Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇന്ത്യയിലുള്ളത് വലിയ ദുരിതാവസ്ഥ, കാര്യങ്ങള്‍ വേഗത്തില്‍ മെച്ചപ്പെടട്ടെ- ട്രന്റ് ബോള്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. മുംബൈയിലും ചെന്നൈയിലുമായി ആദ്യ ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഡല്‍ഹി,അഹമ്മദാബാദ് എന്നിവടങ്ങളിലേക്ക് മത്സര വേദി മാറിയതോടെ ബയോബബിള്‍ സുരക്ഷയും കടന്ന് താരങ്ങളിലേക്ക് കോവിഡ് എത്തുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റ് പാതി വഴിയില്‍ മുടങ്ങി. വിദേശ താരങ്ങളടക്കം ഒട്ടുമിക്ക താരങ്ങളും ഇതിനോടകം നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.

ഇപ്പോഴിതാ നാട്ടില്‍ തിരിച്ചെത്തിയ ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസീലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യയിലുള്ളത് വലിയ ദുരിതാവസ്ഥയാണെന്നും വേഗത്തില്‍ കാര്യങ്ങള്‍ മെച്ചപ്പെടട്ടെയെന്നുമാണ് ട്രന്റ് ബോള്‍ട്ട് പറഞ്ഞത്. 'എന്റെ ഹൃദയം ഇന്ത്യയിലെ ആളുകള്‍ക്കൊപ്പമാണ്.

trentboultipl

വലിയ പ്രതിസന്ധിയാണ് ഇവിടെയുള്ള ആളുകള്‍ നേരിടുന്നത്. കളിക്കാരനെന്ന നിലയിലും വ്യക്കിയെന്ന നിലയിലും എന്നെ എപ്പോഴും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. ഇവിടുത്തെ ആരാധകരില്‍ നിന്ന് എപ്പോഴും പ്രോത്സാഹനവും പിന്തുണയും ലഭിക്കാറുണ്ട്. നിലവില്‍ ദുരിതാവസ്ഥയാണുള്ളത്. കാര്യങ്ങള്‍ വളരെ വേഗം തന്നെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്'-ട്രന്റ് ബോള്‍ട്ട് പറഞ്ഞു.

എല്ലാവരും സുരക്ഷിതമായി നാട്ടിലെത്തിയെന്ന് പ്രതീക്ഷിക്കുന്നതായും സുരക്ഷിതരായി ഇരിക്കണമെന്നും ബോള്‍ട്ട് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇത്തവണയും മുംബൈ ഇന്ത്യന്‍സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് ബോള്‍ട്ട് കാഴ്ചവെച്ചത്. ഹാട്രിക് കിരീടം തേടി ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചില്ല. എന്നാല്‍ ശക്തമായി ടീം തിരിച്ചുവരവിന് തയ്യാറെടുക്കവെ കോവിഡ് മൂലം ടൂര്‍ണമെന്റ് റദ്ദാക്കേണ്ടി വരികയായിരുന്നു.

നിലവില്‍ നാട്ടില്‍ കുടുംബത്തിനോടൊപ്പമുള്ള ബോള്‍ട്ടിന് ന്യൂസീലന്‍ഡിന്റെ ഇംഗ്ലണ്ട് പരമ്പര നഷ്ടമായേക്കും. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ബോള്‍ട്ട് കളിക്കില്ലെന്നാണ് വിവരം. എന്നാല്‍ ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബോള്‍ട്ട് കളിക്കും. ന്യൂസീലന്‍ഡിന്റെ പ്രധാന പേസര്‍മാരിലൊരാളാണ് താരം.

ഐപിഎല്ലില്‍ പങ്കെടുത്ത കെകെആറിന്റെ നാല് താരങ്ങള്‍ക്കും സിഎസ്‌കെയുടെ മൂന്ന് അംഗങ്ങള്‍ക്കും ഒരു ശുചീകരണ തൊഴിലാളിക്കും ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുടെ ഓരോ താരങ്ങള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ബയോബബിള്‍ സുരക്ഷയില്‍ സംഭവിച്ച പാളിച്ചയാണ് തിരിച്ചടിയായത്. സെപ്തംബറില്‍ ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന 31 മത്സരങ്ങള്‍ നടത്താന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ട്.

Story first published: Monday, May 10, 2021, 12:46 [IST]
Other articles published on May 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+