വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വെങ്കിയുടെ കളി തുടങ്ങിയിട്ടേയുള്ളൂ! ഇതു വെറും സാംപിളെന്നു ഇര്‍ഫാന്‍

മുംബൈയ്ക്കതിരേ താരം തിളങ്ങിയിരുന്നു

1

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ ഏറ്റവും വലിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ വെങ്കടേഷ് അയ്യര്‍. രണ്ടു സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ ആരാധകരുടെ പ്രിയങ്കരനായി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ആദ്യപാദത്തില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം ലഭിച്ചിരുന്നില്ല. യുഎയിലെ രണ്ടാംപാദത്തില്‍ കെകെആറിന് നിലനില്‍പ്പിനുള്ള പോരാട്ടങ്ങളായിരുന്നു. അവര്‍ ആദ്യ കളിയില്‍ തന്നെ വെങ്കിയെ ഓപ്പണിങില്‍ പരീക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ടീമിന്റെ ഭാവി തന്നെ അദ്ദേഹം മാറ്റിമറിക്കുമെന്ന് കെകെആര്‍ ടീം മാനേജ്‌മെന്റ് പോലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു ഗംഭീര വിജയങ്ങളുമായി കെകെആര്‍ പോയിന്റ് പട്ടികയില്‍ ഏഴില്‍ നിന്നും നാലിലേക്കു കയറിയതിനു പിന്നില്‍ അയ്യര്‍ക്കു നിര്‍ണായക പങ്കുതന്നെയുണ്ട്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള കഴിഞ്ഞ മല്‍സരത്തില്‍ കരിയറിലെ കന്നി ഐപിഎല്‍ ഫിഫ്റ്റി കുറിച്ച അദ്ദേഹത്ത പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ മാത്യു ഹെയ്ഡനും.

 ഭാവിയില്‍ ഒരുപാട് കാണാം

ഭാവിയില്‍ ഒരുപാട് കാണാം

വെങ്കടേഷ് അയ്യരുടെ കരിയറിലെ വെറും തുടക്കം മാത്രമാണ് ഇതെന്നും ഭാവിയില്‍ ഇതുപോലെയുള്ള ഒരുപാട് ഇന്നിങ്‌സുകള്‍ നമുക്ക് കാണാന്‍ കഴിയുമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍ ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎല്ലിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ വെങ്കടേഷ് അയ്യര്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. ചില തകര്‍പ്പന്‍ ഷോട്ടുകളും അദ്ദേഹം കളിച്ചിരുന്നു. കവര്‍ ഡ്രൈവുള്‍പ്പെടെയുള്ള ചില ഷോട്ടുകള്‍ ഉജ്ജ്വലമായിരുന്നു. പക്ഷെ ഒരു യുവ താരമെന്ന നിലയില്‍ നിങ്ങളുടെ മനസ്സില്‍ ഈ ചോദ്യം എല്ലായ്‌പ്പോഴുമുണ്ടാവും. അടുത്ത മല്‍സരത്തില്‍ എന്തു സംഭവിക്കും? ആരായിയിരിക്കും ടീമിനായി പ്രതീക്ഷയ്‌ക്കൊത്തുയരുക? ഇതേ താരം അടുത്ത മല്‍സരത്തിലും മികവ് ആവര്‍ത്തിക്കുമോ? തുടങ്ങിയ ചോദ്യങ്ങളെല്ലാം മനസ്സിലുണ്ടാവുമെന്നും ഇര്‍ഫാന്‍ വിശദമാക്കി.

 മുംബൈയ്‌ക്കെതിരേ സൂപ്പര്‍

മുംബൈയ്‌ക്കെതിരേ സൂപ്പര്‍

നിലവിലെ ജേതാക്കളായ മുംബൈയുടെ പേസ് ബൗളിങ് നിര ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ചവയിലൊന്നാണ്. ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവരടങ്ങുന്ന മുംബൈ ബൗളിങ് നിരയ്‌ക്കെതിരേ ഒട്ടും പരിഭ്രമമില്ലാതെയാണ് വെങ്കടേഷ് അയ്യര്‍ കളിച്ചതെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.
ആര്‍സിബിക്കെതിരായ ആദ്യ കളിയിലേതിനേക്കാള്‍ മികച്ച ബാറ്റിങായിരുന്നു മുംബൈയ്‌ക്കെതിരേ അയ്യര്‍ പുറത്തെടുത്തത്. പ്രത്യേകിച്ചും ബംുംറ, ബോള്‍ട്ട് എന്നിവര്‍ക്കെതിരേ അദ്ദേഹം വളരെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്തു. തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ഒട്ടും പതറാതെയാണ് അയ്യര്‍ കളിച്ചത്. ഭാവിയില്‍ അദ്ദേഹത്തില്‍ നിന്നും ഒരുപാട് മികച്ച ഇന്നിങ്‌സുകള്‍ നമ്മള്‍ കാണാനിരിക്കുകയാണെന്നും ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു.

 ഹെയ്ഡനും തികഞ്ഞ മതിപ്പ്

ഹെയ്ഡനും തികഞ്ഞ മതിപ്പ്

വെങ്കടേഷ് അയ്യരെക്കുറിച്ച് ഹെയ്ഡനും തികഞ്ഞ മതിപ്പാണുള്ളത്. തമാശരൂപേണയായിരുന്നു താരത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍. എംബിഎ ബിരുദദാരി കൂടിയായ അയ്യര്‍ ജോലി വിട്ടാണ് ക്രിക്കറ്റിലേക്കു വന്നിരിക്കുന്നത്.
ക്രിക്കറ്റ് കളിക്കാന്‍ അവനു അമ്മയില്‍ നിന്നും സമ്മതം ലഭിച്ചിരിക്കുകയാണ്. അതിശയിപ്പിക്കുന്ന കാര്യങ്ങള്‍, നമുക്ക് ഇതിനെ അഭിമുഖീകരിക്കാം. സുഹൃത്തുക്കളെ, നമ്മളെല്ലാം ചില സമയങ്ങളില്‍ മമ്മിയുടെ ആണ്‍കുട്ടികളാണെന്നും ഹെയ്ഡന്‍ വ്യക്തമാക്കി.

 വെങ്കടേഷ് അയ്യരുടെ പ്രകടനം

വെങ്കടേഷ് അയ്യരുടെ പ്രകടനം

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മല്‍സരത്തില്‍ ശുഭ്മാന്‍ ഗില്ലിനോടൊപ്പം ഓപ്പണിങ് പങ്കാളിയായെത്തിയപ്പോള്‍ വെങ്കടേഷ് അയ്യരെന്നത് ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം അറിയപ്പെട്ടിരുന്ന പേരായിരുന്നു. പക്ഷെ കെകെആറിന്റെ ഇന്നിങ്‌സ് കഴിഞ്ഞപ്പോഴേക്കും വെങ്കിയെ ലോകമറിഞ്ഞു. വെറും 27 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം പുറത്താവാതെ 41 റണ്‍സായിരുന്നു താരം നേടിയത്. കെകെആറിന് ഈ കളിയില്‍ 93 റണ്‍സെന്ന ചെറിയ വിജയലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. അല്ലെങ്കില്‍ ഈ കളിയില്‍ തന്നെ അയ്യര്‍ കന്നി ഫിഫ്റ്റി തികച്ചേനെ.
ആര്‍സിബിക്കെതിരേയുള്ള ഇന്നിങ്‌സ് വെറുമൊരു 'കൈയബദ്ധ'മായിരുന്നില്ലെന്നു മുംബൈയ്‌ക്കെതിരായ കളിയില്‍ അയ്യര്‍ കാണിച്ചുതന്നു.
ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ബോള്‍ട്ടിനെ നേരിട്ട ആദ്യ ബോളില്‍ സിക്‌സറടിച്ചാണ് അയ്യര്‍ തുടങ്ങിയത്. ലോക ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള ബോള്‍ട്ടിനെതിരേ കരിയറിലെ ആദ്യ ബോള്‍ തന്നെ സിക്‌സറടിച്ചതോടെ അദ്ദേഹം ചില്ലറക്കാരനല്ലെന്നു എല്ലാവര്‍ക്കും ബോധ്യമായി. തൊട്ടടുത്ത ഓവറില്‍ ന്യൂസിലാന്‍ഡിന്റെ മറ്റൊരു പേസര്‍ ആദം മില്‍നെയും വെങ്കിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ആദ്യ ബോളില്‍ തന്നെ വീണ്ടുമൊരു സിക്‌സര്‍. ജസ്പ്രീത് ബുംറയെയും താരം വെറുതെവിട്ടില്ല. ബൗണ്ടറിയോടെയാണ് ബുംറയെ അയ്യര്‍ വരവേറ്റത്. 30 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 53 റണ്‍സെടുത്താണ് താരം പുറത്തായത്.

Story first published: Friday, September 24, 2021, 18:09 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X