IPL 2021: വെങ്കടേഷ് അരങ്ങേറാനിരുന്നത് ഇന്ത്യയില്‍! പക്ഷെ... മക്കെല്ലത്തിന്റെ വെളിപ്പെടുത്തല്‍

ഐപിഎല്ലിന്റെ ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തകര്‍പ്പന്‍ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പുതുമുഖ ഓപ്പണര്‍ വെങ്കടേഷ് അയ്യര്‍. യുഎഇയില്‍ നടന്ന സീസണിന്റെ രണ്ടാംപകുതിയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 10 മല്‍സരങ്ങളില്‍ നിന്നുമ 41.11 ശരാശരിയില്‍ 128.47 സ്‌ട്രൈക്ക് റേറ്റോടെ 370 റണ്‍സും വെങ്കടേഷ് വാരിക്കൂട്ടി. നാലു ഫിഫ്റ്റികളോടെയായിരുന്നു ഇത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ അബുദാബിയില്‍ നടന്ന കളിയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 27 ബോളില്‍ നിന്നും പുറത്താവാതെ 41 റണ്‍സോടെ വെങ്കി വരവറിയിക്കുകയും ചെയ്തിരുന്നു.

നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാജം നിര്‍ത്തി വയ്ക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ ഏഴാമതായിരുന്നു കെകെആര്‍. ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമേ അവര്‍ ജയിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ത്യയിലെ രണ്ടാംപാദത്തില്‍ ശേഷിച്ച ഏഴു കളികളില്‍ അഞ്ചിലും കൊല്‍ക്കത്ത വിജയം കൊയ്തു. ഇവയിലെല്ലാം വെങ്കടേഷ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ വെങ്കടേഷിന്റെ കെകെആര്‍ അരങ്ങേറ്റം ഇന്ത്യയില്‍ വച്ച് നടക്കേണ്ടതായിരുന്നുവെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ കോച്ച് ബ്രെന്‍ഡന്‍ മക്കെല്ലം.

എട്ടാമത്തെ മല്‍സരം കളിക്കേണ്ടതായിരുന്നു

എട്ടാമത്തെ മല്‍സരം കളിക്കേണ്ടതായിരുന്നു

വെങ്കടേഷ് അയ്യരുടേത് അവിശ്വസനീയമായ കഥയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന എട്ടാമത്തെ മല്‍സരത്തില്‍ അദ്ദേഹ കളിക്കേണ്ടതായിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഈ മല്‍സരത്തിനു മുമ്പ് ടൂര്‍ണമെന്റ് നിര്‍ത്തിവച്ചു. ബ്രേക്ക് വന്നത് നല്ല സമയത്താണെന്നു തോന്നുന്നു. തന്റെ അവസരങ്ങള്‍ അധികം അകലെയല്ലെന്നു മനസ്സിലാക്കിക്കൊടുക്കാന്‍ അടുത്ത കുറച്ചു മാസങ്ങള്‍ വെങ്കടേഷിനു അവസരം നല്‍കിയതായും മക്കെല്ലം ഫൈനലിനു ശേഷം വ്യക്തമാക്കി.

 വെങ്കടേഷിന്റെ അഗ്രസീവ് ശൈലി

വെങ്കടേഷിന്റെ അഗ്രസീവ് ശൈലി

സ്‌പെഷ്യല്‍ ടാലന്റെന്നാണ് വെങ്കടേഷിനെ മക്കെല്ലം വിശേഷിപ്പിച്ചത്. ഈ സീസണില്‍ കെകെആറിന്റെ തകര്‍പ്പന്‍ തിരിച്ചുവരവിന് പിന്നില്‍ താരത്തിന്റെ അഗ്രസീവ് ബാറ്റിങാണെന്നും മക്കെല്ലം വിലയിരുത്തി.

വെങ്കടേഷിന് സ്വന്തമായൊരു ഗെയിം പ്ലാനുണ്ട്. ആക്രമണോത്സുകതയാണ് ഇതിന്റെ മുഖമുദ്ര. ഗ്രൗണ്ടില്‍ അവന്‍ വലിയ സാന്നിധ്യമാണ്, നല്ല ഉയരമുള്ളയാള്‍ കൂടിയാണ് വെങ്കടേഷ്. വളരെ അഗ്രസീവായിട്ടുള്ള ബാറ്റിങ് ശൈലിയാണ് അവന്‍ എല്ലാ കളിയിലും പുറത്തെടുത്തത്. ഇതില്‍ വെങ്കടേഷ് ഉറച്ചു നില്‍ക്കുയെന്നത് പ്രധാനമായിരുന്നുവെന്നും മക്കെല്ലം വിലയിരുത്തി.

ശൈലിയില്‍ മാറ്റം വരുത്തരുത്

ശൈലിയില്‍ മാറ്റം വരുത്തരുത്

വരാനിരിക്കുന്ന സമയങ്ങളില്‍ തന്റെ ശൈലിയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള വെല്ലുവിളികള്‍ വെങ്കടേഷ് അയ്യര്‍ നേരിട്ടേക്കും. ഇപ്പോഴത്തെ ആക്രമണോത്സുക ശൈലി കാരണം അവനു സ്ഥിരത പുലര്‍ത്താന്‍ കഴിഞ്ഞില്ലെന്നു വന്നേക്കാം. എങ്കിലും നമ്മള്‍ ഇതുവരെ കണ്ട വെങ്കടേഷ് അയ്യരായി തന്നെ അവന്‍ തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റില്‍ വലിയൊരു ഭാവി വെങ്കടേഷിനുണ്ട്, വളരെ ബുദ്ധിശാലിയായ ക്രിക്കറ്റര്‍ കൂടിയാണ് അവന്‍. ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തിരിച്ചുവരവിന് പ്രധാന കാരണക്കാരില്‍ ഒരാളും അവന്‍ തന്നെയാണെന്നു മക്കെല്ലം കൂട്ടിച്ചേര്‍ത്തു.

 മധ്യനിര ഇംപാക്ടുണ്ടാക്കിയില്ല

മധ്യനിര ഇംപാക്ടുണ്ടാക്കിയില്ല

ഈ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ പ്രകടനം വിലയിരുത്തിയാല്‍ മധ്യനിരയാണ് കാര്യമായ ഇംപാക്ടുണ്ടാക്കാതിരുന്നതെന്നു മക്കെല്ലെം നിരീക്ഷിച്ചു. ഞങ്ങളുടെ ബൗളിങ് ഗ്രൂപ്പ് വളരെ നന്നായി പെര്‍ഫോം ചെയ്തു. ഫീല്‍ഡിങിലും മികച്ച പ്രകടനം നടത്തി, കൂടാതെ ഞങ്ങളുടെ മുന്‍നിരയും ഗംഭീരമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ മധ്യനിര താരങ്ങളില്‍ നിന്നും യഥാര്‍ഥ ഇംപാക്ട് ലഭിച്ചില്ല. ഒരുപാട് അനുഭസമ്പത്തുള്ളവരാണ് മധ്യനിരയിലുള്ളത്. തങ്ങളെ സംബന്ധിച്ച് ഇതു മികച്ചൊരു ടൂര്‍ണമെന്റായിരുന്നില്ലെന്നു അവര്‍ തന്നെ ആദ്യം സമ്മതിക്കും. നിര്‍ഭാഗ്യവശാല്‍ മധ്യനിരയിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ഇതു സംഭവിച്ചതായും മക്കെല്ലം വിലയിരുത്തി.

കൊല്‍ക്കത്തയെ 27 റണ്‍സിനു തോല്‍പ്പിച്ചായിരുന്നു ചെന്നൈ നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 192 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ കൊല്‍ക്കയ്ക്കു ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 16, 2021, 14:39 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X