Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റണ്‍സ് വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റ്, ഐപിഎല്‍ ലേലത്തില്‍ തിളങ്ങാന്‍ അലി ഖാന്‍

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തോടെ വീണ്ടും ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി യുഎസ് പേസര്‍ അലി ഖാന്‍. അവസാന സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാതെ പുറത്തായി. ഇത്തവണ ഐപിഎല്‍ താരലേലം ഈ മാസം 18ന് നടക്കാനിരിക്കെയാണ് ടി10 ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തോടെ അലി ഖാന്‍ വീണ്ടും ശ്രദ്ധ പിടിച്ചുപറ്റുന്നത്.

ടി10 ലീഗില്‍ പൂനെ ഡെവിള്‍സിനെതിരെ വെറും അഞ്ച് പന്തില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തില്‍ എട്ട് വിക്കറ്റിന് പൂനെ ഡെവിള്‍സ് വിജയിക്കുകയും ചെയ്തു. ഇതോടെ ഇത്തവണയും താരത്തെ ടീമിലേക്ക് മടക്കിയെത്തിക്കാന്‍ കെകെആര്‍ ശ്രമിച്ചേക്കും. കരീബിയന്‍ പ്രീമിയര്‍ ലീഗിലും ശ്രദ്ധേയ പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അലി ഖാന്‍.

alikhankkr

അലി ഖാന്‍ താരലേലത്തിലേക്കെത്തിയാല്‍ പ്രമുഖ ടീമുകളെല്ലാം താരത്തിനായി ശ്രമിച്ചേക്കും. പ്രധാനമായും ആര്‍ക്കും നേരിട്ട് വളരെ പരിചിതമല്ലാത്ത ബൗളറാണ് അലി ഖാന്‍. അതിനാല്‍ത്തന്നെ താരത്തിന്റെ ലൈനും ലെങ്തുമെല്ലാം ബാറ്റ്‌സ്മാന്‍മാരെ ബുദ്ധിമുട്ടിക്കാന്‍ സാധ്യതയേറെയാണ്. ഇത്തവണയും പരിക്ക് വില്ലനായില്ലെങ്കില്‍ ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ യുഎസ് താരമെന്ന റെക്കോഡ് അലി ഖാന്‍ സ്വന്തം പേരിലാക്കും.

2018ലെ ഗ്ലോബല്‍ ടി20 കാഡനയിലൂടെയാണ് അലി ഖാന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് വെസ്റ്റ് ഇന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഒരു ടീമില്‍ കളിച്ച അലി ഖാന്‍ സിപിഎല്ലിലെത്തുകയും ആ വര്‍ഷം ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റ് വീഴത്തി തിളങ്ങുകയും ചെയ്തു. ആ സീസണിലെ സിപിഎല്ലിലെ പേസ് ബൗളറുടെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു അത്.

2016ല്‍ അമേരിക്കന്‍ സീനിയര്‍ ടീമിലും അലി ഖാന്‍ അരങ്ങേറ്റം നടത്തി. സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയാണ് അലി ഖാന്‍ തന്റെ മികവ് തെളിയിച്ചത്.1 ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 23 വിക്കറ്റും 36 ടി20യില്‍ നിന്ന് 38 വിക്കറ്റുമാണ് അലിഖാന്‍ ഇതുവരെ നേടിയത്.

ഇത്തവണ പാറ്റ് കമ്മിന്‍സിനും ലോക്കി ഫെര്‍ഗൂസനുമൊപ്പം മൂന്നാം പേസറായി അലി ഖാനെയാവും കെകെആര്‍ പരിഗണിക്കുക. ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ ആദ്യ പരിഗണന ലഭിക്കാന്‍ കൂടുതല്‍ സാധ്യത അലി ഖാനാണ്. ഐപിഎല്‍ ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ അലി ഖാനുവേണ്ടി ഉണ്ടാവുമെന്നുറപ്പാണ്.

Story first published: Thursday, February 4, 2021, 9:14 [IST]
Other articles published on Feb 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+