്കുണ്ട്. 2016 സീസണില്‍ 973 റണ്‍സാണ് കോലി നേടിയത്. ആ സീസണില്‍ നാല് സെഞ്ച്വറിയാണ് കോലി നേടിയത്. ടൂര്‍ണമെന്റില്‍ 200 സിക്‌സ് നേടിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളും കോലിയാണ്. ഐപിഎല്ലില്‍ ഇതുവരെ ഒരു ടീമിനായി മാത്രം കളിച്ച താരം കൂടിയാണ് കോലി. ആര്‍സിബിക്ക് വേണ്ടി മാത്രമാണ് ഇതുവരെ കോലി കളിച്ചത്. 143.2 കോടി രൂപയാണ് താരത്തിന്റെ ഐപിഎല്‍ വരുമാനം. അതേസമയം ആര്‍സിബി ചേസ് ചെയ്ത് പത്ത് വിക്കറ്റ് ജയം നേടുന്ന നാലാമത്തെ മത്സരമാണ് ഇത്. വേറൊരു ടീമിനും രണ്ട് ജയത്തിന് മുകളില്‍ ഇല്ല.

Story first published: Friday, April 23, 2021, 3:42 [IST]
Other articles published on Apr 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X