വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകനാര്? ടോപ് ഫൈവ് ഇതാ, എല്ലാം ഇതിഹാസങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണെന്ന് പറയാം. താരസമ്പത്തും ആരാധക പിന്തുണയും പ്രതിഫലവുമെല്ലാം പരിശോധിച്ചാലും ഐപിഎല്ലിനോളം മികവുള്ള മറ്റൊരു ലീഗുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സമീപകാലത്തെ വളര്‍ച്ചക്ക് പിന്നിലും ഐപിഎല്ലിന്റെ പങ്ക് ചെറുതല്ല. എട്ട് ഫ്രാഞ്ചൈസികളായി ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക ഇതിഹാസങ്ങളും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ പരിശീലകരായും ഐപിഎല്ലില്‍ സജീവമാണ്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സനത് ജയസൂര്യ, മഹേല ജയവര്‍ധന, റിക്കി പോണ്ടിങ്, ജാക്‌സ് കാലിസ് തുടങ്ങി നീളന്‍ പട്ടിക തന്നെ ഇക്കാര്യത്തില്‍ പറയാനുണ്ടാവും. സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉപദേഷ്ടാവായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യ പരിശീലകനാണ് റിക്കി പോണ്ടിങ്. മഹേല ജയവര്‍ധന മുംബൈ ഇന്ത്യന്‍സിന്റെയും മുഖ്യ പരിശീലകനാണ്. ഇത്തരത്തില്‍ ലോക ക്രിക്കറ്റിലെ പ്രമുഖരുടെ സാന്നിധ്യമാണ് ഐപിഎല്ലിനെ കൂടുതല്‍ ആവേശം കൊള്ളിക്കുന്നത്.

പ്രമുഖരായ നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ടെങ്കിലും ഇവരില്‍ കിരീടം നേടിയത് വളരെ ചുരുക്കം താരങ്ങള്‍ മാത്രമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടിയ പലരും ഐപിഎല്‍ ടീമുകളെ നയിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. ഇത്തരത്തില്‍ ഐപിഎല്ലില്‍ കിരീടമില്ലാതെ കൂടുതല്‍ മത്സരം കളിച്ച നായകന്മാരുടെ ടോപ് ഫൈവ് പട്ടിക പരിശോധിക്കാം.

IPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാIPL 2021: ടൂര്‍ണമെന്റിലെ ഇന്ത്യയുടെ വേഗ രാജാക്കന്‍മാര്‍ ആരൊക്കെ? 2012 മുതലുള്ള കണക്കുകളിതാ

 വിരാട് കോലി (ആര്‍സിബി)

വിരാട് കോലി (ആര്‍സിബി)

2013ലാണ് വിരാട് കോലിയുടെ ആര്‍സിബിയുടെ സ്ഥിര നായകനായിട്ടെത്തുന്നത്. 2011ല്‍ പകരക്കാരനായ നായകനായി തുടങ്ങിയ കോലി പിന്നീട് ആര്‍സിബിയുടെ വിശ്വസ്തനായിത്തീര്‍ന്നു. ഇത്തവണത്തോടെ കോലി ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ കീഴില്‍ ടീം നിരവധി റെക്കോഡുകളും ചരിത്ര പ്രകടനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ കിരീടത്തിലേക്കെത്താനായിട്ടില്ല. ഈ സീസണില്‍ എലിമിനേറ്ററില്‍ കെകെആറിനോട് തോറ്റാണ് ആര്‍സിബി പുറത്തായത്.

നായകനായി കിരീടമില്ലാതെ ഏറ്റവും കൂടുതല്‍ മത്സരം കളിച്ച നാണക്കേടിന്റെ റെക്കോഡ് കോലിയുടെ പേരിലാണ്. 140 മത്സരങ്ങളിലാണ് അദ്ദേഹം കപ്പില്ലാതെ ടീമിനെ നയിച്ചത്. 2016ല്‍ ഫൈനലിലെത്തിക്കാനായെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. വരുന്ന സീസണില്‍ പുതിയ നായകന് കീഴിലാവും ആര്‍സിബി ഇറങ്ങുക. നായകനായി കോലി ടീമിനൊപ്പം തുടരും. ആര്‍സിബിക്കൊപ്പം അഞ്ച് സെഞ്ച്വറിയടക്കം നിരവധി റെക്കോഡുകള്‍ വെട്ടിപ്പിടിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ടെങ്കിലും കിരീടം മാത്രം അകന്ന് നില്‍ക്കുകയാണ്.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ഓപ്പണര്‍മാരുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് വീരേന്ദര്‍ സെവാഗ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനായി വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സെവാഗിനായിട്ടില്ല. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാവാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. കിരീടമില്ലാതെ 54 മത്സരങ്ങളിലാണ് സെവാഗ് ടീമിനെ നയിച്ചിട്ടുള്ളത്. പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ചപ്പോഴും കിരീട ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയില്ല. ഐപിഎല്ലില്‍ കിരീടം നേടാന്‍ സാധിക്കാതെ പോയ ഹതഭാഗ്യവാന്മാരുടെ പട്ടികയില്‍ സെവാഗും ഉള്‍പ്പെടും.

104 മത്സരങ്ങളാണ് സെവാഗ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. 27.56 ശരാശരിയില്‍ 2728 റണ്‍സും സെവാഗ് നേടി. ഇതില്‍ 16 അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. 334 ഫോറും 106 സിക്‌സും പറത്തിയിട്ടുള്ള സെവാഗിന്റെ ഉയര്‍ന്ന സ്‌കോര്‍ 122 റണ്‍സാണ്. ഭേദപ്പെട്ട കളിക്കണക്കുണ്ടെങ്കിലും കിരീടം മാത്രം നേടാന്‍ സെവാഗിന് സാധിച്ചില്ല.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ലോക ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഐപിഎല്ലിന്റെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു സച്ചിന്‍. എന്നാല്‍ ഒരു തവണ പോലും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സച്ചിനായില്ല. 51 മത്സരങ്ങളാണ് കിരീടമില്ലാതെ സച്ചിന്‍ ടീമിനെ നയിച്ചത്. സച്ചിന് ശേഷം റിക്കി പോണ്ടിങ്ങും മുംബൈ ഇന്ത്യന്‍സിനെ നയിച്ചെങ്കിലും കിരീടത്തിലേക്കെത്താനായില്ല. രോഹിത് ശര്‍മയുടെ കീഴിലാണ് മുംബൈ അഞ്ച് കീരീടവും ഉയര്‍ത്തിയത്.

സച്ചിന്‍ നായകനായിരുന്നപ്പോള്‍ മികച്ച ടീം കരുത്ത് മുംബൈക്കുണ്ടായിരുന്നു. സനത് ജയസൂര്യ, ഷോണ്‍ പൊള്ളോക്ക് തുടങ്ങി എടുത്തുപറയാവുന്ന നിരവധി താരങ്ങളുണ്ടായിട്ടും കിരീടമെന്നത് സച്ചിനില്‍ നിന്ന് അകന്നു നിന്നു. 78 മത്സരങ്ങളില്‍ നിന്നായി 33.83 ശരാശരിയില്‍ 2334 റണ്‍സ് സച്ചിന്‍ നേടിയിട്ടുണ്ട്. ഇതിലൊരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉള്‍പ്പെടെ നേടിയെങ്കിലും കിരീടം മാത്രം സച്ചിനില്‍ നിന്ന് അകന്നുനിന്നു.

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് രാഹുല്‍ ദ്രാവിഡ്. വിക്കറ്റ് കീപ്പറായും നായകനായും ഓപ്പണറായും ബൗളറായും പരിശീലകനായും ഉപദേഷ്ടാവായും തുടങ്ങി ദ്രാവിഡ് കൈവെക്കാത്ത മേഖലകളില്ലെന്ന് പറയാം. ഐപിഎല്ലില്‍ ആര്‍സിബിയുടെ നായകനായി ദ്രാവിഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 48 മത്സരങ്ങളില്‍ ടീമിനെ നയിച്ചെങ്കിലും ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാനായില്ല.

ഇന്ത്യയുടെ നായകനെന്ന നിലയിലും മികച്ച റെക്കോഡുണ്ടാക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ് അദ്ദേഹം. പ്രതിരോധ ബാറ്റ്‌സ്മാനെന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കിരീടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 89 ഐപിഎല്ലില്‍ നിന്ന് 28.23 ശരാശരിയില്‍ 2174 റണ്‍സ് ദ്രാവിഡ് നേടിയിട്ടുണ്ട്. ഇതില്‍ 11 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.ഭേദപ്പെട്ട ബാറ്റിങ് കണക്കുകള്‍ ഐപിഎല്ലില്‍ ദ്രാവിഡിനുണ്ടെങ്കിലും കിരീടഭാഗ്യം ഉണ്ടായില്ല.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര പഞ്ചാബ് കിങ്‌സ് നായകനായിരുന്നു. ടി20 ഫോര്‍മാറ്റില്‍ നായകനായും ബാറ്റ്‌സ്മാനായും മികച്ച റെക്കോഡുള്ള താരമാണ് സംഗക്കാരെയെങ്കിലും ഐപിഎല്ലില്‍ കിരീടം നേടാനായില്ല. 47 മത്സരങ്ങളിലാണ് കിരീടമില്ലാതെ അദ്ദേഹം ടീമിനെ നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ നായകമികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായില്ല. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ടീം ഡയറക്ടറാണ് സംഗക്കാര. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലും കടക്കാനായില്ല.

71 ഐപിഎല്ലില്‍ നിന്ന് 25.95 ശരാശരിയില്‍ 1687 റണ്‍സാണ് സംഗക്കാര നേടിയത്. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സ്. 195 ഫോറും 27 സിക്‌സും ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്.

Story first published: Thursday, October 14, 2021, 15:56 [IST]
Other articles published on Oct 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X