For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വാഴ്ത്തുക്കള്‍ നടരാജന്‍, നീയൊരു ഇതിഹാസമാണ്', ഇന്ത്യന്‍ പേസറെ പ്രശംസിച്ച് ഡേവിഡ് വാര്‍ണര്‍

സിഡ്‌നി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ യുഎഇ സീസണിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ച താരമാണ് ടി നടരാജന്‍ എന്ന ഇടം കൈയന്‍ പേസര്‍. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്ന് പൊരുതി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കുവേണ്ടി കളിച്ച താരമെന്ന നിലയിലേക്കുള്ള നടരാജന്റെ വളര്‍ച്ച ആരെയും അത്ഭുതപ്പെടുത്തുന്നതും പ്രചോദിപ്പിക്കുന്നതുമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മികച്ച പ്രകടനം കൊണ്ട് കൈയടി നേടിയ നടരാജനെ പ്രശംസിച്ചിരിക്കുകയാണ് ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്ലില്‍ വാര്‍ണര്‍ ക്യാപ്റ്റനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് നടരാജന്‍ കളിക്കുന്നത്.

വാര്‍ണര്‍

'ആദ്യമായി എനിക്ക് പറയാനുള്ളത് വാഴ്ത്തുക്കള്‍ നട്ടു,നീയൊരു മികച്ച ഇതിഹാസമാണ്. നിനക്കൊപ്പം നിരവധി സമയം ചിലവിടാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. കളത്തിനകത്തും പുറത്തും മികച്ചൊരു താരമാണ് നീ. നിന്നെ ഞങ്ങളുടെ ടീമില്‍ത്തന്നെ ലഭിച്ചതില്‍ അതിയായ സന്തോഷം. എന്തൊരു മികച്ച പ്രതിഭയാണവന്‍. 2020ലെ ഐപിഎല്ലില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെക്കുന്നു. ഇന്ത്യന്‍ ടീമിനൊപ്പം നെറ്റ് ബൗളറായി പോകുന്നതിനായി ആദ്യ കുഞ്ഞിന്റെ ജനനം കാണുന്നതിനായി നാട്ടിലേക്ക് പോകാതെ ഇരുന്നു. മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചു. എന്തൊരു മികച്ച നേട്ടമാണിത്'-വാര്‍ണര്‍ സ്‌പോര്‍ട്‌സ് ടുഡെയോട് പറഞ്ഞു.

വാര്‍ണര്‍

2020ലെ ഐപിഎല്ലില്‍ പകരക്കാരനായി ഹൈദരാബാദിന്റെ പ്ലേയിങ് ഇലവനിലേക്കെത്തിയ നടരാജന്‍ ആദ്യ മത്സരങ്ങളിലൂടെ തന്നെ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. കിങ്‌സ് ഇലവന്‍ പഞ്ചാബ് അവസരം നല്‍കാതെ ഒഴിവാക്കിയ നടരാജനെ ഹൈദരാബാദ് തിരിച്ചറിഞ്ഞുവെന്നതാണ് വാസ്തവം. 16 മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഐപിഎല്‍ 14ാം സീസണിലെ നടരാജന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ എറിഞ്ഞ ബൗളറും നട്ടുവാണ്.

വാര്‍ണര്‍

ഐപിഎല്ലിലെ പ്രകടനത്തോടൊപ്പം ഭാഗ്യവും തുണച്ചപ്പോള്‍ നെറ്റ് ബൗളറായി ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയയിലേക്ക്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ച നടരാജന്‍ ടി20 പരമ്പരയില്‍ തന്റെ പ്രതിഭ ഓസ്‌ട്രേലിയയില്‍ തെളിയിച്ചു. ഇന്ത്യ ഏറെക്കാലമായി തേടുന്ന മികച്ചൊരു ഇടം കൈയന്‍ പേസറെന്ന സ്ഥാനം നടരാജന്‍ മികവുകൊണ്ട് നേടിയെടുക്കുകയായിരുന്നു. പരിക്ക് ഇന്ത്യയെ വേട്ടയാടിയപ്പോള്‍ ഗാബയില്‍ നടന്ന നാലാം ടെസ്റ്റിലൂടെ ടെസ്റ്റ് അരങ്ങേറ്റത്തിനും നട്ടുവിന് ഭാഗ്യം ലഭിച്ചു.

വാര്‍ണര്‍

ഐപിഎല്ലില്‍ എങ്ങനെയാണ് നടരാജനെ ഫലപ്രദമായി ഉപയോഗിച്ചതെന്നും വാര്‍ണര്‍ പറഞ്ഞു. 'പവര്‍ പ്ലേ ഇല്ലാത്ത ഓവറുകളിലാണ് നടരാജനെ കൂടുതലായി ഉപയോഗിച്ചത്. ചിലപ്പോള്‍ പവര്‍പ്ലേയില്‍ ഒരു ഓവര്‍ നല്‍കി മധ്യ ഓവറുകളില്‍ റാഷിദ് ഖാനൊപ്പം ഉപയോഗിച്ചത് നന്നായി ഫലം ചെയ്തു. 80 യോര്‍ക്കറുകളോളം അവന്‍ എറിഞ്ഞുവെന്നാണ് തോന്നുന്നത്. അവന്‍ വന്നതോടെ ഡെത്ത് ബൗളിങ്ങ് ശക്തിപ്പെട്ടു. ഈ വര്‍ഷം അവന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നത് കാണാനുള്ള ആകാംക്ഷയിലാണ്'-വാര്‍ണര്‍ പറഞ്ഞു.

Story first published: Saturday, January 23, 2021, 8:52 [IST]
Other articles published on Jan 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+