IPL 2021: രണ്ടാം പാദത്തിന് കമ്മിന്‍സില്ല, പകരക്കാരന്‍ ആര്? സാധ്യതാ പട്ടികയിലെ മൂന്ന് പേര്‍ ഇവര്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. 60 മത്സരങ്ങളുള്ള ടൂര്‍ണമെന്റില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയാപ്പോഴേക്കും കോവിഡ് താരങ്ങളിലേക്കുമെത്തുകയായിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഐപിഎല്‍ പുനരാരംഭിക്കുമെന്ന് ബിസിസി ഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ 2500 കോടിയോളം നഷ്ടം ബിസിസി ഐ നേരിടേണ്ടി വരും.
സെപ്തംബറില്‍ അന്താരാഷ്ട്ര മത്സരങ്ങളുള്ളതില്‍ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് താരങ്ങളൊന്നും ഐപിഎല്ലില്‍ പങ്കെടുത്തേക്കില്ല. രണ്ടാം പാദം കളിക്കാനില്ലെന്ന് കെകെആറിന്റെ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കമ്മിന്‍സിന്റെ അഭാവം കെകെആറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. നിലവില്‍ ഏഴാം സ്ഥാനത്തുള്ള കെകെആറിന് കമ്മിന്‍സിന്റെ അഭാവം നികത്തുന്നതിനായി പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ആരോണ്‍
പരിചയസമ്പന്നനായ ഇന്ത്യന്‍ പേസറാണ് വരുണ്‍ ആരോണ്‍. മികച്ച വേഗത്തില്‍ പന്തെറിയുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. 50 ഐപിഎല്ലില്‍ നിന്നായി 42 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 8.89 എന്ന മോശം ഇക്കോണമിയാണ് 31കാരനുള്ളത്. എന്നാല്‍ യുഎഇയിലാണ് മത്സരമെന്നതിനാല്‍ അവിടുത്തെ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ കഴിയുന്ന ശൈലിയാണ് വരുണിന്റേത്.

ഷെല്‍ഡോന്‍ കോട്രല്‍
2020 സീസണില്‍ പഞ്ചാബ് കിങ്‌സ് താരമായിരുന്ന കോട്രലിനെ ഇത്തവണ ആരും പരിഗണിച്ചിരുന്നില്ല. രാജസ്ഥാനെതിരേ രാഹുല്‍ തെവാത്തിയ ഒരോവറില്‍ 30 റണ്‍സടിച്ചതാണ് താരത്തിന് തിരിച്ചടിയായത്. എന്നാല്‍ ഈ പ്രകടനം കൊണ്ട് മാത്രം വിലയിരുത്താന്‍ സാധിക്കുന്ന ബൗളറല്ല അദ്ദേഹം. ദേശീയ ടീമിനൊപ്പം മികച്ച ടി20 റെക്കോഡുള്ള പേസറാണ് കോട്രല്‍. അതിനാല്‍ത്തന്നെ കെകെആറിന് കമ്മിന്‍സിന് പകരക്കാരനായി കോട്രലിനെയും പരിഗണിക്കാം.

മാറ്റ് ഹെന്റി
കിവീസ് പേസര്‍ മാറ്റ് ഹെന്റിയാണ് കെകെആറിന് പരിഗണിക്കാന്‍ കഴിയുന്ന മറ്റൊരു പേസര്‍. ന്യൂബോള്‍ സ്വിങ് ചെയ്യിക്കാന്‍ അസാമാന്യ മികവുള്ള താരമാണ് അദ്ദേഹം. 29കാരനായ താരം നേരത്തെ പഞ്ചാബ് കിങ്‌സിനൊപ്പം കളിച്ചിട്ടുണ്ട്. രണ്ട് മത്സരം കളിച്ച അദ്ദേഹം ഒരു വിക്കറ്റാണ് നേടിയത്. കിവീസ് ജഴ്‌സിയില്‍ ആറ് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. 2017ലായിരുന്നു അദ്ദേഹം ഐപിഎല്ലില്‍ കൡച്ചത്. പിന്നീട് ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications