വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വരുന്ന സീസണില്‍ പുതിയ രണ്ട് ടീമുകള്‍, നായകസ്ഥാനത്തേക്ക് ഈ അഞ്ച് പേര്‍ യോഗ്യര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2022 സീസണിന് മുന്നോടിയായി പുതിയ രണ്ട് ടീമുകളെക്കൂടി പരിഗണിക്കുമെന്ന് ഇതിനോടകം ബിസിസി ഐ വൃത്തങ്ങള്‍ വ്യക്തമാക്കിക്കഴിഞ്ഞു. നിലവില്‍ എട്ട് ടീമുകളാണ് ഐപിഎല്ലിലുള്ളത്. 10 ടീമുകളാക്കി ഇത് ഉയര്‍ത്തി മത്സരങ്ങളുടെ എണ്ണം ഉയര്‍ത്താനുള്ള പദ്ധതിയിലാണ് ബിസിസി ഐ. ഏകദേശം 5000 കോടി രൂപയോളമാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. പുതിയ ടീമുകളുടെ കരാര്‍ നടപടികള്‍ നവംബര്‍ മാസത്തോടെ നടക്കുമെന്നാണ് വിവരം.

IPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗിIPL 2021: ഉപദേശങ്ങള്‍ പലതും കിട്ടി, പക്ഷെ ചെയ്യേണ്ടത് എനിക്കറിയാമായിരുന്നു- വെളിപ്പെടുത്തി ത്യാഗി

1

ഡിസംബറിലാവും മെഗാ താരലേലം നടക്കുക. അതിന് മുമ്പായി പുതിയ രണ്ട് ടീമുകളെയും എത്തിക്കാനാണ് ബിസിസിഐ ശ്രമം. പുതിയ ടീമുകള്‍ വരുമ്പോള്‍ ടീമിനെ നയിക്കാന്‍ അനുഭവസമ്പന്നരായ താരങ്ങള്‍ വേണ്ടിവരും. നിലവില്‍ നായകരെന്ന നിലയില്‍ തിളങ്ങുന്നവരിലാരും കൂടുമാറാന്‍ സാധ്യത കുറവാണ്. നിലവിലെ ഐപിഎല്‍ താരങ്ങളെ പരിഗണിച്ച് പുതിയ ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: 'ഈ തോല്‍വി ഉള്‍ക്കൊള്ളാനാവുന്നില്ല', തെറ്റുകളില്‍ നിന്ന് പഠിച്ചില്ല- കെ എല്‍ രാഹുല്‍

കീറോണ്‍ പൊള്ളാര്‍ഡ്

കീറോണ്‍ പൊള്ളാര്‍ഡ്

വരുന്ന സീസണിലും മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് കീറോണ്‍ പൊള്ളാര്‍ഡ്. വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നായകനായ പൊള്ളാര്‍ഡ് വലിയ അനുഭവസമ്പത്തുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്. സിപിഎല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെയും നായകനാണ്. മുംബൈ ഇന്ത്യന്‍സില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനമാണ് പൊള്ളാര്‍ഡിനുള്ളത്. എന്നാല്‍ രോഹിതിന്റെ നിഴലായി ഒതുങ്ങേണ്ട താരമല്ല പൊള്ളാര്‍ഡ്. അതിനാല്‍ത്തന്നെ പുതിയ ടീമിനൊപ്പം നായകസ്ഥാനത്തേക്ക് പൊള്ളാര്‍ഡ് എത്തിയാലും അത്ഭുതപ്പെടാനില്ല.

Also Read: IPL 2021: 'സമ്മര്‍ദ്ദം താങ്ങാനാവുന്നില്ല', പാതിവഴിയില്‍ കോലിയുടെ നായകസ്ഥാനം തെറിക്കുമോ?

വിരാട് കോലി

വിരാട് കോലി

ഈ സീസണില്‍ ആര്‍സിബിയുടെ നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി താരമെന്ന നിലയില്‍ ടീമിനൊപ്പം തുടരുമെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മറ്റൊരു യുവ താരത്തിന് കീഴില്‍ നായകനായി കോലി തുടരുമോയെന്നത് കണ്ടറിയണം. പുതിയ ടീം വരുമ്പോള്‍ വിരാട് കോലിയെപ്പോലൊരു താരം ഒപ്പമുണ്ടെങ്കില്‍ അവര്‍ക്ക് തുടക്കത്തിലെ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനും സാമ്പത്തികമായി അടിത്തറ സൃഷ്ടിക്കാനുമാവും. അതിനാല്‍ത്തന്നെ പുതിയ ടീമിലേക്ക് നായകനായുള്ള കോലിയുടെ കൂടുമാറ്റ സാധ്യതകളും നിലവിലെ സാഹചര്യത്തില്‍ തള്ളിക്കളയാനാവില്ല.

Also Read: IPL 2021: ഡല്‍ഹി x ഹൈദരാബാദ്, ചരിത്രമെഴുതാന്‍ അമിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളുമറിയാം

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് നിക്കോളാസ് പുരാന്‍. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനെയും നായകനായി പുതിയ ടീമുകള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. 30ല്‍ താഴെ മാത്രമാണ് പ്രായമെന്നതിനാല്‍ അടുത്ത മെഗാ താരലേലം വരെ നായകനായി പരീക്ഷിക്കാനും സാധിക്കും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ പുരാന് സിപിഎല്ലിലൊക്കെ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാനാവുമെങ്കിലും ഐപിഎല്ലിലെ പ്രകടന കണക്കുകള്‍ അത്ര മികച്ചതല്ല. എങ്കിലും നായകനെന്ന നിലയില്‍ അവസരം നല്‍കി പരിഗണിക്കാവുന്ന താരമാണവന്‍.

Also Read: IPL 2021: വിജയവഴിയില്‍ തിരിച്ചെത്താന്‍ മുംബൈ, കുതിപ്പ് തുടരാന്‍ കെകെആര്‍, പോരാട്ടം കടുക്കും

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

ദക്ഷിണാഫ്രിക്കയ്ക്കക്കാരനായ ക്വിന്റന്‍ ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പായി മുംബൈ ഡീകോക്കിനെ ഒഴിവാക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ പുതിയ ടീമിലേക്ക് നായകനായി പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ഡീകോക്ക്. മികച്ച ബാറ്റ്‌സ്മാനെന്നതിനോടൊപ്പം അനുഭവസമ്പന്നായ താരം കൂടിയാണ് അദ്ദേഹം. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭേദപ്പെട്ട ആരാധക പിന്തുണയും അദ്ദേഹത്തിനുള്ളതിനാല്‍ പുതിയ ടീമിന് ഡീകോക്കിന്റെ വരവ് ഗുണം ചെയ്‌തേക്കും.

Also Read: IPL 2021: 6 പന്തില്‍ 4 റണ്‍സ് നേടാനായില്ല, രാജസ്ഥാനോട് പഞ്ചാബ് തോറ്റു, അറിയണം ഈ റെക്കോഡുകള്‍

മോയിന്‍ അലി

മോയിന്‍ അലി

ഇംഗ്ലണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലി നിലവില്‍ സിഎസ്‌കെയുടെ ഭാഗമാണ്. ഐപിഎല്ലില്‍ ഇതുവരെ ടീമിനെ നയിച്ചിട്ടില്ലെങ്കിലും നായക മികവുള്ള താരമാണ് മോയിന്‍. ഇംഗ്ലണ്ട് ടീമില്‍ സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഉപ നായക പദവി നല്‍കാറുണ്ട്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മാച്ച് വിന്നറെന്ന് അഭിപ്രായപ്പെടാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. പുതിയൊരു ടീം വരുമ്പോള്‍ നായകസ്ഥാനത്തേക്ക് പരിഗണന ലഭിക്കാനുള്ള എല്ലാ മികവും മോയിനുണ്ട്. ആര്‍സിബിക്കുവേണ്ടിയും നേരത്തെ അദ്ദേഹം കളിച്ചിട്ടുണ്ട്.

Story first published: Wednesday, September 22, 2021, 20:00 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X