IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം ഇന്ന് ആരംഭിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയും തമ്മിലുള്ള പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. കാണികള്‍ക്ക് പ്രവേശനമുള്ളതിനാല്‍ത്തന്നെ ആവേശം ഇരട്ടിയാകുമെന്നുറപ്പ്. ആദ്യ പാദത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ വേദി യുഎഇയിലേക്ക് മാറുന്നതോടെ പോയിന്റ് പട്ടികയും മാറിമറിയാന്‍ സാധ്യത കൂടുതലാണ്.

അടുത്ത സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമിനൊപ്പം കളിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. മുംബൈ ഇന്ത്യന്‍സ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍ അവസാന സീസണിലെ നാണക്കേടിന്റെ ക്ഷീണം മാറ്റാനുറച്ചാവും സിഎസ്‌കെ ഇറങ്ങുക. നിരവധി റെക്കോഡുകള്‍ രണ്ടാം പാദത്തില്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ധോണിക്കുള്ള റെക്കോഡ് തകര്‍ക്കാന്‍ മറ്റാര്‍ക്കും പെട്ടെന്ന് സാധിക്കില്ല. ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍ നടത്തിയിട്ടുള്ള ടോപ് അഞ്ച് വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

അഞ്ചാം സ്ഥാനത്തുള്ളത് വൃദ്ധിമാന്‍ സാഹയാണ്. സണ്‍റൈസേഴ്‌സ് ഹൈദരബാദ്, പഞ്ചാബ് കിങ്‌സ് ടീമുകളുടെയെല്ലാം വിക്കറ്റ് കീപ്പറായിട്ടുള്ള താരമാണ് വൃദ്ധിമാന്‍ സാഹ. 79 പുറത്താക്കലാണ് അദ്ദേഹം ഐപിഎല്ലില്‍ നടത്തിയിട്ടുള്ളത്. 59 ക്യാച്ചുകളും 20 സ്റ്റംപിങ്ങും ഇതില്‍ ഉള്‍പ്പെടും. നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് സാഹ. ഇന്ത്യയുടെ പരിമിത ഓവല്‍ ടീമില്‍ സാഹക്ക് വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം ഭേദപ്പെട്ട ബാറ്റിങ് റെക്കോഡ് അവകാശപ്പെടാനും സാഹക്ക് സാധിക്കും.

36കാരനായ സാഹ 126 ഐപിഎല്ലില്‍ നിന്ന് 25.15 ശരാശരിയില്‍ 1987 റണ്‍സാണ് സാഹ നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും എട്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 115 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 131.24 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 2020ലെ യുഎഇ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനമാണ് സാഹ കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ രണ്ടാം പാദത്തിലും താരത്തിന് അവസരം ലഭിച്ചേക്കും.

പാര്‍ഥിവ് പട്ടേല്‍

പാര്‍ഥിവ് പട്ടേല്‍

മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്ത്. 2020 സീസണില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന പട്ടേലിന് ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി. 81 പുറത്താക്കലുകളാണ് പാര്‍ഥിവ് നടത്തിയിരിക്കുന്നത്. ഇതില്‍ 65 ക്യാച്ചുകളും 16 സ്റ്റംപിങ്ങും ഉള്‍പ്പെടും. ടോപ് ഓഡറിലാണ് പാര്‍ഥിവ് കൂടുതല്‍ തിളങ്ങിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊച്ചി ടസ്‌കേഴ്‌സ്, സിഎസ്‌കെ, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവില്‍ കമന്റേറ്ററെന്ന നിലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 139 ഐപിഎല്ലില്‍ നിന്ന് 22.6 ശരാശരിയില്‍ 2848 റണ്‍സാണ് പാര്‍ഥിവിന്റെ പേരിലുള്ളത്. ഇതില്‍ 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 81 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 16ാം വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായ പാര്‍ഥിവിന് ബാറ്റിങ്ങില്‍ സ്ഥിരത കാട്ടാനാവാത്തതിനാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ കരിയര്‍ അവകാശപ്പെടാനാവില്ല.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

മൂന്നാം സ്ഥാനത്ത് റോബിന്‍ ഉത്തപ്പയാണുള്ളത്. സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെന്ന് പറയാന്‍ സാധിക്കാത്ത ഉത്തപ്പ ഐപിഎല്ലില്‍ മാത്രമാണ് വിക്കറ്റ് കീപ്പറായിട്ടുള്ളത്. ഇന്ത്യന്‍ ടീമില്‍ കളിച്ചപ്പോള്‍ ഒരു തവണപോലും ഉത്തപ്പ വിക്കറ്റ് കീപ്പറായിട്ടില്ല. ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച ബാറ്റിങ് റെക്കോഡാണ് ഉത്തപ്പക്കുള്ളത്. 90 പുറത്താക്കലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇതില്‍ 58 ക്യാച്ചും 32 സ്റ്റംപിങ്ങും ഉള്‍പ്പെട്ടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കീപ്പറായാണ് കൂടുതലും അദ്ദേഹം കളിച്ചത്. ദിനേഷ് കാര്‍ത്തികിന്റെ വരവോടെ ഉത്തപ്പയുടെ കീപ്പര്‍ സ്ഥാനവും നഷ്ടമായി.

ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരങ്ങളിലൊരാളാണ് ഉത്തപ്പ. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ്. 2021 സീസണിന് മുന്നോടിയായാണ് ഉത്തപ്പയെ സിഎസ്‌കെ ടീമിലെത്തിച്ചത്. പ്ലേയിങ് 11ല്‍ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. രണ്ടാം പാദത്തില്‍ ഉത്തപ്പക്ക് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. 189 ഐപിഎല്ലില്‍ നിന്ന് 4607 റണ്‍സാണ് ഉത്തപ്പയുടെ പേരിലുള്ളത്. ഇതില്‍ 24 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 87 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും നിലവിലെ വിക്കറ്റ് കീപ്പറുമായ ദിനേഷ് കാര്‍ത്തികാണ് രണ്ടാം സ്ഥാനത്ത്. 144 പുറത്താക്കലുകളാണ് പരിചയസമ്പന്നനായ കാര്‍ത്തിക് ഐപിഎല്ലില്‍ നടത്തിയത്. 113 ക്യാച്ചും 31 സ്റ്റംപിങ്ങും ഇതില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൂടുതല്‍ ക്യാച്ച് നേടിയ രണ്ടാമത്തെ വിക്കറ്റ് കീപ്പറാണ് ദിനേഷ് കാര്‍ത്തിക്. 2020 സീസണിന്റെ പാതിയില്‍വെച്ചാണ് കാര്‍ത്തിക് കെകെആറിന്റെ നായകസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടത്.

നിരവധി ടീമുകളില്‍ കളിച്ചുള്ള പരിചയസമ്പത്ത് ദിനേഷ് കാര്‍ത്തികിനുണ്ട്. മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ് തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയെല്ലാം അദ്ദേഹം കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഭേദപ്പെട്ട ബാറ്റിങ് റെക്കോഡും കാര്‍ത്തിക്കിന്റെ പേരിലുണ്ട്. 203 മത്സരത്തില്‍ നിന്ന് 3946 റണ്‍സാണ് കാര്‍ത്തികിന്റെ പേരിലുള്ളത്. 19 അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള കാര്‍ത്തികിന്റെ ഉയര്‍ന്ന സ്‌കോര്‍ 97 റണ്‍സാണ്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ അവസരമില്ലാത്തതിനാല്‍ കമന്റേറ്റര്‍ റോളിലേക്ക് കാര്‍ത്തിക് ഇതിനോടകം എത്തിയിട്ടുണ്ട്.

എംഎസ് ധോണി

എംഎസ് ധോണി

മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. സിഎസ്‌കെ നായകനായ ധോണി 153 പുറത്താക്കലുകളാണ് നടത്തിയിരിക്കുന്നത്. ഇതില്‍ 114 ക്യാച്ചും 39 സ്റ്റംപിങ്ങും ഉള്‍പ്പെടും. വിക്കറ്റിന് പിന്നില്‍ ധോണിയുടെ വേഗത്തോട് കിടപിടിക്കാന്‍ മറ്റാരുമില്ലെന്ന് പറയാം. നായകനായി വിക്കറ്റിന് പിന്നില്‍ നിന്ന് നയിച്ച് സിഎസ്‌കെയെ മൂന്ന് കിരീടത്തിലേക്ക് എത്തിക്കാനും ധോണിക്കായി. ഇത്തവണയും സിഎസ്‌കെയുടെ നായകനായും വിക്കറ്റ് കീപ്പറായും ധോണിയുണ്ട്.

211 ഐപിഎല്ലിന്റെ അനുഭവസമ്പത്തുള്ള ധോണി 40.25 ശരാശരിയില്‍ 4669 റണ്‍സും നേടിയിട്ടുണ്ട്. ഇതില്‍ 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 84 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫിനിഷറെന്ന നിലയില്‍ മികച്ച റെക്കോഡാണ് ധോണിക്കുള്ളത്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായും ധോണിയെ നിയമിച്ചിട്ടുണ്ട്. ഇന്ത്യയെ മൂന്ന് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് എംഎസ് ധോണി.


ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 19, 2021, 15:20 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X