വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പുതിയൊരു ബ്രഹ്മാസ്ത്രമുണ്ട്, ഞെട്ടിക്കേണ്ട സമയത്ത് പുറത്തെടുക്കുമെന്ന് ചക്രവര്‍ത്തി

By Vaisakhan MK

ദില്ലി: ഐപിഎല്ലില്‍ പുതിയൊരു പന്ത് പിറക്കുമെന്ന സൂചനയുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് ശേഷമാണ് താരത്തിന്റെ പ്രതികരണം. മത്സരത്തില്‍ മഞ്ഞുവീഴ്ച്ചയുണ്ടാവുമെന്ന കാര്യം തന്റെ മനസ്സിലുണ്ടായിരുന്നു. അതുകൊണ്ട് പന്ത് തന്റെ കൈയ്യില്‍ നിന്ന് വഴുതി പോകുന്നുണ്ടായിരുന്നു. പഞ്ചാബിനെതിരെ തനിക്ക് അത്തരം പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ചക്രവര്‍ത്തി പറഞ്ഞു. അതേസമയം കെകെആറിന് വേണ്ടി എന്നിട്ടും ഗംഭീരമായിട്ടാണ് ചക്രവര്‍ത്തി പന്തെറിഞ്ഞത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും താരം സ്വന്തമാക്കി.

1

മത്സരത്തില്‍ മഞ്ഞുവീഴ്ച്ച വലിയൊരു ഘടകമായിരുന്നു. അവസാന പത്തോവറില്‍ അത് വലിയ പ്രശ്‌നമായിരുന്നു. പലയിടത്തായി അത് ബൗളര്‍മാര്‍ക്കാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. പന്തില്‍ ഗ്രിപ്പുണ്ടാക്കുക എന്നത് കഠിനമാണ്. കൈയ്യില്‍ നിന്ന് പന്തുകള്‍ വഴുതി പോവുന്നായിരുന്നു. ഓരോ പന്ത് കഴിയുമ്പോഴും പന്ത് തുടച്ച് ഈര്‍പ്പമില്ലാത്ത തരത്തിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. എന്നാല്‍ ഇതൊന്നും ഞാന്‍ എന്നെ ബാധിക്കുമെന്ന് കരുതിയിരുന്നില്ല. പന്ത് എപ്പോഴും തുടച്ച്, എനിക്ക് വേണ്ട രീതിയില്‍ പന്തെറിയാനായിരുന്നു തീരുമാനം. എന്നാലും വിചാരിച്ച പോലെ വന്നില്ല. മഞ്ഞുവീഴ്ച്ച അത്രത്തോളം പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും ചക്രവര്‍ത്തി പറഞ്ഞു.

ഐപിഎല്ലിലെ മിസ്റ്ററി ബൗളറായിട്ടാണ് ചക്രവര്‍ത്തി അറിയപ്പെടുന്നത്. നിക്കോളാസ് പൂരാനെ മത്സരത്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയിരുന്നു ചക്രവര്‍ത്തി. അതേസമയം മറ്റൊരു മിസ്റ്ററി പന്ത് ഉടനെ താന്‍ എറിയും. അത് കൃത്യമായി എറിഞ്ഞ് കിട്ടാന്‍ വേണ്ടി താന്‍ തയ്യാറെടുക്കുകയാണ്. വൈകാതെ തന്നെ എതിരാളികള്‍ക്കെതിരെ അത് ഉപയോഗിക്കും. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ആ പന്ത് എറിയും. പക്ഷേ അതിന് മുമ്പ് മഞ്ഞുവീഴ്ച്ച ഇല്ലാത്ത സാഹചര്യമുണ്ടാവണം. പന്തില്‍ നനവുണ്ടായാല്‍ താന്‍ ഉദ്ദേശിച്ച മിസ്റ്റര്‍ ബോള്‍ വര്‍ക്കാവില്ലെന്നും ചക്രവര്‍ത്തി വ്യക്തമാക്കി. നേരത്തെ തന്നെ വിക്കറ്റിലേക്ക് നന്നായി ടേണ്‍ ചെയ്യുന്ന പന്ത് ചക്രവര്‍ത്തി ഐപിഎല്ലില്‍ കൊണ്ടുവന്നിരുന്നു.

അതേസമയം ചക്രവര്‍ത്തിയുടെയും സുനില്‍ നരെയ്‌ന്റെയും മികവില്‍ ടൂര്‍ണമെന്റിലേക്ക് മടങ്ങിയെത്തിരിക്കുകയാണ് ചക്രവര്‍ത്തി. നാല് പോയിന്റുമായി അവര്‍ അഞ്ചാം സ്ഥാനത്തെത്തി. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ഫോം കണ്ടെത്തിയത് വലിയ പ്രതീക്ഷ കൊല്‍ക്കത്തയ്ക്ക് നല്‍കുന്നുണ്ട്. മോര്‍ഗന്‍ 40 പന്തില്‍ 47 റണ്‍സുമായി പുറത്താവാതെ നിന്നു. കഴിഞ്ഞ അഞ്ച് കളിയിലും മോര്‍ഗന്‍ വന്‍ പരാജയമായിരുന്നു. എന്നാല്‍ ഒരൊറ്റ ഇന്നിംഗ്‌സിലൂടെ മോര്‍ഗന്‍ കളിയിലെ താരമായി. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനവും മോര്‍ഗന്‍ നടത്തി. മികച്ച ബൗളിംഗ് ചേഞ്ചും നല്ല രീതിയില്‍ തന്നെ കൈകആറിന് അനുകൂലമായി വന്നിരുന്നു.

Story first published: Tuesday, April 27, 2021, 5:42 [IST]
Other articles published on Apr 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X