വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'സൂപ്പര്‍ സ്റ്റാര്‍ സഞ്ജു', ട്വിറ്ററില്‍ അഭിനന്ദന പ്രവാഹം, പ്രശംസിച്ച് സെവാഗും യുവരാജും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ നാലാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് നാല് റണ്‍സിന് രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും തല ഉയര്‍ത്തിത്തന്നെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ മൈതാനത്ത് നിന്നത്. 222 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാനുവേണ്ടി 119 റണ്‍സുമായി സഞ്ജു സാംസണ്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച മത്സരത്തില്‍ത്തന്നെ ഇത്തരമൊരു സെഞ്ച്വറി പ്രകടനം ഐപിഎല്‍ ചരിത്രത്തിലാദ്യം.

63 പന്തില്‍ 12 ഫോറും ഏഴ് സിക്‌സും ഉള്‍പ്പെടെ ഗംഭീര സെഞ്ച്വറി നേടിയ സഞ്ജു സാംസണിന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ രീതിയിലുള്ള അഭിനന്ദനമാണ് ലഭിക്കുന്നത്. മുന്‍ സൂപ്പര്‍ താരങ്ങളും നിലവിലെ താരങ്ങളുമടക്കം നിരവധി പേര്‍ സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിങ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ക്ലാസിക് എന്ന് ബുംറ, മനോഹരമെന്ന് യുവരാജ്

ക്ലാസിക് എന്ന് ബുംറ, മനോഹരമെന്ന് യുവരാജ്

സഞ്ജുവിന്റെ പ്രകടനം കണ്ട് മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'സഞ്ജുവിന്റെ പ്രകടനത്തില്‍ വളരെ സന്തോഷം. മികച്ച പ്രകടം. ടോപ് ക്ലാസ്' എന്നായിരുന്നു ബുംറ ട്വിറ്ററില്‍ കുറിച്ചത്. ഇരുവരും ഇന്ത്യന്‍ ടീമില്‍ ഒന്നിച്ച് കളിച്ചിട്ടുള്ള താരമാണ്. ഇന്ത്യക്കായി ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചപ്പോഴൊന്നും അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇത്തവണ മികച്ച പ്രകടനം തുടര്‍ന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധ്യത ഏറെ. കാണാന്‍ മനോഹരമായ പ്രകടനമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പ്രതികരിച്ചത്.

സെഞ്ച്വറി ഗംഭീരം, ഹൂഡയുടെ ടോപ് ക്ലാസെന്ന് സെവാഗ്

സെഞ്ച്വറി ഗംഭീരം, ഹൂഡയുടെ ടോപ് ക്ലാസെന്ന് സെവാഗ്

പഞ്ചാബ് കിങ്‌സിന്റേത് മികച്ച ജയം. മൂന്നാം ഐപിഎല്‍ സെഞ്ച്വറി അടിച്ചെടുത്ത സഞ്ജു സാംസണ്‍ ഗംഭീരം. എന്നാല്‍ ദീപക് ഹൂഡയുടേത് ടോപ് ക്ലാസ്. അവന്റെ ഇന്നിങ്‌സായിരുന്നു വ്യത്യസ്തമായിരുന്നു എന്നാണ് ട്വിറ്ററില്‍ സെവാഗ് കുറിച്ചത്. മുന്‍ പഞ്ചാബ് കിങ്‌സ് നായകനും പരിശീലകനുമായിരുന്നു സെവാഗ്. പഞ്ചാബിനൊപ്പം സെഞ്ച്വറി നേടാനും സെവാഗിന് സാധിച്ചിട്ടുണ്ട്. ദീപക് ഹൂഡ പഞ്ചാബിനായി 28 പന്തില്‍ 64 റണ്‍സാണ് നേടിയത്.

അഭിനന്ദിച്ച് ഹര്‍ഭജനും മഞ്ജരേക്കറും

അഭിനന്ദിച്ച് ഹര്‍ഭജനും മഞ്ജരേക്കറും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവും മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ് ട്വിറ്ററിലൂടെ സഞ്ജുവിനെ പ്രശംസിച്ചു. 'സഞ്ജുവിനെ വലിയൊരു അഭിനന്ദനം നല്‍കൂ. അര്‍ഷദീപിന്റെ സ്‌പെല്‍ മികച്ചതായിരുന്നു. സമ്മര്‍ദ്ദത്തിനിടയിലും മനോഹരമായി അവസാന ഓവര്‍ എറിഞ്ഞു'- ഹര്‍ഭജന്‍ കുറിച്ചു. ടൂര്‍ണമെന്റിലുടെനീളം ഈ ഫോം നിലനിര്‍ത്താന്‍ സഞ്ജുവിന് സാധിക്കട്ടെയെന്നാണ് മുന്‍ ഇന്ത്യന്‍ താരവും അവതാരകനുമായ സഞ്ജയ് മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

Story first published: Tuesday, April 13, 2021, 10:09 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X