For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കൂടുതല്‍ പ്രതിഫലം വാങ്ങുന്ന 10 താരങ്ങള്‍ ആരൊക്കെ? ഇതാ കണക്കുകള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ താരലേലം ഫെബ്രുവരി 18ന് നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് നടക്കുന്നത്. സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍,ആരോണ്‍ ഫിഞ്ച് തുടങ്ങിയ ചില സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ താരലേലത്തിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ഐപിഎല്ലില്‍ ഇത്തവണ എല്ലാ താരങ്ങളും പങ്കെടുക്കാന്‍ ആഗ്രഹിക്കും. കാരണം ഐപിഎല്ലിന് പിന്നാലെ ഒക്ടോബറില്‍ ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നുണ്ട്.

ഇത്തവണത്തെ താരലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. റെക്കോഡ് തുകയ്ക്ക് ചില താരങ്ങളെ വിറ്റുപോവാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നിലവിലെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തില്‍ വരുന്ന സീസണിലെ ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം പറ്റുന്ന 10 താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വിരാട് കോലി

വിരാട് കോലി

ഇതുവരെ ആര്‍സിബിക്ക് കപ്പ് നേടിക്കൊടുക്കാന്‍ വിരാട് കോലിക്ക് സാധിച്ചിട്ടില്ലെങ്കിലും കോലിയെന്ന താരത്തിന്റെ മൂല്യത്തിന് കുറവില്ല. 17 കോടി രൂപയുമായി പ്രതിഫലത്തില്‍ ഒന്നാം സ്ഥാനത്ത് കോലിയാണ്. ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം നേടിയ രോഹിത് ശര്‍മയ്ക്ക് പോലും ഇത്രയും പ്രതിഫലമില്ല. വിരാട് കോലിയുടെ ആരാധക പിന്തുണയാണ് ആര്‍സിബിയുടെ ശക്തി. 1,43,20,00,000 ആണ് കോലിയുടെ ഐപിഎല്ലിലെ ആകെ പ്രതിഫലം.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 15.5 കോടി രൂപയാണ് താരത്തിന്റെ പ്രതിഫലം. അവസാന സീസണില്‍ 12 വിക്കറ്റ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇത്തവണയും കമ്മിന്‍സിനെ കെകെആര്‍ നിലനിര്‍ത്തി. 375000000 ആണ് കമ്മിന്‍സിന്റെ ആകെ പ്രതിഫലം.

എംഎസ് ധോണി

എംഎസ് ധോണി

സിഎസ്‌കെ നായകന്‍ എം എസ് ധോണിക്ക് 15 കോടിയാണ് ഐപിഎല്ലിലെ പ്രതിഫലം. മൂന്ന് തവണ സിഎസ്‌കെയെ ചാമ്പ്യനാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായി. 1528400000 ആണ് ധോണിയുടെ ആകെ പ്രതിഫലം. ഈ സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയുണ്ടാവും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഐപിഎല്ലിലെ ഏറ്റവും ശക്തനായ നായകനായാണ് രോഹിത് ശര്‍മയെ വിശേഷിപ്പിക്കുന്നത്. 15 കോടി രൂപ പ്രതിഫലം വാങ്ങുന്ന രോഹിത് അഞ്ച് തവണയാണ് മുംബൈക്ക് കിരീടം നേടിക്കൊടുത്തത്. നിലവിലെ ചാമ്പ്യന്മാരും മുംബൈയാണ്. രോഹിതിന്റെ വരവോടെയാണ് മുംബൈ കിരീടത്തിലേക്കെത്തിയത്. 1466000000 ആണ് രോഹിതിന്റെ ആകെ പ്രതിഫലം.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് പ്രതിഫലത്തില്‍ അഞ്ചാം സ്ഥാനത്ത്. 12.5 കോടി രൂപയാണ് നരെയ്‌ന് കെകെആര്‍ നല്‍കുന്നത്. അവസാന സീസണില്‍ ബൗളിങ് ആക്ഷന്‍ വീണ്ടും വിവാദത്തിലായിട്ടും നരെയ്‌നെ കെകെആര്‍ നിലനിര്‍ത്തി.952478000 ആണ് നരെയ്‌ന്റെ ആകെ പ്രതിഫലം.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനാണ് ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. 12.5 കോടി രൂപയാണ് വാര്‍ണര്‍ക്കും പ്രതിഫലമായി ലഭിക്കുന്നത്. ഒരു തവണ ഹൈദരാബാദിനെ ചാമ്പ്യന്മാരാക്കാന്‍ വാര്‍ണര്‍ക്കായി. ഇത്തവണയും നായകസ്ഥാനത്ത് വാര്‍ണര്‍ ഉണ്ടാവും. 710017300 ആണ് താരത്തിന്റെ ആകെ പ്രതിഫലം.

ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് 12.5 കോടി പ്രതിഫലം വാങ്ങുന്ന താരമാണ്. അവസാന സീസണില്‍ എല്ലാ മത്സരങ്ങളും അദ്ദേഹം കളിച്ചിരുന്നില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടര്‍മാരിലൊരാണ് സ്‌റ്റോക്‌സ്. ഇത്തവണയും സ്‌റ്റോക്‌സിനെ രാജസ്ഥാന്‍ നിലനിര്‍ത്തിയിട്ടുണ്ട്. 645000000 ആണ് ആകെ ലഭിച്ച പ്രതിഫലം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

അവസാന സീസണില്‍ വ്യക്തിപരമായ കാര്യങ്ങളെത്തുടര്‍ന്ന് കളിക്കാതിരുന്ന സുരേഷ് റെയ്‌നയെ ഇത്തവണ സിഎസ്‌കെ നിലനിര്‍ത്തി. 11 കോടിയാണ് റെയ്‌നയ്ക്ക് നല്‍കുന്ന പ്രതിഫലം. ധോണി കഴിഞ്ഞാല്‍ സിഎസ്‌കെയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് റെയ്‌ന. ടി20 ഫോര്‍മാറ്റില്‍ അസാമാന്യ മികവുള്ള റെയ്‌നയെ ചിന്ന തലയെന്നാണ് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 1107400000 കോടിയാണ് റെയ്‌നയുടെ ആകെ പ്രതിഫലം.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന് 11 കോടി രൂപയാണ് ഓരോ സീസണിലും ലഭിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ക്രിക്കറ്റില്‍ തന്റെ പ്രതിഭ കാത്ത് സൂക്ഷിക്കുന്ന താരമാണ് അദ്ദേഹം. അവസാന സീസണിലും തിളങ്ങാന്‍ എബിഡിക്ക് സാധിച്ചിരുന്നു. 1025165000 കോടിയാണ് അദ്ദേഹത്തിന് ആകെ ലഭിച്ച പ്രതിഫലം.

മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ

മനീഷ് പാണ്ഡെ, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ,മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ,കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെ എല്‍ രാഹുല്‍ എന്നിവര്‍ക്കെല്ലാം 11 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. മനീഷിന് 517000000 കോടിയും രാഹുലിന് 481000000കോടിയും ഹര്‍ദിക്കിന് 443000000 കോടിയുമാണ് ആകെ പ്രതിഫലമായി ലഭിച്ചത്.

Story first published: Monday, January 25, 2021, 17:06 [IST]
Other articles published on Jan 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+