Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2021 ഏപ്രില്‍ 11ന് ആരംഭിക്കും, അന്തിമ പ്രഖ്യാപനം ഉടന്‍- റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 11ന് ആരംഭിച്ചേക്കും. മുതിര്‍ന്ന ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുന്നത്. അതിനാലാണ് ഏപ്രില്‍ രണ്ടാം വാരത്തേക്ക് ഐപിഎല്‍ നീട്ടിയത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുമെന്ന് നേരത്തെ ബിസിസി ഐ അറിയിച്ചിരുന്നു.

'അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്. എന്നാല്‍ നിലവില്‍ ഏപ്രില്‍ 11ന് ഐപിഎല്‍ 14ാം സീസണ്‍ ആരംഭിക്കാനാണ് പദ്ധതിയുള്ളത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര മാര്‍ച്ചിലാണ് അവസാനിക്കുന്നത്. അതിന് ശേഷം ആവിശ്യത്തിന് ഇടവേള താരങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്'-ബിസിസിഐ മുതിര്‍ന്ന വൃത്തങ്ങളിലൊരാള്‍ പറഞ്ഞു.

ipl2021

14ാം സീസണിന് ഇന്ത്യ വേദിയാകുമെന്ന് ബിസിസി ഐ ട്രഷറര്‍ അരുണ്‍ ദുമല്‍ പറഞ്ഞിരുന്നു. നിലവില്‍ കോവിഡ് സാഹചര്യങ്ങള്‍ ഇന്ത്യയില്‍ അനുകൂലമാണ്. അതിനാല്‍ ഇന്ത്യക്ക് പുറത്ത് നടത്തേണ്ടെന്ന നിലപാടിലാണ് ബിസിസി ഐ. ബയോബബിള്‍ സുരക്ഷയോടൊപ്പം താരങ്ങള്‍ക്ക് കോവിഡ് വാക്‌സിനും നല്‍കാനാണ് ആലോചിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്തുന്നതിനായാണ് ബിസിസിഐ രഞ്ജി ട്രോഫി ഒഴിവാക്കി സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി ആദ്യം നടത്തിയത്. ടൂര്‍ണമെന്റ് വിജയകരമായി ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ ആത്മവിശ്വാസത്തോടെ ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടത്താന്‍ ബിസിസി ഐക്ക് സാധിക്കും. രഞ്ജി ട്രോഫി ഈ വര്‍ഷം നടത്തേണ്ടെന്ന് തീരുമാനിച്ച ബിസിസി ഐ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ശേഷം 50 ഓവര്‍ വിജയ് ഹസാരെ ട്രോഫി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഇന്ത്യ ആഭ്യന്തര മത്സരങ്ങള്‍ പുനരാരംഭിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിക്കാനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. അവസാന സീസണില്‍ യുഎഇയിലാണ് ഐപിഎല്‍ നടന്നത്. വിജയകരമായി ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ബിസിസി ഐയെ സംബന്ധിച്ച് കൂടുതല്‍ ലാഭകരം ഇന്ത്യയില്‍ത്തന്നെ ഐപിഎല്‍ നടത്തുന്നതാണ്.

അവസാന സീസണില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കിയ വിവോയെ തിരിച്ചെത്തിക്കാനും ബിസിസി ഐ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മുംബൈ ഇന്ത്യന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍,ആരോണ്‍ ഫിഞ്ച്,ക്രിസ് മോറിസ്,ഡേവിഡ് മലാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്.

Story first published: Sunday, January 31, 2021, 11:28 [IST]
Other articles published on Jan 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+