Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്‍ കക്കൂസിലായിരുന്നോ? ബെയര്‍സ്‌റ്റോയെ ഇറക്കാത്തതിനെ പരിഹസിച്ച് സെവാഗ്

സീസണിലെ ആദ്യത്തെ സൂപ്പര്‍ ഓവറിനാണ് ഇന്നലെ ഐപിഎല്‍ സാക്ഷ്യം. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരമായിരുന്നു സൂപ്പര്‍ ഓവറിലേക്ക് എത്തിയത്. ഇന്നിംഗ്‌സില്‍ തകര്‍ത്തടിച്ച ജോണി ബെയര്‍സ്‌റ്റോയെ സൂപ്പര്‍ ഓവറില്‍ ഇറക്കാതെ നായകന്‍ ഡേവിഡ് വാര്‍ണര്‍ കെയ്ന്‍ വില്യംസണിനൊപ്പം സൂപ്പര്‍ ഓവറിനെ നേരിട്ടത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ബെയര്‍സ്‌റ്റോയ്ക്ക് പകരം വാര്‍ണര്‍ ഇറങ്ങിയതിനെ സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് പണ്ഡിതരും വിമര്‍ശിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗും ഈ തീരുമാനത്തില്‍ തൃപ്തനല്ല. ട്വിറ്ററിലൂടെ ഹൈദരാബാദിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം രംഗത്ത് എത്തുകയായിരുന്നു. മത്സരം ഹൈദരാബാദിന് നഷ്ടമായതിന് പിന്നില്‍ ഈ തീരുമാനമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

ബെയര്‍‌സ്റ്റോ വെടിക്കെട്ട്

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി വെടിക്കെട്ട് ബാറ്റിംഗാണ് ബെയര്‍‌സ്റ്റോ കാഴ്ചവച്ചത്. 18 പന്തുകളില്‍ നിന്നും 38 റണ്‍സാണ് താരം നേടിയത്. 51 പന്തുകളില്‍ നിന്നും 66 റണ്‍സെടുത്ത വില്യംസണും അവസാന ഓവറുകളില്‍ ആറ് പന്തുകള്‍ മാത്രം നേരിട്ട് 14 റണ്‍സെടുത്ത ജഗദീഷ സുചിത്തും ചേര്‍ത്താണ് ഹൈദരാബാദിനെ ഒപ്പമെത്തിച്ചത്.

കളി സൂപ്പര്‍ ഓവറിലേക്ക്

കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോള്‍ ബെയര്‍ സ്‌റ്റോയും വില്യംസണും ആയിരിക്കും ഹൈദരാബാദിനായി ഇറങ്ങുക എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ച് ഡേവിഡ് വാര്‍ണര്‍ വില്യംസണിനൊപ്പം ഇറങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഏഴ് റണ്‍സാണ് അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ നേടിയത്. ഡല്‍ഹിക്കായി നായകന്‍ ഋഷഭ് പന്തും ശിഖര്‍ ധവാനുമാണ് ഇറങ്ങിയത്. റാഷിദ് ഖാനായിരുന്നു പന്തെറിഞ്ഞത്. അനായാസം ഡല്‍ഹി ജയം സ്വന്തമാക്കുകയായിരുന്നു.

ബെയര്‍‌സ്റ്റോ കക്കൂസിലായിരുന്നു

ബെയര്‍‌സ്റ്റോയെ ഇറക്കാതിരുന്ന തീരുമാനത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. ബെയര്‍‌സ്റ്റോ കക്കൂസിലായിരുന്നുവെങ്കില്‍ ഒഴികെ, സൂപ്പര്‍ ഓവരില്‍ അവന്‍ നിങ്ങളുടെ ആദ്യ ചോയ്‌സ് ആകാതിരിക്കാനുള്ള കാരണം മനസിലാകുന്നില്ല. മെയിന്‍ ഇന്നിംഗ്‌സില്‍ 18 പന്തുകളില്‍ നിന്നും 38 റണ്‍സ് നേടിയതാണ്. ക്ലീനായി ഹിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഹൈദരാബാദ് നന്നായി പോരാടി, പക്ഷെ അസാധാരണ തീരുമാനങ്ങള്‍ക്ക് അവര്‍ക്ക് സ്വയം പഴിക്കാതെ വേറെ മാര്‍ഗ്ഗമില്ല എന്നായിരുന്നു സേവാഗ് ട്വീറ്റ് ചെയ്തത്.

ഏഴാം സ്ഥാനത്തേക്ക്

അതേസമയം കളിച്ച അഞ്ച് കളിയില്‍ നാലെണ്ണവും ഹൈദരാബാദ് പരാജയപ്പെട്ടിരിക്കുകയാണ്. ഇതോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു, നാല് ജയവും ഒരു തോല്‍വിയുമായി ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. അടുത്ത മത്സരത്തില്‍ ഹൈദരാബാദ് നേരിടുക കട്ട ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെയാണ്. അമ്പേ പരാജയമായ മധ്യനരിയാണ് ഹൈദരാബാദിനെ വലയ്ക്കുന്ന ഘടകം. ബുധനാഴ്ചയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം.

Story first published: Monday, April 26, 2021, 11:38 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+